October 20, 2021 - subeditor1@thenewjournal.net

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയത് അഫ്ഗാന്‍ ജനതയ്ക്ക് ഇടയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. അഫ്ഗാന്‍ സര്‍ക്കാരിന്റെ വീഴ്ചയും താലിബാന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവും അനേകം അഫ്ഗാന്‍കാരെയാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. ഇതോടെ അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ ഏതാനും അയല്‍ രാജ്യങ്ങള്‍ സുമനസ്സ് കാട്ടുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന അഭയാര്‍ത്ഥികളുടെ പരിരക്ഷ കണക്കാക്കി 2021 ആഗസ്റ്റില്‍ ഇന്ത്യ ഇലക്‌ട്രോണിക് വിസയും ഇ എമര്‍ജന്‍സി എക്‌സ് – മിസ്‌ക്ക് വിസയും അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ വിസ അവതരിപ്പിച്ച ശേഷം ഇതിനായി ഇന്ത്യയ്ക്ക് മുന്നിലെത്തിയിരിക്കുന്ന അഫ്ഗാന്‍കാരുടെ അപേക്ഷകള്‍ 60,000 മാണ്. വെറും ആറു മാസ കാലാവധി മാത്രമുള്ള വിസയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുകയാണ്. അയല്‍രാജ്യങ്ങളില്‍ അഫ്ഗാനുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവര്‍ എന്ന നിലയില്‍ അവശ്യസമയത്ത് സഹായഹസ്തം നീട്ടുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഇന്ത്യ ഇ വിസ അവതരിപ്പിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഈ പ്രതികരണം അതിന്റെ അഭയാര്‍ത്ഥികളോടുമുള്ള നയത്തില്‍ ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്. നിലവില്‍ അഭയാര്‍ത്ഥികളെ ആഭ്യന്തരമായി സംരക്ഷിക്കാന്‍ ഉതകുന്ന നയങ്ങളോ നിയമങ്ങളോ രൂപീകരിക്കുകയോ അന്താരാഷ്ട്ര നീക്കുപോക്കുകളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ അഫ്ഗാന്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്ക് അനുവദിക്കാന്‍ കഴിയുന്ന അവകാശവും നിയമസംരക്ഷണവും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതുണ്ട്.

നിയമസംബന്ധിയായ ഇടവേള

അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണറുടെ ഡേറ്റ അനുസരിച്ച് ഇന്ത്യ 2020 ജനുവരി മുതല്‍ 200,000 അഭയാര്‍ത്ഥികള്‍ക്ക് സഹായവും സംരക്ഷണയും നല്‍കുന്നുണ്ട്. ഇവരില്‍ കുടുതല്‍ പേര്‍ ടിബറ്റ്, ശ്രീലങ്ക, മ്യാന്‍മര്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഈ രാജ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യ 1951 ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലോ അതിന്റെ 1967 ലെ പ്രോട്ടോകോളിലോ പാര്‍ട്ടിയല്ല. കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പു വെയ്ക്കാതിരിക്കുന്നതിന് പ്രധാന കാരണമായി പറയുന്നത് ഒന്ന് ഇന്ത്യ എക്കാലത്തും അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരെയും പരിഗണിക്കുന്ന നിലപാട് എടുക്കുന്നുണ്ട് എന്നതാണ്. മറ്റൊരു കാര്യം ദക്ഷിണേഷ്യയിലെ അതിര്‍ത്തികളുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനം, സ്രോതസുകള്‍, സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമാണെന്നു വിമര്‍ശകര്‍ക്കും അഭിപ്രായമുണ്ട്.

അതുകൊണ്ടു തന്നെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ പറയുന്ന സുരക്ഷ പ്രകാരമുള്ള കാര്യമല്ല അഭയാത്ഥികളെ പരിഗണിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചെയ്യുന്നത്. പകരം വിദേശികള്‍ക്ക് വരികയും പോകുകയും ചെയ്യുക അവക്കുള്ള നിരോധനങ്ങള്‍ എന്നിവയെല്ലാം പരാമര്‍ശിക്കുന്ന 1946 ലെ നിയമപ്രകാരമാണ് വിദേശത്ത് നിന്നും വരുന്ന എല്ലാവരേയും ഇന്ത്യ പരിഗണിക്കുന്നത്. അതായത് അന്താരാഷ്ട്ര തലത്തില്‍ അഭയാര്‍ത്ഥികള്‍ക്കായി പറയുന്ന അവകാശങ്ങളോ സാമൂഹ്യ സേവനങ്ങളോ സുരക്ഷയോ ഒക്കെ ഇന്ത്യ പരിഗണിക്കുന്നേയില്ല. ഇവരുടെ അവകാശങ്ങള്‍ സംബന്ധിച്ച വ്യക്തതയില്ലായ്മ കൊണ്ട് ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ദുരിത സാഹചര്യത്തില്‍ ജീവിക്കേണ്ട അവസ്ഥയാണ് കൈവരുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ തൊഴിലെടുക്കാന്‍ അവകാശമില്ല. പകരം ഇവര്‍ക്ക് ജീവിക്കാന്‍ അനൗപചാരികമായ ജോലികളെ ആശ്രയിക്കേണ്ടി വരുന്നു. അതേസമയം ചില അഭയാര്‍ത്ഥികളിലെ ചില ടിബറ്റുകാരെ പോലെയുള്ള ചിലര്‍ക്ക് ചില പ്രത്യേക മേഖലകളില്‍ തൊഴിലെടുക്കാന്‍ ഇന്ത്യ അനുവദിക്കുന്നുമുണ്ട്. ഈ നയങ്ങളെല്ലാം പക്ഷേ രാഷ്ട്രീയ കാലവസ്ഥയേയും സര്‍ക്കാരിന്റെ നീക്കങ്ങളെയുമെല്ലാം ആശ്രയിച്ചായിരിക്കും. ഒരിക്കലും നിയമപരമായിരിക്കില്ല.

ഇന്ത്യന്‍ നീതിന്യായ വിഭാഗത്തിന്റെ ഇടപെടലുകള്‍

ദേശീയ അന്തര്‍ദേശീയ തലത്തില്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട നിയമപരമായ ഈ വിടവ് നികത്താനായി ഇന്ത്യയിലെ കോടതികള്‍ പലപ്പോഴായി ഇടപെടല്‍ നടത്തിയിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ ഭരണപരമായ അവകാശങ്ങള്‍ അടിവരയിടുന്ന അപേക്ഷകള്‍ കോടതി ഉയര്‍ത്തിക്കാട്ടുകയും സംസ്ഥാന സര്‍ക്കാരുകളോട് അക്കാര്യം പരിഗണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തുല്യതയ്ക്കുള്ള അവകാശം പറയുന്ന 14 ാം വകുപ്പ്, സ്വതന്ത്രമായി ജീവിക്കാന്‍ സംരക്ഷണം നല്‍കുന്ന വകുപ്പുകള്‍ എന്നിവ എല്ലാ വ്യക്തികള്‍ക്കും അതില്‍ ഇന്ത്യാക്കാരല്ലെങ്കില്‍ പോലുമുള്ള അവകാശം കോടതി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഒരു അഭയാര്‍ത്ഥിക്കും ജീവനിലോ സ്വാതന്ത്ര്യത്തിലോ ഭീഷണി നേരിടുന്ന സാഹചര്യത്തിലേക്ക് പുറത്താക്കുകയോ എത്തിക്കുകയോ ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടുണ്ട്.

മറിച്ചുള്ള നിലപാടുകളും ഉണ്ടായിട്ടുണ്ട്. 2021 ഏപ്രിലില്‍ മ്യാന്‍മറില്‍ നിന്നുള്ള അഭിയാത്ഥികളായ റോഹിംഗ്യന്‍ ജനതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിച്ചിരുന്നില്ല. രാജ്യത്ത് നിന്നും പുറത്താക്കുന്നത് ജീവന് പോലും ഭീഷണിയായ സാഹചര്യത്തില്‍ പോലും. മ്യാന്‍മറിലെ സൈനിക നടപടിയില്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഏഴുപേരുടെ കാര്യത്തിലായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഇവര്‍ അഭയാര്‍ത്ഥികളായി എത്തിയവരല്ലെന്നും മികച്ച ജീവിത സാഹചര്യം തേടി വന്നവരാണെന്നുമാണ് ചൂണ്ടിക്കാട്ടിയത്. ഇവരെ പിന്നീട് തിരിച്ചയച്ചു.

അഭയാര്‍ത്ഥി റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വേദിയിലെ രീതികളോട് ചേര്‍ന്നു നില്‍ക്കുന്ന സുസ്ഥിരമായ നിയമം വേണ്ടതിന്റെയും അഭയാര്‍ത്ഥികളുടെ അവകാശവും ചുമതലകളഐും സംബന്ധിച്ച വ്യക്തതയ്ക്കും വേണ്ടിയുള്ള ഒരു നിലപാടാണ് ഇന്ത്യയെ അഫ്ഗാന്‍കാര്‍ക്ക് ആറു മാസത്തെ സമയം നല്‍കുന്ന ഇ വിസയിലേക്കും മറ്റും എത്തിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് വീണ്ടും അപേക്ഷിക്കുന്നതിനെ കുറിച്ചോ പുതുക്കുന്ന കാര്യത്തെക്കുറിച്ചോ ഒരു വ്യക്തതയും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുമില്ല. പ്രശ്‌നം ഉണ്ടാകുന്ന സമയത്ത് ഒരു ചുവട് വെയ്ക്കുമെന്നല്ലാതെ ഭാവിയെ കരുതി വ്യക്തത വരുത്തുന്നുമില്ലെന്നാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം. 70 വര്‍ഷത്തെ കാലയളവിനിടയില്‍ ഇന്ത്യ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്റെ ഭാഗമായത് തന്നെ ഇപ്പോഴാണ്.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നാട്ടിലെ നിയമങ്ങള്‍ വെച്ച് ഇന്ത്യന്‍ കോടതികള്‍ ചിലപ്പോഴെല്ലാം അഭയാര്‍ത്ഥികളുടെ സഹായത്തിനായി എത്താറുണ്ടെങ്കിലും അതിനെ ഒരു ശാശ്വത പരിഹാരമായി കാണാനാകില്ല. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ദയയ്ക്ക് അനുസൃതമായി അഭയാര്‍ത്ഥികളെ മാറ്റാതെ അവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമം തന്നെ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിലവിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം അതിന് അവസരമാക്കി മാറ്റുകയാണ് വേണ്ടത്. അങ്ങിനെ ചെയ്യുന്നത് കൂടുതല്‍ സുതാര്യവും ഐക്യവും ഉറപ്പുവരുത്താന്‍ സഹായിക്കും.

Previous articleയുഎഇയില്‍ ‘വെര്‍ച്വല്‍ വര്‍ക്ക്’ റെസിഡന്‍സ് വിസ ലഭിക്കുന്നതിന് വിദേശികള്‍ക്ക് നാല് വ്യവസ്ഥകള്‍
Next articleഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ക്ക് ഹോം ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ബഹ്‌റിന്‍

LEAVE A REPLY

Please enter your comment!
Please enter your name here