October 6, 2021 - subeditor1@thenewjournal.net

വേൾഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ചു ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ WMF ഒമാൻ രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 83 -ൽ പരം അംഗങ്ങൾക്കൊപ്പം ഇന്ത്യൻ എംബസ്സിയുടെ അംഗങ്ങൾകൂടി പങ്കാളികളായി.

കഴിഞ്ഞ 35 വർഷമായി രക്തദാന മേഖലയിൽ സജീവ സാന്നിധ്യമായ ഒമാൻ സ്വദേശിയായ ശ്രീ.അഹമ്മദ് ഹമദ് അൽ ഖറൂസി (AHAMED HAMAD AL KHARUSI) പ്രത്യേക ക്ഷണിതാവായെത്തുകയും രക്തദാനം ചെയ്യുകയും ചയ്തു. അദ്ദേഹത്തിന്റെ 173-മത് ക്യാമ്പ് കൂടിയായിരുന്ന ഈ വേളയിൽ WMF ഒമാന് വേണ്ടി ഗ്ലോബർ കോർഡിനേറ്റർ, (WMF ഗ്ലോബൽ ആക്ടിങ് ചെയർമാൻ) ഡോ. ജെ. രത്‌നകുമാർ, നാഷണൽ പ്രസിഡന്റ് ശ്രീമതി അമ്മുജം എന്നിവർ അദ്ദേഹത്തെ ‘Champion of Humanity’ സ്മരണിക നൽകി ആദരിച്ചു.

മസ്‌കറ്റ് യൂണിറ്റ് പ്രസിഡൻറ് ജിജി പി. തോമസ്, നാഷണൽ സെക്രട്ടറി അൻസാർ അബ്ദുൾ ജബ്ബാർ, സോഷ്യൽ വെൽഫെയർ ഫോറം കോർഡിനേറ്റർ സരസ്വതി മനോജ്, , മെമ്പർഷിപ് കോർഡിനേറ്റർ ബിജു മാത്യു, മസ്കറ്റ് യൂണിറ്റ് സെക്രട്ടറി വിനു നായർ എന്നിവർ കോർഡിനേറ്റ് ചെയ്ത ക്യാമ്പിൽ നാഷണൽ കോർഡിനേറ്റർ ഉല്ലാസ് ചേരീയാൻ, മിഡിലീസ്റ്റ് മലയാളം ഫോറം കോർഡിനേറ്റർ രാജൻ വി. കൊക്കൂരി, നാഷണൽ യൂത്ത് കോർഡിനേറ്റർ രമ്യ ഡെൻസിൽ, നാഷണൽ വിമൻസ് കോർഡിനേറ്റർ അർച്ചന അജീഷ്, നാഷണൽ സ്പോർട്സ് കോർഡിനേറ്റർ സിസ്സിൽ ഡെൻസ്റ്റിൽ യേശുദാസൻ, സോഹാർ യൂണിറ്റ് പ്രസിഡൻറ്റ് രാജൻ എം. കെ, മസ്കറ്റ് യൂണിറ്റ് അംഗങ്ങൾ കിരൺ ജോർജ് , അനിത രാജൻ ഒപ്പം മറ്റ് അംഗങ്ങളുടെ തളരാതെയുള്ള പ്രവർത്തനത്തിന്റ്റെ മികവിൽ *ഈ ദുരിത കാലത്തൊരു വലിയ കൈ താങാണ്* പകരാൻ കഴിഞ്ഞത്.

മലബാർ ഗോൾഡ് & ഡയമണ്ട് എല്ലാ പ്രവർത്തർക്കും T-Shirt ഉം, ഉല്ലാസ് ചേരീയാൻ, അമ്മുജം, സപ്ന അനു ബി. ജോർജ്, ജിജി തോമസ്, രാജൻ എം. കെ, സരസ്വതി മനോജ് & വിനു നായർ എന്നിവർ മറ്റ് സഹായഹസ്തങ്ങളും നൽകി. 162 ഓളം രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിച്ചിരിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ വിഭാഗത്തിന്റെ നെറുകയിൽ ഒരു പൊൻതൂവൽ തന്നെയാണ് ഈ സന്നദ്ധപ്രവർത്തനം.

അജി ഹരിപ്പാട്

WMF ഒമാൻ – മീഡിയ കോർഡിനേറ്റർ
+96895397383

Previous articleവാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് 14 ദിവസ ക്വാറന്റീന്‍ ഒഴിവാക്കി സൗദി അറേബ്യ
Next article80 സി വിഭാഗത്തിലെ ഇളവുകള്‍ക്ക് പ്രവാസികള്‍ക്ക് അപേക്ഷിക്കാനാകുമോ?

LEAVE A REPLY

Please enter your comment!
Please enter your name here