കര്‍ഷകര്‍ നടത്തിയ വന്‍ സമരത്തിന് പിന്നാലെ സര്‍ക്കാരിന്റെ ചെലവില്‍ മില്ലുകള്‍ക്ക് തടിച്ചു കൊഴുക്കാന്‍ അവ്യക്ത ലേല നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ലക്ഷക്കണക്കിന് ടണ്‍ പയറു വര്‍ഗ്ഗത്തില്‍ നിന്നും നാലു വര്‍ഷം കൊണ്ട് 4600 കോടി രൂപ വരുമാനം മില്ലുകള്‍ക്ക് ഉണ്ടാക്കാനുളള നിയമമാണ് ഇത്. സര്‍ക്കാര്‍ സൂക്ഷിപ്പുകള്‍ക്ക് വലിയ തിരിച്ചടിയായി മാറുമെന്നും പരിപ്പിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ദി വയറാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്്. ലേല നടപടികള്‍ പാവപ്പെട്ടവന്റെ തലയില്‍ വെച്ചു കൊടുത്തി്ട് ടണ്‍ കണക്കിന് പയര്‍ വര്‍ഗ്ഗങ്ങള്‍ കൊണ്ട് മില്ലുകള്‍ക്ക് തടിച്ചു കൊഴുക്കാനുള്ള പദ്ധതിയാണിത്. നാലു വര്‍ഷം കൊണ്ട്് 5.4 ലക്ഷം ടണ്‍ പയറുകളില്‍ നിന്നും 4,600 കോടി രൂപ വരുമാനം ഉണ്ടാക്കാന്‍ ലേലത്തിലൂടെ മില്ലുകള്‍ക്ക് കഴിയുമ്പോള്‍ സര്‍ക്കാരിന്റെ കലവറയ്ക്കും പരിപ്പിന്റെ ഗുണനിലവാരത്തിനും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
വിവരാവകാശ രേഖയാണ് വിവരം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ഇന്ത്യയില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ക്ഷേമപദ്ധതിയിലും പ്രതിരോധ സേവന മേഖലയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ്. കോവിഡ് ലോക്ഡൗണില്‍ നല്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി നല്കിയ പയറിന്റെ ഗുണനിലവാരം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ പരാതി പറഞ്ഞ സാഹചര്യത്തിലാണ് തെറ്റായ ലേല നടപടിയുടെ വിവരം പുറത്തുവന്നത്.
ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ചില സംസ്ഥാനങ്ങള്‍ നടപടിയുടെ ഭാഗമായ പയര്‍ തള്ളിയിരുന്നു. സര്‍ക്കാരിന്റെ തന്നെ മുന്‍നിര ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാര്‍വെസ്റ്റ് എഞ്ചിനീറിംഗ് ആന്റ് ടെക്നോളജി പോലും സര്‍ക്കാരിന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്്. ഈ ഗവേഷണം ആയിരക്കണക്കിന് കോടി നികുതിദായകരുടെ ചെലവിലുള്ള ബിസിനസില്‍ നാഫെഡ് ഏതു രീതിയിലാണ് ദശലക്ഷക്കണക്കിന് ടണ്‍ പയര്‍ ഉല്‍പ്പാദിപ്പിക്കുകയും സംഭരിക്കുകയും മില്ലുകള്‍ക്ക് കൈമാറിയതെന്നും പരിശോധിക്കാന്‍ ഒരു ആന്തരീക ഏജന്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാരിനെ നിര്ബ്ബന്ധിതമാക്കിയിരിക്കുകയാണ്.
കമ്മിറ്റി മൂന്ന് തവണയാണ് കൂടിയത്. എന്നാല്‍ ഇതുവരെ നിര്‍ദേശം സംബന്ധിച്ച അന്തിമരൂപം ഉണ്ടാക്കാനോ ദശലക്ഷക്കണക്കിന് പയര്‍ സംബന്ധിച്ച മറ്റൊരു വര്‍ഷത്തേക്ക് നാഫെഡിനെ തയ്യാറാക്കാന്‍ പോലും കഴിഞ്ഞില്ല. ദരിദ്രരുടേയും കര്‍ഷകരുടേയും പേരിലാണ് മില്ലുകള്‍ ആദ്യം ലേലത്തിന് വന്നത്. 2015 ല്‍ പയറിന്റെയും പരിപ്പിന്റെയും വില ഇന്ത്യയെ ഞെട്ടിച്ചപ്പോള്‍ നിര്‍വ്വഹണം നടത്തിയത് നാഫെഡ് ആയിരുന്നു.
നാഫെഡ് കൂടുതല്‍ പയര്‍ മേടിക്കാമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. നാഫെഡിലൂടെ ഓഹരി കൂടിയതോടെ 2017 ല്‍ ക്ഷേമ പദ്ധതികള്‍ വഴി നാട്ടുകാര്‍ക്ക് വഹിക്കാന്‍ കഴിയുന്ന വിലയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഈ ലേലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായിട്ടാണ് നാഫെഡ് ജോലി ചെയ്യുന്നത്.
ഷീര്ഗിരീഷ് ജയ്താല്, നിതിന്‍ സേഥി
കടപ്പാട്: ദി വയര്‍