October 25, 2021 - editor@thenewjournal.net

റിയാദ് :രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ്‌ നാഷനൽ പന്ത്രണ്ടാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്കായി ‘കലാലയം പുരസ്‌കാരം’ നല്‍കുന്നു.
മലയാളം കഥ ,കവിത വിഭാഗങ്ങളിലാണ് മത്‌സരം നടക്കുന്നത്.സൗദി ഈസ്റ്റ് നാഷനൽ പരിധിയിലുള്ള (റിയാദ് ,ദമാം,ഖോബാർ ,ജുബൈൽ,അൽ ഹസ,ഹായിൽ ,അൽ ഖസീം ) എല്ലാവർക്കും പങ്കെടുക്കാം.

മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകൾ PDF ഫോർമാറ്റിൽ 2021 ഒക്ടോബർ 31 ന് മുമ്പ് kalalayam.rscsaudieast@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക.

കവിത 40 വരികളിൽ കവിയാത്തതും കഥ 400 വാക്കുകളിൽ കൂടാത്തതും ആയിരിക്കണം. മലയാള സാഹിത്യ രംഗത്തെ പുതുപ്രതീക്ഷകളായ അമൽ പിറപ്പങ്ങോട്, മജീദ് സൈദ്, പ്രദീപ് രാമനാട്ടുകര, ജീവേഷ് എന്നിവരാണ് പുരസ്‌കാര ജൂറികൾ. 2021 നവംബർ 19 ന് നടക്കുന്ന നാഷനൽ സാഹിത്യോത്സവ് വേദിയിൽ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക +96650812 5180

Previous articleദുബായില്‍ നടക്കുന്ന GITEX ആഗോള പ്രദര്‍ശനത്തില്‍ മേളയില്‍ കേരളത്തിൽ നിന്നുള്ള ഭക്ഷ്യ സംസ്കരണ സ്റ്റാർട്ടപ്പ് ശ്രദ്ധാകേന്ദ്രമാകുന്നു
Next articleവേൾഡ് മലയാളി കൗൺസിലിന്‍റെ കവിത ആലാപന മല്‍സരത്തിന് ആവേശകരമായ സമാപനം

LEAVE A REPLY

Please enter your comment!
Please enter your name here