October 24, 2021 - subeditor1@thenewjournal.net

പെലിക്കന്‍ തെര്‍മോജെനിക്സ് കമ്പനി വികസിപ്പിച്ചെടുത്ത മൈക്രോവേവ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ജലീകരണ സംവിധാനത്തിലൂടെ    ഭക്ഷ്യ സംസ്കരണം  സാധ്യമാകുന്നതിന്‍റെ അവതരണം GITEX  പ്രദര്‍ശന നഗരിയില്‍ ശ്രദ്ധയാകര്‍ഷിച്ചു

കൃത്യമായ സംഭരണ വിതരണ സംവിധാനങ്ങളുടെ അഭാവത്താല്‍ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് ചീഞ്ഞഴുകി നശിക്കുന്നത് , എന്നാല്‍  പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍,   മാംസം, മത്സ്യം, എന്നിവ അവയുടെ സ്വാഭാവീക തനിമ നഷ്ടപ്പെടാതെ  ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കുന്നതിന് പെലിക്കന്‍ തെര്‍മോജെനിക്സ് കമ്പനി വികസിപ്പിച്ചെടുത്ത മള്‍ടിപ്പില്‍  മാഗ്നെട്രോണ്‍ ഹീറ്റിങ്  (MuMaH)  സാങ്കേതിക വിദ്യയിലൂടെ  സാധിക്കുമെന്ന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കമ്പനിയുടെ  സ്ഥാപകയും സി ഇ ഒ യുമായ ഡോ പ്രിയ പറഞ്ഞു.

ഇത് ഗ്രാമീണ മേഖലയിലും , ചെറുപട്ടണങ്ങളിലും ചെറുകിട കര്‍ഷകര്‍ക്കും , കച്ചവടക്കാര്‍ക്കും ഏറെ ഉപകരപ്രദമായിരിക്കുമെന്നും , അതവരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവും ജീവിതനിലവാരത്തില്‍ പുരോഗതിയും ഉണ്ടാക്കുമെന്നും ഡോ പ്രിയ പറഞ്ഞു.

ഈ ആധുനിക  സാങ്കേതിക വിദ്യയിലൂടെ ഭക്ഷ്യ വസ്തുക്കള്‍ ഉണക്കി സൂക്ഷിച്ചിരുന്ന പാരമ്പര്യ രീതിയില്‍ ഗുണമേന്മയും , രുചിയും കൂടുതല്‍ തനിമയോടെ നില നിര്‍ത്താന്‍ സാധിക്കുന്നതയും ഡോ പ്രിയ പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളില്‍ 80 ശതമാനവും വെള്ളമാണ് . നിര്‍ജലീകരണത്തിലൂടെ അവയുടെ ഭാരം കുറയുകയും കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യുന്നതിലൂടെ ചരക്കുനീക്കത്തിലുണ്ടാകുന്ന ടണ്‍ കണക്കിന് കാര്‍ബണ്‍ ഫൂട്ട് പ്രിന്‍റ് കുറക്കാനും സാധിക്കുവെന്നും ഡോ പ്രിയ വിശദീകരിക്കുന്നു .

ചെറുകിട കർഷകർക്കും കർഷക സംഘങ്ങൾക്കും താങ്ങാവുന്ന വിലക്ക് ലഭ്യമാകുന്ന അത്യന്താധുനിക സാങ്കേതിക വിദ്യയിലുള്ള മോഡുലാർ സംവിധാനം ലോകത്ത് തന്നെ ആദ്യമാണ്

MUMAH എന്ന ഈ സാങ്കേതിക വിദ്യക്ക് ഇന്ത്യ , യു എസ് എ , ഓസ്ട്രേലിയ , ചൈന , യൂറോപ്പ് എന്നിവിടങ്ങളിൽ പേറ്റന്റുണ്ട്

ആഗോള തലത്തിൽ തന്നെ കണ്ടുപിടുത്തങ്ങളും പുതിയ സാങ്കേതിക വിദ്യകളും കണ്ടെത്തുകയും, രാജ്യാന്തര  പുരസ്ക്കാരങ്ങൾ  നേടുകയും ചെയ്ത സ്റ്റാര്‍ട്ടപ്പുകളും കമ്പനികളുമാണ് ദുബായിൽ  നടക്കുന്ന GITEX ല്‍ പങ്കെടുക്കുന്നത്

GlTEX -ദുബായിൽ എത്തിചേർന്ന അന്താരാഷ്ട്ര നിക്ഷേപകർ , സംരംഭകർ എന്നിവർ ഈ നൂതന സാങ്കേതിക വിദ്യയുടെ വാണിജ്യ സാധ്യതകൾ മനസിലാക്കി ഈ ഉത്പന്നത്തിന് വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് .

പെലിക്കൻ തെർമോജെനിക്സ് പ്രോട്ടോടൈപ്പ് വിജയകരമായി വികസിപ്പിച്ചെന്നും  , വാണിജ്യ മാതൃക വികസനത്തിന്റെ വളരെ പുരോഗമിച്ച ഘട്ടത്തിലാണെന്നും ഡോ പ്രിയ കൂട്ടിച്ചേർത്തു.

പെലിക്കാന്‍ തെർമോജെനിക്സ് ഇപ്പോൾ കേരള കാർഷിക സർവകലാശാല , ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്‍റ്-കോഴിക്കോട് എന്നിവയില്‍ ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്, ഇതിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയുമുണ്ട്.

Previous articleഐ സി എഫ് കാരുണ്യം; സിറാജ് ജയിൽ മോചിതനായി
Next articleകലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here