August 4, 2022 - editor@thenewjournal.net

മസ്കറ്റ്: ഒമാനിൽ ഇന്നലെ ( ഓഗസ്റ്റ് 3 )  വൈകുന്നേരം ഉണ്ടായ വാഹനപകടത്തിൽ മുപ്പത്തിയഞ്ച്  പേർക്ക് പരുക്കേറ്റു.

അപകടത്തിൽ അകപെട്ടവരുടെ പരുക്കുകൾ നിസ്സാരമാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ദുഖ്ം ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ്  വാഹനാപകടത്തിൽ പരിക്കേറ്റ 35 പേരെ എത്തിച്ചിരുന്നത്.

ഒരാൾക്ക്  ഗുരുതരമായ പരുക്കും, ഇരുപത്തിയാറ് പേർക്ക്  നിസ്സാര  പരിക്കുകളും  എട്ട്  പേർക്ക് ഇടത്തരം അണുബാധയുമായിരുന്നുവെന്നാണ്  ഹെൽത്ത് സർവീസസ് പുറത്തിറക്കിയ പ്രസ്താവനയിൽ  വ്യക്തമാക്കുന്നത്.

Previous articleപുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് മൂന്ന് പുതിയ ശാഖകള്‍ കൂടി തുറന്നു
Next articleനോര്‍ക്ക ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്; 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here