Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
September 21, 2021 - reji@thenewjournal.net

കുടിയേറ്റ തൊഴിലാളികൾക്കും വിസിൽബ്ലോവർസിനും തൊഴിൽ ഉടമയ്‌ക്കെതിരെ പരാതി നല്കാൻ ഏകോപിത സംവിധാനവും ആയി ഖത്തർ സർക്കാർ.

തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പരാതികൾ രേഖപ്പെടുത്താൻ ഉള്ള ഒരു ഇലക്‌ട്രോണിക് പ്ലാറ്റഫോം ആണ് ഖത്തർ സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.

തൊഴില്‍ നിയമത്തില്‍ പറയുന്ന എന്തു നിയമലംഘനവും റിപ്പോര്‍ട്ട് ചെയ്യം. തൊഴില്‍ നല്‍കല്‍, തൊഴിലാളികള്‍ക്ക് മതിയായ താമസസൗകര്യം ഉറപ്പാക്കാതിരിക്കല്‍, തൊഴിലിടങ്ങളിലെ നിയമലംഘനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു.

പുതിയ സംവിധാനം https://acms.adlsa.gov.qa/ എന്ന വെബ്സൈറ്റിൽ ലഭ്യമാകും. സൗജന്യം ആയി പരാതികൾ സമർപ്പിക്കാം.

ഈ പ്ലാറ്റ്‌ഫോം വഴി ഏത് തരത്തിലുള്ള നിയമലംഘനത്തിലും തൊഴിലാളിക്ക് / പരാതിക്കാരന് പരാതിയോ റിപ്പോര്‍ട്ടോ നല്‍കാം. മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ പരാതിക്കാരന്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് മാത്രം. മൊബൈല്‍ നമ്പരില്‍ നിന്നോ ഇ മെയില്‍ അഡ്രസില്‍ നിന്നോ തന്റെ കോണ്ടാക്ട് രേഖ തൊഴിലാളിക്ക് / പരാതിക്കാരന് അപ്‌ഡേറ്റ് ചെയ്യാനാകും.

തൊഴിലാളിക്ക് / പരാതിക്കാരന് ഖത്തറികളും അല്ലാത്തവരുമായ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരേയും തൊഴിലുടമയ്ക്കും എതിരേ പരാതി നല്‍കാമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.
വീട്ടുജോലിക്കാര്‍ക്ക് അവരുടെ തൊഴിലുടമയ്ക്ക് എതിരെയും നിയമലംഘനത്തിന് പരാതി നൽകാൻ സാധിക്കും.

തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യമേഖലയിലെ ജീവനക്കാരും വരും.

പരാതി നല്‍കാന്‍ പ്ലാറ്റഫോമിൽ ഖത്തർ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവ എന്റര്‍ ചെയ്യണം. ഇവ രണ്ടും പരിശോധന നടത്തിയ ശേഷം അയയ്ക്കുന്ന ഒരു ഒടിപി കോഡ് വഴി തുടർന്ന് പ്ലാറ്റ്‌ഫോം അക്‌സസ് ചെയ്യാന്‍ കഴിയും. തൊഴില്‍ വിസയുടെ നമ്പര്‍ ഉപയോഗിച്ചും ഒരു തൊഴിലാളിക്ക് പരാതി സമര്‍പ്പിക്കാനാകും.

എന്നാൽ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ പരാതി സമര്‍പ്പിക്കാന്‍ സാധിക്കില്ല.

പരാതി ഫയല്‍ ചെയ്യാന്‍ ഒരു ഉടമ്പടിയുമില്ല. ഏതു പൗരനും ഏത് പ്രവാസിയ്ക്കും തൊഴില്‍ നിയമത്തില്‍ പെടുന്ന നിയമലംഘനത്തില്‍ പരാതി നല്‍കാനാകും.

നിയമലംഘനത്തിന് പരാതി നല്‍കണം, പക്ഷേ തൊഴിലുടമയുടേയോ, കമ്പനിയുടേയോ പേര് അറിയില്ല എങ്കിൽ തൊഴില്‍ നിയമം ലംഘിച്ച് പീഡനം നടക്കുന്ന സ്ഥലം മാത്രം പറഞ്ഞാല്‍ മതിയാകും.

പരാതി സംവിധാനത്തില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന മാപ്പിലും സ്ഥലം അടയാളപ്പെടുത്താം.
മുന്‍ തൊഴിലുടമയ്ക്ക് എതിരേയും പരാതി നല്‍കാം.

ഒരു പരാതിയില്‍ തന്നെ ഒന്നിലധികം കാര്യം ഉള്‍പ്പെടുത്താനാകും. പരാതിയുടെ നിജസ്ഥിതിയും പരിഹാരവും പരിശോധിക്കുന്നതിനു പ്രസ്തുത വകുപ്പ് പരാതികളും തര്‍ക്കങ്ങളും വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യുകയും എസ്എംഎസും ഇ – മെയിലും വഴി പരാതിക്കാരനെ പരാതിയുടെ നിജസ്ഥിതി അറിയിക്കുകയും ചെയ്യും.

ഫയല്‍ ചെയ്തു കഴിഞ്ഞ് പരാതിയിലെ വിവരങ്ങളില്‍ പിന്നീട് മാറ്റം വരുത്താനാകില്ല ഒപ്പം പരാതി ഒരിക്കല്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഡിലീറ്റ് ചെയ്യാനാകില്ല.

ക്രോം, സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിങ്ങനെ എല്ലാ ബ്രൗസറിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.
സ്മാര്‍ട്ട്‌ഫോണുകള്‍ വഴിയും അക്‌സസ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോമിന്റെ രൂപകല്‍പ്പന

നിലവിൽ 18 ഭാഷകളിൽ ഈ സംവിധാനം എങ്ങനെ ഉപയോഗിക്കാം എന്ന ഗൈഡും ഉണ്ട്. എന്നാൽ നിർഭാഗ്യവശാൽ മലയാളം ഗൈഡ് നിലവിൽ ഇല്ല.

Previous articleപഞ്ചാബിന് ആദ്യ ദളിത് മുഖ്യമന്ത്രി, ചാനുവിനെ പ്രഖ്യാപിച്ച് ആഭ്യന്തര കലാപത്തിനു വെടി നിര്‍ത്തലുമായി കോണ്‍ഗ്രസ്, ലക്ഷ്യം കൂറ്റന്‍ വോട്ടുബാങ്ക്
Next article2020 – 21 -ൽ 13.2 കോടി ഇന്ത്യക്കാർ തൊഴിലുറപ്പ് കാര്‍ഡ് വാങ്ങിയിട്ടുണ്ട് ! ഇത് നല്ല ലക്ഷണം ആണോ?

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here