October 13, 2021 - subeditor1@thenewjournal.net

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയരാകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഖത്തര്‍ ഫോര്‍മുല കാറോട്ട മത്സരത്തിനും വേദിയാകുന്നു. നവംബറിലാകും മത്സരം നടക്കുക. ലോസായി അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ പ്രദേശിക സമയം 6 മണിക്ക് ഫ്‌ളഡ് ലൈറ്റിന് കീഴിലാണ് റേസ് നടക്കുക.

ലോകകപ്പ് നടക്കുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പായിരിക്കും ഫോര്‍മുല 1 റേസ് നടക്കുക. 2022 നവംബര്‍ 21 ന് ദോഹയ്ക്ക് വടക്ക് 50 കി.മീ അകലെ അല്‍ ഖോറിലാണ് ഫുട്‌ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന കായിക മാമാങ്കം നടക്കുക. രണ്ടു വര്‍ഷം മുമ്പായിരുന്നു ദോഹയില്‍ ലോക അത്‌ലറ്റിക്‌സ് നടന്നത്.  5.4 കി.മീ സര്‍ക്യൂട്ടില്‍ 8000 ആരാധകര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ളത്. 2004 ന് ശേഷം ദോഹ ഇതാദ്യമായിട്ടാണ് സര്‍ക്യുട്ടിന് വേദിയാകുന്നത്.

2023 മുതല്‍ ലോസായ് ഫോര്‍മുല വണ്‍ ന് ഇനിയും വേദിയാകുമോ എന്ന് വ്യക്തമല്ല. സര്‍ക്യൂട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതിനാല്‍ മറ്റൊരു ലൊക്കേഷന്‍ തെരഞ്ഞെടുത്തേക്കാനും മതി. ഇക്കാര്യം ചര്‍ച്ചയിലാണെന്നാണ് എഫ് 1 പറയുന്നത്. ഒക്‌ടോബര്‍ 10 ന് നടക്കേണ്ടിയിരുന്ന ജപ്പാന്‍ ജി പി കോവിഡിനെ തുടര്‍ന്ന് ക്യാന്‍സല്‍ ചെയ്തിരുന്നു. എന്നാല്‍ തുര്‍ക്കി ഒക്‌ടോബര്‍ 3 ന് നടക്കേണ്ടിയിരുന്നതായിരുന്നു.

ഒക്‌ടോബര്‍ 24 ന് നടക്കേണ്ടിയിരുന്ന യുഎസ് ജിപിയും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഒക്‌ടോബര്‍ 31 ന് നടക്കേണ്ട മെക്‌സിക്കന്‍ ജിപി നവംബര്‍ 7 ലേക്കും ബ്രസീലിലേത് നവംബര്‍ 14 ലേക്കുമാണ് മാറ്റി വെച്ചിരിക്കുന്നത്.

Previous articleസ്ത്രീകളെ സൈന്യത്തിലേക്ക് പരിഗണിച്ച് കുവൈറ്റ്
Next articleകോവിഡ് 19 : ആഭ്യന്തര സര്‍വീസുകള്‍ക്ക് പൂർണാനുമതി നല്‍കി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here