സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നാളെ മുതല്‍ സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഇലക്ട്രോണിക് ബില്ലിങ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള സമയം ഇന്നവസാനിക്കും
വ്യാപാര സ്ഥാപനങ്ങളില്‍ നാളെ മുതല്‍ സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പരിശോധന തുടങ്ങും. ഇലക്ട്രോണിക് ബില്ലിങ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള സമയം ഇന്നവസാനിക്കും. നാളെ മുതല്‍ കച്ചവട സ്ഥാപനങ്ങളില്‍ ക്വു ആര് കോഡുള്ള ഇലക്ടോണിക് ബില്ലുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ 5000 റിയാല്‍ (ഏകദേശം 100593 രൂപ) പിഴ ഈടാക്കും.
ഡിസംബര്‍ അഞ്ച് മുതല്‍ പരിശോധനകളുണ്ടാകുമെന്ന് സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. നിയമം പാലിച്ചെങ്കില്‍ നികുതി വെട്ടിപ്പ് ഇനത്തില്‍ ഉള്‍പ്പെടുത്തി ഭീമമായ തുക പിഴ ഈടാക്കും. അറിയിച്ചു.
എല്ലാ വാണിജ്യ സ്ഥാപനങ്ങളിലേക്കും വിവിധ ഘട്ടങ്ങളിലായി പരിശോധനയുണ്ടാകും വിപുലമായ ഒരുക്കത്തോടെയാണ് സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പരിശോധനക്ക് ഒരുങ്ങുന്നത്.
ഇതിനായി ഓരോ സ്ഥാപനത്തിലേയും ബില്ലിങുകള് സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയിലേക്ക് ബന്ധിപ്പിക്കും. ഓരോ സ്ഥാപനത്തിലേയും ഡാറ്റകള്‍ ഇതിനായി ഉപയോഗിക്കും.
ബിനാമി സാധ്യതയോ സംശയമോ വന്നാല്‍ ഇടപാടുകള്‍ ആഭ്യന്തര, വാണിജ്യ വകുപ്പുകളുടെ സഹായത്തോടെ പരിശോധിക്കും. കച്ചവട സ്ഥാപനങ്ങളില്‍ പേന കൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ല. പദ്ധതിയുടെ രണ്ടാം ഘട്ടം 2023ല്‍ ആണ് ആരംഭിക്കുക.