December 4, 2021 - subeditor1@thenewjournal.net

ദമ്മാം: സൗദിയിൽ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. അഞ്ചുപേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് വിവരം.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.

ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള അൽ റെയ്‌ൻ എന്ന സ്ഥലത്ത്‌ വെച്ച് ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സ്വദേശി പൗരന്റെ ലാൻറ് ക്രൂയിസർ കാർ ഇടിച്ചു കയറിയായിരുന്നു.

Previous articleഗള്‍ഫില്‍ അദ്ധ്യാപക ജോലികളില്‍ നൂറു കണക്കിന് ഒഴിവുകള്‍ ; യുഎഇ യില്‍ മാത്രം 600 തൊഴിലവസരം
Next articleകേന്ദ്രസര്‍ക്കാരിന്റെ ഇഷാം പോര്‍ട്ടലില്‍ കേരളത്തില്‍ നിന്നും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 23.2 ലക്ഷം പേര്‍

LEAVE A REPLY

Please enter your comment!
Please enter your name here