കോവിഡിന്റെ പുതിയ തരംഗത്തില്‍ വലഞ്ഞ് കുവൈറ്റ്. പ്രതിദിന കേസുകളുടെ എണ്ണം നാലായിരം കടന്നു. എല്ലാവരും ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പനി,ചുമ,ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
കോവിഡ് വ്യാപനം തടയാന്‍ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് കേസുകള്‍ മുമ്പൊന്നും ഇല്ലാത്ത തരത്തില്‍ പെരുകുന്നതായാണ് ആരോഗ്യമന്ത്രാലയം പുറത്തു വിട്ട പ്രതിദിന കണക്ക് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം വരെ രോഗബാധിതരുടെ ആകെ എണ്ണം ഇതോടെ 24659 ആയി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.7 ശതമാനം വരെയായി.
ഇന്നലെ ഒരു മരണവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വാര്‍ഡുകളില്‍ 162 പേരും തീവ്ര പരിചരണ വിഭാഗത്തില്‍ 15 പേരും ചികിത്സയിലുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനിലേക്ക് മാറ്റാനും നേരിട്ട് ഹാജരാകേണ്ട കാര്യങ്ങള്‍ക്ക് മുന്‍കൂര്‍ അപ്പോയ്ന്റ്മെന്റ് നിര്‍ബന്ധമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.