കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കാര്‍ഷിക നിയമത്തില്‍ കടുംപിടുത്തം അവസാനിപ്പിച്ചത് പൗരത്വ ഭേദഗതി നിയമത്തിലും പ്രതിഫലിക്കുന്നു. അടുത്തമാസം മുതല്‍ പൗരത്വ ഭേദഗതി നിയമത്തിലും ഈ പിന്തിരിയല് കൊണ്ടുവരാന്‍ ആസാമിലെ പ്രതിഷേധ ഗ്രൂപ്പുകള്‍ പുതിയ നീക്കത്തിന് തയ്യാറെടുക്കുന്നു. കോവിഡും പരീക്ഷകളുമൊക്കെയായി എവിടെ നിര്‍ത്തിയോ അവിടെ നിന്നും തുടങ്ങാന്‍ ഡിസംബര്‍ 10 മുതല്‍ 12 വരെ പുതിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എഎഎസ് യു, എജെപി, റായ്ജോര്‍ ദള്‍ എന്നീ വിഭാഗങ്ങള്‍.
കാര്‍ഷിക നിയമം ഒടുവില്‍ കേന്ദ്രം പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ ആസ്സാമിലെ വിദ്യാര്‍ത്ഥി സംഘടനയായ ആള് ആസ്സാം സ്റ്റുഡന്റ്സ് യൂണിയന് (എഎഎസ് യു) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് പുതിയ സമരത്തിനൊരുങ്ങുന്നത്. പ്രതിഷേധ സമരത്തില്‍ മുമ്പ് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആസാം ജതീയ പരിക്ഷത്ത് (എജെപി), റായ്ജോര്‍ ദള്‍ എന്നിവരും പ്രക്ഷോഭം വീണ്ടും ആരംഭിക്കാനുള്ള താല്‍പ്പര്യത്തിലാണ്. നിയമം കൊണ്ടുവന്നതിന് പിന്നാലെ 2019 ഡിസംബറിലായിരുന്നു പ്രതിഷേധങ്ങളും തുടങ്ങിയത്.
ഇന്ത്യയൂടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ്, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധിസ്റ്റുകള്‍, ജൈനര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരില്‍ ഇന്ത്യന്‍ പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് അത് അനുവദിക്കുന്നതാണ് നിയമം. നിയമം പിന്‍വലിക്കും വരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ പോരാടുമെന്ന് എഎഎസ് യു നേതാക്കള്‍ പറയുന്നു. കാര്‍ഷിക നിയമം മോഡി സര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ തന്നെ അനീതി അതില്‍ നില നില്ക്കുന്നു എന്നും കര്‍ഷകരുടെ കണിശതയാര്‍ന്ന സമരം അത് പിന്‍വലിക്കാന്‍ നിര്ബ്ബന്ധിതമായെന്നുമാണ് സമരം ചൂണ്ടിക്കാട്ടുന്നതെന്ന് എഎഎസ് യു വിന്റെ സമുജ്വല്‍ ഭട്ടാചാര്യ പറയുന്നു.
പൗരത്വ ഭേദഗതി നിയമം കേന്ദ്രം പാസ്സാക്കിയതിന്റെ രണ്ടാം വാര്‍ഷികമായ ഡിസംബര്‍ 10 നും 12 നും ഇടയില്‍ തന്നെ പ്രക്ഷോഭം പുന:സംഘടിപ്പിക്കാനാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 10 എല്ലാവര്‍ഷവും ആസ്സാമിലുള്ളവര് രക്തസാക്ഷി ദിന (സ്വാഹിത് ദിവസ്) ആയിട്ടാണ് ആചരിക്കുന്നത്.
ആസാം പ്രക്ഷോഭകാലത്ത് 1979 നും 1985 നും ഇടയില്‍ അനേകര്‍ കൊല്ലപ്പെട്ട ദിവസമാണ് ഡിസംബര്‍ 10. ഇതിനെയാണ് പ്രക്ഷോഭക്കാര്‍ സിഎഎ യ്ക്ക് എതിരേയുള്ള പുതിയ പ്രക്ഷോഭത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന്് എജെപി നേതാവ് ലൂറിന്‍ജ്യോതി ഗോഗോയി പറയുന്നു.
സിഎഎ പ്രതിഷേധം നടത്തിയതിന് കെഎംഎസ്എസ് നേതാവ് അഖില്‍ ഗോഗോയിയെ യുഎപിഎ യ്ക്ക് കീഴില്‍ 2019 ഡിസംബറില്‍ അറസ്റ്റ് ചെയ്തതോടെ തുടങ്ങിയ സമരം 2020 ആദ്യം 10 ക്ലാസ്സ്് പരീക്ഷയെ തുടര്‍ന്നാണ് എഎഎസ് യു താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. പിന്നീട് കോവിഡ് 19 മഹാമാരി കൂടി വന്നതോടെ അനക്കമില്ലാതെ മാറുകയായിരുന്നു. ഗോഗോയി ഇപ്പോള്‍ റായ്ജോര്‍ ദള്‍ നേതാവാണ്. ഇദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതി 2021 ജൂലൈയില്‍ ഒഴിവാക്കുകയും ചെയ്തു.