November 30, 2021 - subeditor1@thenewjournal.net

കണ്ണൂര്‍: വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അറയ്ക്കല്‍ രാജവംശത്തിന്റെ 40ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീവി കുഞ്ഞി(87) അന്തരിച്ചു. അറയ്ക്കല്‍ കെട്ടിനകത്തെ സ്വവസതി അല്‍മാര്‍ മഹലിലായില്‍ തിങ്കള്‍ രാവിലെ 8.30നാണ് അന്ത്യം.

അറയ്ക്കല്‍ രാജകുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു. അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സ്ഥാനിയായിരുന്ന ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ നിര്യാണത്തെ തുടര്‍ന്ന് 2019 ലാണ് ആദിരാജ മറിയുമ്മ ചെറിയബീവി കുഞ്ഞി സുല്‍ത്താനായി സ്ഥാനമേറ്റത്. ഖബറടക്കം വൈകിട്ട് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

മദ്രാസ് പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ പി മര്‍ഹും ആലിപ്പിയാണ് ഭര്‍ത്താവ്. മക്കള്‍: മദ്രാസ് പോര്‍ട്ട് സുപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന. മരുമക്കള്‍: എം കെ താഹിറ, സി പി അശ്രഫ്, മര്‍ഹും എം കെ അശ്രഫ്.

കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍. ആദ്യകാലം മുതല്‍ അറയ്ക്കല്‍ രാജവംശത്തിന്റെ അധികാര കൈമാറ്റം ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.

Previous articleറെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍
Next articleറോയി മണപ്പള്ളി സംവിധാനം ചെയ്യുന്ന ”തൂലിക” സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here