ജില്ലാ സഹകരണബാങ്കുകള്‍ 13 എണ്ണം സംയോജിപ്പിച്ച് കേരളാബാങ്ക് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ഇടതു രാഷ്ട്രീയപാര്‍ട്ടിയുടെ സ്വപ്നകുഞ്ഞായ ബാങ്ക് തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും എന്ന നിലയിലാണ് കൊണ്ടുവന്നതെങ്കിലും ഇപ്പോള്‍ ബാങ്കിന്റെ സാമ്പത്തീക സ്ഥിതിയെ ചുറ്റിപ്പറ്റി വിവാദം കൊഴുക്കുകയാണ്.
2019 – 20 സാമ്പത്തീക വര്‍ഷത്തില്‍ 375. 75 കോടിയും 2020 21 സാമ്പത്തീക വര്‍ഷത്തില്‍ 61.99 കോടിയും അറ്റാദായമായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം സ്വകാര്യ ഓഡിറ്ററിന്റെ പ്രതികരണം ബാങ്കിന്റെ സ്വത്ത് സംബന്ധിച്ച വലിയ ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇതിന്റെ സാമ്പത്തീക വിപണി, ബാങ്കിന്റെ സ്വത്ത് യോഗ്യത,് ബാങ്കിന്റെ ലാഭം സംബന്ധിച്ച കാര്യം, മൂലധനക്ഷമത, മൊത്തം ആസ്തി തുടങ്ങിയെല്ലാം ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ബാങ്കിന്റെ മോശം വായ്പകളുടെ മാനദണ്ഡം സംബന്ധിച്ച് ഗൗരവതരമായ സംശയമാണ് ബാങ്കിന്റെ പുറത്തെ ഓഡിറ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ അനുവദിച്ചിരിക്കുന്ന പരിധികടന്നു നടത്തുന്ന പണം പിന്‍വലിക്കലില്‍ നികുതി ഒഴിവാക്കല്‍ ഉള്‍പ്പെട്ട അനേകം കാര്യങ്ങളില്‍ ബാങ്ക് പരാജയമാണെന്നും പറയുന്നു.
ഓഡിറ്റര്‍മാര്‍ സൂചന നല്കുന്ന മോശം വായ്പകളുടെ മൂടിവെയ്പ്, ബാങ്കിന്റെ പ്രകടനം സംബന്ധിച്ച കാര്യങ്ങളെ മറയ്ക്കുന്നതാണെന്നുംയഥാര്ത്ഥ നഷ്ടം മറയ്ക്കാനാണ് ലാഭക്കണക്ക് പ്രചരിപ്പിക്കുന്നതെന്നും അക്കൗണ്ടിംഗ് വിദഗ്ദ്ധര്‍ പറയുന്നു. ഓഡിറ്റര്‍മാരുടെ പുതിയ വെളിപ്പെടുത്തലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്തു നിലപാട് എടുക്കുമെന്നും വ്യക്തമായിട്ടില്ല. കേരളാബാങ്കും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ബാങ്കിന്റെ സാമ്പത്തീക നില സംബന്ധിച്ച ഒരു കാര്യവും ബാങ്കിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല.
2020 – 21 വാര്‍ഷിക റിപ്പോര്‍ട്ടില്‍ മോശം വായ്പയുടെ വളര്‍ച്ച 14.47 ശതമാനവും ഇതിന്റെ അറ്റാദായം 10.87 ശതമാനവുമാണ്. എന്നാല്‍ ഓഡിറ്റര്‍മാരുടെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് മോശം വായ്പയുടെ വലിപ്പം ആര്‍ക്കും ഊഹിക്കാന്‍ പോലുമാകില്ലെന്നാണ്. ബാങ്ക് അക്കൗണ്ടിന്റെ യോഗ്യതയില്‍ 2020 – 21 സാമ്പത്തീക വര്‍ഷം മാത്രമല്ല. അതിന്റെ മുന്‍ വര്‍ഷം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ വാര്‍ഷിക അക്കൗണ്ടുകള്‍ നിക്ഷേപക സമൂഹം ഗൗരവത്തില്‍ കാണണമെന്ന അഭിപ്രായവും ഓഡിറ്റര്‍മാര്‍ പറഞ്ഞിരിക്കുകയാണ്.