Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
August 5, 2021 - reji@thenewjournal.net

സെമി കണ്ടക്ടര്‍ ചിപ്പുകളുടെ കാര്യത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദൗര്‍ലഭ്യം ആഗോളവാഹന വിപണിയില്‍ വന്‍ നഷ്ടം ഉണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാഹനമേഖലയിലെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നല്‍കുന്ന കണക്ക് പ്രകാരം 2021 ല്‍ ഈ വ്യവസായത്തിലെ പ്രതീക്ഷിത വരുമാനം 110 ബില്യണ്‍ ഡോളറാണ്.

ജനുവരിയില്‍ ന്യൂയോര്‍ക്ക് അടിസ്ഥാനമായ സ്ഥാപനത്തിന്റെ പ്രവചനം 60.6 ബില്യണ്‍ ഡോളറായിരുന്നു. പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യം നിമിത്തം പ്ലാന്റുകള്‍ ഉല്‍പ്പാദനം കുറച്ച സമയത്തായിരുന്നു ഇത്. എന്നാല്‍ ഈ പ്രവചനം പ്രാഥമിക പ്രവചനത്തിന്റെ കണക്കുകളില്‍ നിന്നും 81.5 ശതമാനമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

ഇൗ സാഹചര്യത്തിലേക്ക് നയിച്ച ചില ഘടകങ്ങള്‍ അലിക്‌സ് പാര്‍ട്‌ണേഴ്‌സിനൊപ്പം മുന്നില്‍ നില്‍ക്കുന്നവരും അവരുടെ പങ്കാളികളുമായ മാര്‍ക്ക് വേക്ക്ഫീല്‍ഡും ചൂണ്ടിക്കാട്ടുന്നുണ്ട്. ചിപ്പ് വിതരണക്കാരായ റെനേസാസിന്റെ ടോക്യോയ്ക്ക് സമീപത്തെ പ്ലാന്റിലെ തീപ്പിടുത്തവും വാഹന വിതരണ ശൃംഖലയെ കാലാവസ്ഥാ വൈചിത്ര്യങ്ങള്‍ പിടികൂടിയതും ഇതില്‍ പെടുന്നു.

ചിപ്പുകളുടെ ദൗര്‍ലഭ്യത്തിന്റെ ഫലമായി ഈവര്‍ഷം 3.9 ദശലക്ഷം വാഹനങ്ങളുടെ നിര്‍മ്മാണത്തെ ബാധിക്കുമെന്നാണ് അലിക്‌സ് പാര്‍ട്‌ണേഴ്‌സ് പറയുന്നത്. ഈ ദൗര്‍ലഭ്യം ഈ വര്‍ഷം ജനുവരി മുതല്‍ വാഹനങ്ങളുടെ നിര്‍മ്മാണം 2.2 ദശലക്ഷമായി കുറയുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അമേരിക്കയില്‍ ഈ പ്രശ്‌നം വിതരണശൃംഖലയിലെ ദൗര്‍ലഭ്യത്തെകുറിച്ച് 100 ദിന റിവ്യൂവിന് ജോ ബൈഡന്‍ ഭരണകൂടം ഉത്തരവിടാന്‍ കാരണമായിട്ടുണ്ട്.  ജോ ബൈഡന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 2 ട്രില്യണ്‍ ഡോളര്‍ നിര്‍ദേശത്തില്‍ അമേരിക്കന്‍ സെമി കണ്ടക്ടര്‍ വിപണിയ്ക്കായുള്ള 50 ബില്യണ്‍ ഡോളറുമുണ്ട്.

ചിപ്പ് ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍, ജനറല്‍ മോട്ടോഴ്‌സ് എന്നിവര്‍ക്ക് ഈ വര്‍ഷം സമ്പാദ്യത്തില്‍ വലിയ കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോര്‍ഡ് പറയുന്നത് ഈ സാഹചര്യങ്ങള്‍ 2021 ലെ വരുമാനം 2.5 ബില്യണ്‍ ഡോളറായി കുറയ്ക്കുമെന്നാണ്. ചിപ്പ് ദൗര്‍ലഭ്യം വരുമാനം 2 ബില്യണ്‍ ഡോളറില്‍ നിന്നും 1.5 ബില്യണ്‍ ഡോളറായും കുറയുമെന്ന് ജനറല്‍ മോട്ടോഴ്‌സും കരുതുന്നു.

വാഹനങ്ങളിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവര്‍ സ്റ്റീയറിംഗ്, ബ്രേക്ക് തുടങ്ങിയ പ്രധാന ഉപകരണങ്ങളില്‍ സെമി കണ്ടക്ടര്‍ ചിപ്പുകള്‍ വളരെ പ്രധാനമാണ്. ഇതിനൊപ്പം ആവശ്യകത അനുസരിച്ച് വാഹനങ്ങളില്‍ നൂറു കണക്കിന് സെമികണ്ടക്ടറുകള്‍ മറ്റു കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ടെന്ന് വാഹനരംഗത്തെ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ബേസ് മോഡലിനേക്കാള്‍ ഉയര്‍ന്ന വിലയുള്ള വാഹനങ്ങളില്‍ സുരക്ഷ, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയ്ക്കായി വിവിധ രീതിയിലുള്ള ചിപ്പുകള്‍ ഉള്‍പ്പെടെ ഉണ്ടാകും.

സാധാരണ വാഹനങ്ങളില്‍ പോലും 1,400 ചിപ്പുകള്‍ വരെ ഉണ്ടാകാറുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതോടെ ഇതിന്റെ എണ്ണം ഇനിയും കൂടുമെന്നും അലിക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡാന്‍ ഹേര്‍ഷ് പറയുന്നു.  ചിപ്പ് ദൗര്‍ലഭ്യം വാഹന നിര്‍മ്മാണത്തില്‍ കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഈ വര്‍ഷം രണ്ടാം പാദത്തിലും 2022 ന്റെ രണ്ടാം പകുതിയിലുമായിരിക്കും എന്നാണ് അലിക്‌സ് പാര്‍ട്ണര്‍ പ്രതീക്ഷിക്കുന്നത്.

ചില്ലറ വ്യാപാരികള്‍, വാഹന നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിങ്ങനെ ആഗോള ഓട്ടോമോട്ടീവ് വ്യവസായം മുഴുവനുമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വന്‍കിട വിതരണക്കാരായ റോബര്‍ട്ട്‌ബോഷ് അല്ലെങ്കില്‍ കോണ്ടിനെന്റല്‍ എജി എന്നിവര്‍ ഉള്‍പ്പെടെയുള്ള അവസാന ഗ്രൂപ്പില്‍ പെടുന്നവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ചിപ്പ് സ്രോതസിന് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്നത് റെനെസാസിനെയും എന്‍എക്‌സ്പി സെമികണ്ടക്ടറെയും പോലെ ചിപ്പ് നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവരെയാണ്.

വേഫര്‍ ഉള്‍പ്പെടെയുള്ള താഴേത്തട്ടിലെ വിതരണശൃംഖലയില്‍ പെടുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. സ്റ്റീയറിംഗ്, ബ്രേക്ക്, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ എന്നിവ വരുന്ന ചിപ്പുകള്‍ ഉണ്ടാക്കാന്‍ ചെറിയ സെമി കണ്ടക്ടറുകള്‍ ഉപയോഗിക്കുന്നവരാണ് വേഫേഴ്‌സ്. കോവിഡിനെ തുടര്‍ന്ന് വാഹനങ്ങള്‍ അസംബ്‌ളി ചെയ്യുന്ന പ്ലാന്റുകളില്‍ ഷട്ട് ഡൗണുകള്‍ ഉണ്ടായ കഴിഞ്ഞ വര്‍ഷം ആദ്യം മുതലാണ് ദൗര്‍ലഭ്യത്തിന്റെ ഉറവിടം.

സൗകര്യങ്ങള്‍ അടച്ചുപൂട്ടിയതോടെ വേഫറും മറ്റ് ചിപ്പ് വിതരണക്കാരും വീട്ടിലിരുന്നു കൊണ്ടുള്ള ഓര്‍ഡറുകളെ ബാധിക്കാത്ത കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് പോലെയുളള മറ്റു മേഖലകളിലേക്ക് തിരിയുകയും ചെയ്തു. ജനുവരിയില്‍ ലയിച്ച ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പും ഫിയറ്റ് ക്രിസ്ലറും പാര്‍ട്‌സുകളുടെ ദൗര്‍ലഭ്യം മൂലം കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ വിതരണക്കാരുടെ പണം തിരിച്ചുകൊടുക്കുകയാണെന്ന് സ്‌റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് ടവാറസിനെ പോലെയുള്ളവരും പറയുന്നു.

Previous articleദളിതൻ. കുടിൽ. തൊഴിലാളി. ബോക്സർ. നീല. അംബേദ്കർ. സര്‍പ്പട്ടൈ പരമ്പൈര.
Next articleഎന്താണ് ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം? അതിന്റെ ചരിത്രമെന്ത്?

LEAVE A REPLY

Please enter your comment!
Please enter your name here