തുടർച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങൾ, മോശപ്പെട്ട തൊഴിൽ സാഹചര്യം എന്നിവയിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ഇന്ത്യൻ നേപ്പാളി കുടിയേറ്റ തൊഴിലാളികൾ ബഹ്റൈനിലെ പ്രധാന എണ്ണ, വാതക ശുദ്ധീകരണ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചു ദിവസമായി സമരത്തിൽ.
ബഹ്റൈൻ പെട്രോളിയം കമ്പനി (ബാപ്കോ), നാസർ അൽ ഹാജിരി, ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനികളിലെ തൊഴിലാളികൾ ആണ് സമരത്തിൽ ഉള്ളത്.
പുറത്തു വരുന്ന വീഡിയോ സൂചിപ്പിക്കുന്നത് സമരത്തിൽ ആയിരകണക്കിന് തൊഴിലാളികളുണ്ടാകും എന്നാണ്,
സമര സമരത്തെ കുറിച്ച് സമരം നടക്കുന്ന ക്യാമ്പിൽ നിന്നും ഒരു ഇന്ത്യൻ തൊഴിലാളി ദി ന്യൂ ജേർണലിനോട് പറഞ്ഞത് “കഴിഞ്ഞ അഞ്ചു ദിവസം ആയി തൊഴിലാളികൾ സമരത്തിൽ ആണ്. മോശമായ തൊഴിൽ സാഹചര്യം ആണ്. മൊത്തത്തിൽ പ്രശനം ആണ്. സമരം വഷളായപ്പോൾ കമ്പനി ഉദ്യോഗസ്ഥർ തൊഴിലാളികളെ അടിച്ചു. അത് വീണ്ടും വിഷയം വഷളാക്കി. പോകേണ്ടവകർക്ക് പോകാം എന്ന് കമ്പനി പറഞ്ഞു. അല്ലാത്തവർക്ക് ജോലിക്കു പോകാം എന്നും പറഞ്ഞു. ഞങ്ങൾ ജോലിക്ക് പോകുന്ന വഴിക്കു കേട്ട് വീണ്ടും സമരം വഷളായി എന്ന്. ഇപ്പോൾ മൊത്തത്തിൽ പ്രശ്നം ആണ്. ഒരു തീരുമാനം ആകും എന്ന് തോന്നുന്നില്ല. ആയിരകണക്കിന് തൊഴിലാളികൾ ആണ് സമരത്തിൽ.”
ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം മലയാളി ആയ രവി പിള്ള ആണ് ചെയർമാനും സി ഇ ഒ യും. നാസർ അൽ ഹാജരിയുടെ സ്ഥാപകനും ആണ് രവി പിള്ള.
ദി ന്യൂ ജേര്ണലിന് ലഭിച്ച വിഡിയോയിൽ നൂറുകണക്കിന് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തുന്നതായി കാണാം.
വീഡിയോയിൽ ഹിന്ദിയിൽ പറയുന്നത് ” സുഹൃത്തുക്കളെ ഇത് നാസർ സൈദ് അൽ ഹാജിരി കമ്പനി ഇന്ത്യൻ തൊഴിലാളികൾ ആണ്. സമരത്തിൽ ആണ്. മാനേജമെന്റ് ഒന്നും ചെയ്യുന്നില്ല…ഞങ്ങൾക്കു നാട്ടിൽ പോകണം…ഇവിടെ സ്ഥിതി മോശമാണ്…ഇവിടെ കഴിഞ്ഞ ആറു മാസത്തിനിടയിൽ 30 പേര് മരിച്ചിട്ടുണ്ട്. എന്നും തൊഴിലാളികൾ മരിക്കുയാണ്. …നാസർ സൈദ് അൽ ഹാജിരി ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് എല്ലാം ഒരു കമ്പനി ആണ്. ആരും പറ്റിക്കപ്പെടരുത്…
ദി ന്യൂ ജേർണൽ നിജ സ്ഥിതി അറിയാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യൻ എംബസ്സി ബഹ്റൈനിലേക്കും നാസ്സർ അൽ ഹാജരി കമ്പനിക്കും ഗൾഫ് ഏഷ്യ കോൺട്രാക്ടിങ് കമ്പനിക്കും എഴുതിയിട്ടുണ്ട്.
അവരുടെ പ്രതികരണം വരുമ്പോൾ ഈ വാർത്ത അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ചൊവ്വാഴ്ച ബഹ്റൈൻ പെട്രോളിയം കമ്പനിയുടെ (ബാപ്കോ) കീഴിലുള്ള പ്രോസസ്സിംഗ് സെന്ററിൽ ഒരു തൊഴിലാളിയുടെ ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം തുടങ്ങിയത് എന്നാണ് ബഹ്റിനിൽ നിന്നുള്ള ഉള്ള സാമൂഹിക പ്രവർത്തകർ പറഞ്ഞത്.
ചൊവ്വാഴ്ച പ്രോസസ്സിംഗ് സെന്ററിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഒരു തൊഴിലാളി പെട്ടെന്ന് കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ആശുപത്രിയിലെത്തിച്ചില്ലെങ്കിലും തൊഴിലാളി മരിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് ഇപ്പോൾ അറിയില്ല.
പോലീസ് ഉദ്യോഗസ്ഥർ മരണത്തിനെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സ്വാഭാവിക മരണം എന്ന നിലയിൽ പോലീസ് ഉദ്യോഗസ്ഥൻ വിവരിക്കുണ്ടെങ്കിലും തൊഴിലാളികൾ അദ്ദേഹം കള്ളം പറയുന്നു എന്ന് ഉറക്കെ പറയുന്നത് കേൾക്കാം.