കടല്‍ കയറുന്നതും മരുഭൂമികള്‍ ഉണ്ടാകുന്നതും ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ആള്‍ക്കാരെ പലായനം ചെയ്യിക്കുന്നതിനെയാണ് കാലാവസ്ഥാ കുടിയേറ്റം എന്ന് പൊതുവില്‍ പറയാറ്. എന്നാല്‍ ആധുനിക കാലത്ത് ഇക്കാര്യം സത്യമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ലോകത്ത് പലയിടത്തും കാണാന്‍ കഴിയുന്നത്. 2030 ആകുന്നതോടെ ലോകത്തുടനീളമായി 216 ദശലക്ഷം കാലാവസ്ഥാ കുടിയേറ്റം ഉണ്ടായേക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
2030 ന്റെ തുടക്കത്തില്‍ തന്നെ ഇത് ആരംഭിക്കുമെന്നും സുസ്ഥിരമായ ജീവിതം സാധ്യമാകാതെ ജനങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നിടത്തേക്ക് പാലായനം ചെയ്യുമെന്ന് ന്യൂ ഗ്രൗണ്ട്സ്വെല്ലിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജലദൗലഭ്യവും കടല്‍നിരപ്പ് ഉയരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കൃഷിനാശവും ആയിരിക്കും ഇതിന്റെ പ്രധാന കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യത്യസ്ത സീസണുകളില്‍ പോലും കൃഷിനാശം എന്നത് പതിവായി മാറുന്നുണ്ട്. ഇതിന് പുറമേയാണ് കൊടുങ്കാറ്റുകള്‍ ഉണ്ടായി വീടുകളും സ്കൂളുകളും നശിക്കുന്നതും കുടിവെള്ളത്തില്‍ പോലും ഉപ്പുവെള്ളം കലരുന്നതും.
കിഴക്കന്‍ ഏഷ്യ, പസഫിക്, നോര്‍ത്ത് അമേരിക്ക, കിഴക്കന്‍ യൂറോപ്പ്, സെന്‍ട്രല്‍ ഏഷ്യ എന്നിങ്ങനെ എല്ലാ മേഖലകളെയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 ല്‍ ഇത് സബ് – സഹാറന്‍ ആഫ്രിക്ക, സൗത്ത് ഏഷ്യ, ലാറ്റിനമേരിക്ക എന്നിവയെയാണ് കവര്‍ ചെയ്തത്.
ഈ റിപ്പോര്‍ട്ട് പ്രകാരം 2050 ലോക്ക് സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നും 86 ദശലക്ഷം കാലാവസ്ഥാ കുടിയേറ്റക്കാര്‍ ഉണ്ടാകുമെന്നാണ്. കിഴക്കന്‍ ആഫ്രിക്കയിലും പസഫിക്കിലും ഇതിന്റെ എണ്ണം 49 ദശലക്ഷമായിരിക്കും, ദക്ഷിണേഷ്യയില്‍ 40 ദശലക്ഷവും വടക്കന്‍ ആഫ്രിക്കയില്‍ 19 ദശലക്ഷവും ലാറ്റിനമേരിക്കയില്‍ 17 ദശലക്ഷവും കിഴക്കന്‍ യൂറോപ്പിലും മദ്ധ്യേഷ്യയിലും 50 ലക്ഷവും ആയിരിക്കും കാലാവസ്ഥാ കുടിയേറ്റം.
പക്ഷേ ലോകരാഷ്ട്രങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ആന്തരീകമായ കാലാവസ്ഥാ കുടിയേറ്റത്തെ 80 ശതമാനമായി ചുരുക്കാനാകും. ഇതുപോലും പക്ഷേ 44 ദശലക്ഷം പേരോളം വരും. ഹരിതവാതക ബഹിര്‍ഗമനം കുറയ്ക്കുന്ന നടപടികള്‍ കഴിയുന്നതും നേരത്തേ ചെയ്യാനാകുന്നത് കാലാവസ്ഥാ സമ്മര്‍ദ്ദം നന്നായി കുറയ്ക്കാന്‍ കാരണമാകും. അത് ഇപ്പോള്‍ മുതല്‍ ചെയ്യാനും കഴിയണം. ഇതിനൊപ്പം കാലാവസ്ഥാ കുടിയേറ്റം കൈകാര്യം ചെയ്യാന്‍ മികച്ച നയങ്ങളും പദ്ധതികളും ഉണ്ടാകണം. കടല്‍ നിരപ്പ് ഉയരുമ്പോള്‍ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളിലെ തടാകങ്ങളിലും മറ്റും വെള്ളം കയറുകയും ഇത് കൃഷിയുടെ ഉല്‍പ്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു.
ഇതിനുദാഹരണമാണ് മൊറാക്കോയില്‍ നടക്കുന്ന ഉള്‍നാടന്‍ നഗര കുടിയേറ്റങ്ങള്‍ അറ്റ്ലസ് പര്‍വ്വതത്തിന്റെ താഴ്വാരത്തെ കുന്നുകളില്‍ പലപ്പോഴും ജല സമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. അതുപോലെ കടല്‍ നിരപ്പ് ഉയരുന്നത് ചെറിയ ദ്വീപ് രാജ്യങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഏറ്റവും ബാധിക്കുന്നതും ദരിദ്രരെയാണ്. അതേസമയം ഇക്കാര്യങ്ങള്‍ നേരത്തേ തന്നെ തിരിച്ചറിഞ്ഞ് മികച്ച നയങ്ങള്‍ രൂപീകരിക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. ദാരിദ്ര്യത്തില്‍ നിന്നും മറികടക്കാനും പുതിയ ഉപജീവനം തേടാനും ജനങ്ങളെ അനുവദിക്കണം.
കാലാവസ്ഥാ കുടിയേറ്റം മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുകയും അടുത്ത തലമുറയുടെ മികവ് തിരിച്ചറിഞ്ഞ് അവര്‍ക്ക് തൊഴിലും മറ്റും കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ അവയുടെ ഗതിവേഗം കൂട്ടുന്ന രീതിയിലാകണം നയരൂപീകരണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.