October 20, 2021 - subeditor1@thenewjournal.net

വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ക്ക് കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ഹോം ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ബഹ്‌റിന്‍.

ഈ മാസം പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥകള്‍ പ്രകാരമാണിത്. ഒക്ടോബര്‍ 15ന് മുമ്പ് സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വാക്സിനേഷന്‍ ഗ്രീന്‍ ഷീല്‍ഡ് ലഭിക്കാത്തവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. 10 ദിവസമായിരുന്നു നിലവിലെ ക്വാറന്റീന്‍ കാലയളവ്. ഇവരും ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആര്‍ ടെസ്റ്റ് നടത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്തണം.

ബി അവയര്‍ മൊബൈല്‍ അപ്ലിക്കേഷനില്‍ ഗ്രീന്‍ ഷീല്‍ഡുള്ളവര്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഹോം ക്വാറന്റീന്‍ ഇരിക്കേണ്ടെന്ന് കോവിഡ് പ്രതിരോധ സമിതിയാണ് അറിയിച്ചത്.

Previous articleഅഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് നിയമം; അഫ്ഗാനിസ്ഥാന്‍ ഓര്‍മ്മപ്പെടുത്തുന്ന കാര്യം
Next article4 ദിവസത്തെ മഴയിൽ 39 പേർ മരിച്ചു: മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here