September 19, 2021 - editor@thenewjournal.net

യുഎഇ ജയിലില്‍ ഇട്ടിരിക്കുന്ന മൂന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും ഇവര്‍ക്ക് മനുഷ്യാവകാശം നിഷേധിക്കപ്പെട്ടാല്‍ യുഎഇ യില്‍ അടുത്തമാസം നടക്കുന്ന ദുബായ് എക്‌സ്‌പോ ബഹിഷ്‌ക്കരിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.

രാഷ്ട്രീയ പ്രവര്‍ത്തകരും വിമതരമായ അഹമ്മദ് മന്‍സൂര്‍, മുഹമ്മദ് അല്‍ റോക്കന്‍, നാസര്‍ ബിന്‍ ഘയ്ത്ത് എന്നിവരെ നിരുപാധികമായി വിട്ടയയ്ക്കണമെന്നും പാര്‍ലമെന്റ് ആവശ്യപ്പെട്ടു. തെററായതും ഇല്ലാത്തതുമായ വിവരം പ്രചരിപ്പിക്കുന്നു, സാമൂഹ്യമാധ്യമങ്ങള്‍ വഴി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് മന്‍സൂറിനെ 2017 ലായിരുന്നു അറസ്റ്റ് ചെയ്തത്. ജൂലൈയില്‍ അദ്ദേഹത്തിന്റേതെന്ന് കരുതുന്ന ഓണ്‍ലൈന്‍വഴി പുറത്തുവന്ന ഒരു കത്ത് പ്രകാരം പുറംലോകവുമായോ ജയിലിലെ തന്നെ മറ്റ് തടവുകാരുമായോ ബന്ധപ്പെടാന്‍ കഴിയാത്ത വിധം 52 കാരനെ അറസ്റ്റ് ചെയ്ത് ജയിലില്‍ തനിച്ച് പാര്‍പ്പിച്ചിരിക്കുകയാണ്.

സര്‍വകലാശാലാ അദ്ധ്യാപകനും മനുഷ്യാവകാശ അഭിഭാഷകനുമായ റോകനെ 2012 ജൂലൈയിലായിരുന്നു അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ വീക്ഷണത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ സംഘടന സ്ഥാപിച്ചു എന്ന കുറ്റം ചുമത്തി 2013 ല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. 10 വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ തടവിലിട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ സുഹൃത്തായ ഈജിപ്തിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും സാമ്പത്തീക വിദഗ്ദ്ധനുമായ ഗെയ്ത്തിനെ 2015 ആഗസ്റ്റിലായിരുന്നു അറസ്റ്റ് ചെയ്തത്. 2017 മാര്‍ച്ചില്‍ 10 വര്‍ഷത്തേക്ക് ഇയാളെയും ജയിലിലിടുകയും ചെയ്തു.

റബ്ബാ സ്‌ക്വയര്‍ പ്രതിഷേധക്കാരായ നൂറു കണക്കിന് പേരെ കൊലപ്പെടുത്തിയതിന്റെ വാര്‍ഷികത്തിന് രണ്ടുദിവസം മുമ്പ് 2015 ആഗസ്റ്റ് 11 ന് കെയ്‌േറായിലെ കെട്ടിടം കത്തിയെരിയുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനായിരുന്നു ഗെയ്ത്തിനെ അറ്‌സ്റ്റ് ചെയ്തത്.

മന്‍സൂര്‍വിഷയം വ്യാഴാഴ്ച വോട്ടിനിട്ടപ്പോള്‍ 383 വോട്ടിനാണ് യൂറോപ്യന്‍ യൂണിയന്‍ പാസ്സാക്കിയത്. മന്‍സൂറിന്റെ അനധികൃത തടവിനെ അംഗരാജ്യങ്ങള്‍ വിമര്‍ശിക്കുകയും ദുബായിലെ ലോകമേള ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ”യുഎഇ സ്വന്തം മനുഷ്യാവകാശ ലംഘനങ്ങള്‍ അംഗീകരിക്കാത്തിടത്തോളം കാലം ‘എക്‌സ്‌പോ 2020 ദുബായ്’ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാനും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറാനും കമ്പനികളോട് യൂറോപ്യന്‍ യൂണിയന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി.

അതേസമയം എക്‌സ്‌പോയ്ക്ക് വേണ്ടി ദുബായി ദശലക്ഷക്കണക്കിന് ഡോളറുകളാണ് ഇറക്കിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം തകര്‍ന്നുപോയ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകാന്‍ എക്‌സ്‌പോ 2020 ദുബായ്ക്ക് കഴിയുമെന്നും പുതിയ ബിസിനസുകള്‍ക്ക് തുടക്കമിടുമെന്നുമുള്ള പ്രതീക്ഷയിലാണ് യുഎഇ.

യുഎഇ മനുഷ്യാവകാശ പ്രവര്‍ത്തക ലൂജിന്‍ അല്‍ ഹത്ത്‌ലോല്‍ നാടുകടത്തിയതിനെതിരേയും യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ രൂക്ഷമായ പ്രതികരണം വന്നിരുന്നു. 2018 ല്‍ യുഎഇയില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയായ ഹത്ത്‌ലോലിനെ അനധികൃതമായി സൗദിയിലേക്ക് കൊണ്ടുപോയിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകരെ ചെയ്യുന്ന ഭീകര നിയമപ്രകാരം വിചാരണയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തടവിലിട്ട ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവരെ മോചിപ്പിച്ചെങ്കിലും അഞ്ചു വര്‍ഷത്തേക്ക് യാത്രാ നിരോധനവും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Previous articleഗുജറാത്ത് സിംഹങ്ങളെ തടുത്തു നിര്‍ത്തിയ ബംഗാള്‍ കടുവ; മമതയെ ടൈമിന്റെ സ്വാധീനിക്കപ്പെട്ട 100 പേരില്‍ ഒരാളാക്കുന്നത് ഇതൊക്കെ തന്നെ
Next articleBIG STORY: 28 വർഷമായി നാട്ടിലേക്കു പോകാൻ സാധിക്കാതെ ഒമാനിൽ കുടുങ്ങിയ മലയാളി…

LEAVE A REPLY

Please enter your comment!
Please enter your name here