December 4, 2021 - subeditor1@thenewjournal.net

പ്രവാസികള്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ മികച്ച ഇടങ്ങളില്‍ ഒന്നായി ദുബായ് മാറുന്നു. ലോകത്ത് തന്നെ ഏറ്റവും മികച്ച പ്രവാസി സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട് ദുബായ്. 12,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ അന്താരാഷ്ട്ര സര്‍വേയില്‍ ക്വാലലമ്പൂരിനാണ് ഒന്നാം സ്ഥാനം.

പ്രവാസികള്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും അനുയോജ്യമായ ലോകത്തുടനീളമുള്ള 57 നഗരങ്ങളുടെ പട്ടികയിലാണ് ദുബായ് മൂന്നാമത് എത്തിയത്. രണ്ടാം സ്ഥാനം സ്‌പെയിനിലെ മലാഗയ്ക്കാണ്.

സംതൃപ്തി, ജീവിത നിലവാരം, താമസിക്കാനുള്ള അനായാസത, വ്യക്തിപരമായ ധനസ്ഥിതി, പുറത്ത് ജോലി ചെയ്യുന്നതിന് അനുകൂലമായ താമസിക്കാനും ജോലി ചെയ്യാനും അനുവദനീയമായ ഘടകങ്ങള്‍ എന്നിങ്ങനെ പട്ടികയില്‍ ക്രമീകരിച്ചിട്ടുള്ള കാര്യങ്ങളിലെ പ്രതികരണം വെച്ചായിരുന്നു റാങ്കിംഗ്. 186 രാജ്യങ്ങളിലെ 25 വിവിധ ജീവിത തലങ്ങളില്‍ നിന്നുള്ളവരെ ഓരോ വിഭാഗമായി തിരിച്ചായിരുന്നു സര്‍വേ.

പട്ടികയിലെ താമസിക്കാനുള്ള സൗകര്യം എന്ന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് ദുബായ്ക്ക് ആയിരുന്നു. മറ്റു ഉപ വിഭാഗങ്ങളില്‍ എല്ലാം ആദ്യം പത്തില്‍ ഇടം പിടിക്കാനും ദുബായ്ക്ക് കഴിഞ്ഞു. പ്രാദേശികഭാഷ സംസാരിച്ചില്ലെങ്കില്‍ പോലും എമിറേറ്റുകളില്‍ ജീവിക്കുന്നത് ലളിതമായ കാര്യമാണെന്നായിരുന്നു 80 ശതമാനം ആള്‍ക്കാരും പ്രതികരിച്ചത്.

ദുബായിലെ ആള്‍ക്കാര്‍ നല്ലവരാണെന്നും വിദേശികളോട് സൗഹാര്‍ദ്ദത്തോടെ പെരുമാറുന്നവരാണെന്നും പറഞ്ഞു. ഈ വിഭാഗത്തില്‍ ആഗോള ശരാശരിയില്‍ 67 ശതമാനമാണ് ദുബായ്ക്ക് അംഗീകാരം.

‘അവര്‍ നല്ലവരും സൗഹാര്‍ദ്ദമുള്ളവരും എല്ലാവരേയും സ്വീകരിക്കുന്നവരുമാണ്.’ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ പ്രതികരണം ഈ രീതിയിലായിരുന്നു. മികച്ച നഗരജീവിത നിലവാരത്തിലും ദുബായ് മികച്ച പ്രകടനം കാട്ടി. നഗരത്തില്‍ തങ്ങള്‍ കൂടുതല്‍ സുരക്ഷിതത്വത്തില്‍ വിശ്വസിക്കുന്നവരും അവിടുത്തെ രാഷ്ട്രീയ സുസ്ഥിരതയെ പുകഴ്ത്തിയവരും ഏറെയാണ്.

അതേസമയം തൊഴില്‍ സുരക്ഷയുടെ കാര്യത്തില്‍ എമിറേറ്റിന് പോയിന്റുകള്‍ നഷ്ടമായി. ജോലിയും ജീവിതവും പ്രാപ്തിയും സംബന്ധിച്ച ചോദ്യത്തിന് 41 ശതമാനം പേര്‍ പ്രതികരിച്ചത് ദുബായ്ക്ക്് പ്രാപ്തി കുറവിനെക്കുറിച്ചായിരുന്നു.

ക്വാലലമ്പൂര്‍, മലാഗ, ദുബായ്, സിഡ്‌നി, സിംഗപ്പൂര്‍, ഹോചിമിന്‍ സിറ്റി, പ്രാഗ്, മെക്‌സികോ സിറ്റി, ബേസല്‍, മാഡ്രിഡ് എന്നിവയാണ് പ്രവാസ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ കാര്യങ്ങള്‍ കിടക്കുന്ന പട്ടികയില്‍ വരുന്ന ആദ്യ പത്തു നഗരങ്ങള്‍.

Previous articleസൗദിയില്‍ ഇലക്ട്രോണിക് ബില്ലിങ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള സമയം ഇന്നവസാനിക്കും; നാളെ മുതല്‍ പരിശോധന
Next articleEXCLUSIVE: മൂന്നു വര്‍ഷത്തിനിടയില്‍ 63 വിദേശരാജ്യങ്ങളിലായി അപകടത്തില്‍ മരണപ്പെട്ടത് 2384 ഇന്ത്യക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here