October 10, 2021 - subeditor1@thenewjournal.net

ഗള്‍ഫില്‍ താരതമ്യേനെ ഏറ്റവും മൂല്യം കൂടിയ സമ്പദ് വ്യവസ്ഥ ആയിട്ടും കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നു. ഈ വര്‍ഷം ഇതുവരെ കുവൈറ്റില്‍ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ 67,809 പേരുടെ കുറവ് വന്നിട്ടുണ്ട്. പുതിയതായി വരാത്തവരുടെയും ജോലി ഉപേക്ഷിച്ചു പോയവരും ഈ 67,809 പേരിൽ പെടും.

കുവൈറ്റിലെ തൊഴില്‍ വിപണിയെ പ്രവാസികള്‍ കൈവിട്ടതോടെ വിവര സാങ്കേതികമേഖല, ധനകാര്യം, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, എന്നിവിടങ്ങളിലും തൊഴിലാളികള്‍ കുറഞ്ഞു. കോവിഡ് ശക്തമായി പിടികൂടിയ ഒരു വര്‍ഷത്തിനിടയില്‍ 199,000 തൊഴിലാളികളെയാണ് കുവൈറ്റിന് നഷ്ടമായത്.

തൊഴില്‍ വിപണിയുടെ കണക്കുകള്‍ പ്രകാരം റീയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കാണ് കനത്ത നഷ്ടം. 53,000 പേരാണ് തൊഴില്‍ വിട്ടു പോയത്. ഇത് കൂടാതെ മൊത്ത വില്‍പ്പന, ചില്ലറ വില്‍പ്പന, കാര്‍ റിപ്പയറിംഗ് മേഖലകള്‍ക്ക് 37,000 പേരെയാണ് നഷ്ടമായത്.

കോവിഡിന്റെ കനത്ത ഭീഷണിയ്ക്ക് ശേഷം തൊഴിലാളികളുടെ എണ്ണം ഉയരാനുള്ള ഒരു പ്രവണതയും കാണാതായതോടെ വൈദ്യുതി, ഗ്യാസ്, സ്റ്റീം ആന്റ് എയര്‍കണ്ടീഷണിംഗ് മേഖല എന്നിവിടങ്ങള്‍ ഒഴികെയുള്ള മേഖലകളിലെല്ലാം തൊഴിലാളികളെ വേണ്ട സ്ഥിതിയാണ്.

നിര്‍മ്മാണ മേഖലയാണ് ഏറ്റവും തൊഴിലാളികള്‍ കുറഞ്ഞത്. 30,000 പേരാണ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈ മാര്‍ച്ച് വരെയുള്ള 12 മാസം കൊണ്ടു കുറഞ്ഞത്.

അതേസമയം സ്വകാര്യമേഖലയില്‍ തൊഴിലാളികളുടെ ട്രാൻസ്ഫർ സജീവമാണ്. 107,000 തൊഴിലാളികളാണ് ഈ മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാല്‍ സ്വകാര്യമേഖലയിലും 1.5 ദശലക്ഷം ജീവനക്കാര്‍ മാത്രമാണുള്ളത്. ഈ വര്‍ഷം ആദ്യം പുതുക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 402,000 മാത്രമാണ്. എന്നാല്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആകെ എണ്ണം 1.5 ദശലക്ഷമേ വരൂ.

വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് ചില മാനദണ്ഡങ്ങള്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്. വാണിജ്യ വിസയുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് തൊഴിലുടമ വര്‍ക്ക് പെര്‍മിറ്റിനായി ഇ ഫോം സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനാകും. വിസയുടെയും പോലീസ് ക്ലീയറന്‍സ് സര്‍്ട്ടിഫിക്കറ്റിന്റെയും കോപ്പി അറ്റാച്ച് ചെയ്യണമെന്നേയുള്ളൂ. അടുത്ത നടപടി ചെയ്യേണ്ടത് തൊഴില്‍ വകുപ്പാണ്.

Previous articleകോവിഡാനന്തര നൂതന തൊഴില്‍ സാധ്യതകള്‍ ; പ്രവാസി തൊഴില്‍ദാതാക്കളുടെ സമ്മേളനം
Next articleകൊല്ലത്തു നിന്നും കാനഡയിലേക്ക് മനുഷ്യക്കടത്ത്; 59 പേർ കസ്റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here