January 12, 2022 - subeditor1@thenewjournal.net

സൗദിയില്‍ കോവിഡ് വ്യാപനം ശക്തമാണെങ്കിലും രോഗം ഭേദമായി പോകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്. സൗദിയില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഇന്ന് കോവിഡ് ഭേദമായി.4600 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തിയില്‍ പ്രകടമായ വന്‍ വര്‍ധനവ് ജനങ്ങളില്‍ ആശ്വാസം വര്‍ധിപ്പിച്ചു.

ഇന്നത്തേതുള്‍പ്പെടെ 29,728 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ 190 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2020 ഓഗസ്റ്റ് 23ന് ശേഷം ആദ്യമായാണ് രാജ്യത്തെ കോവിഡ് മുക്തി രണ്ടായിരത്തിന് മുകളിലേക്കുയരുന്നത്. അതേ സമയം ഒന്നര ലക്ഷത്തിലധികം പേരില്‍ നടത്തിയ പരിശോധനയില്‍ 4652 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വാക്‌സിനേഷനും ശക്തമാക്കി. രാജ്യത്തുടനീളം ഇതുവരെ 45 ലക്ഷത്തോളം പേര്‍ സൗദിയില്‍ നിന്നും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

Previous articleപ്രതിദിന കേസുകളുടെ എണ്ണം നാലായിരം കടന്നു; കോവിഡിന്റെ പുതിയ തരംഗത്തില്‍ വലഞ്ഞ് കുവൈറ്റ്
Next articleWORLD WATER DAY: വിലകൊടുത്തു കുടിക്കുമ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here