മസ്കറ്റ്: റൂവി സി.ബി.ഡി പ്രദേശത്ത് സെൻട്രൽ ബാങ്കിന് മുന്നിൽ പ്രവർത്തിച്ചു വന്നിരുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ് ഓഫീസുകൾ വത്തയ്യയിലേക്ക് മാറ്റി.
ജൂൺ 21 മുതൽ വത്തയ്യയിൽ സജ്ജമായിരിക്കുന്ന പുതിയ ഓഫീസിൽ നിന്നുമായിരിക്കും പ്രവർത്തിക്കുകയെന്ന് എയർ ഇൻഡ്യ അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
വത്തയ്യയിലെ റൊമിലഹ് ( Romelah) സ്ട്രീറ്റിലെ നാഷണൽ ട്രാവൽ ആൻഡ് ടൂറിസം ബിൽഡിംങ്ങിലാണ് പുതിയ ഓഫീസെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്
വത്തയ്യയിലെ കിയ ഷോറൂമിന് സമീപമാണ് നാഷണൽ ട്രാവൽ ആൻഡ് ടൂറിസം ബിൽഡിംഗ് സ്ഥിതി ചെയ്യുന്നത്.
എയർ ഇന്ത്യ ഈ.മെയിൽ : ialmctsales@gmail.com
എയർ ഇന്ത്യ എക്പ്രസ് ഈ.മെയിൽ : ixmctsales@gmail.com
ടെലിഫോൺ ;+968 24762100 / 24762111
ഫാക്സ് :+ 968 2462122