November 28, 2021 - subeditor1@thenewjournal.net

ലോകത്തിന് വീണ്ടും ഭീതി സമ്മാനിച്ചുകൊണ്ട് കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആഫ്രിക്കന്‍ മേഖലയെ തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ് മിക്ക രാജ്യങ്ങളും. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും അപകടകരമായത് എന്ന രീതിയില്‍ വിദഗ്ദ്ധര്‍ പുതിയ വകഭേദത്തെ കാണുമ്പോള്‍ ആഗോളമായി വാക്‌സിനേഷന്‍ നടക്കാത്ത സാഹചര്യം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നും വിദഗദ്ധരും ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ദരിദ്രരാജ്യങ്ങള്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ പോലും കിട്ടിയിട്ടില്ല എന്നിരിക്കെ സമ്പന്നരാജ്യങ്ങള്‍ വാക്‌സിന്‍ കൂട്ടിവെയ്ക്കുകയും പൂഴ്ത്തിവെയ്ക്കുകയും ചെയ്യുന്നതായിട്ടാണ് ആക്ഷേപം. വാക്‌സിനേഷന്‍ രണ്ടു തവണ പൂര്‍ത്തിയാക്കി ബൂസ്റ്റര്‍ഡോസിനായി കാത്തിരിക്കുകയാണ് സമ്പന്നരാജ്യങ്ങള്‍.

ആഫ്രിക്കയില്‍ 10 ശതമാനത്തിന് മുകളില്‍ ആള്‍ക്കാര്‍ക്ക് മാത്രമാണ് കോവിഡ് ആദ്യ വാക്‌സിന്‍ പോലും കിട്ടിയത്. വടക്കന്‍ അമേരിക്കയില്‍ 64 ശതമാനവും യൂറോപ്പില്‍ 62 ശതമാനവും ആള്‍ക്കാര്‍ കോവിഡ് കിട്ടിയ സാഹചര്യത്തില്‍ അതിലും ഏറെ താഴെയാണ് ആഫ്രിക്കയുടെ കാര്യം.

ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥര്‍ പറയുന്നത് വാക്‌സിന്റെ ഗ്യാപും വാക്‌സിന്‍ വിതരണത്തിലെ സമതുലനാവസ്ഥ ഇല്ലാത്തതും മതിയായ ഡോസ് കിട്ടിയ രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസിനായി കാത്തിരിക്കുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ ആദ്യ ഡോസ് തന്നെ കിട്ടാന്‍ പാടുപെടുകയാണെന്നതാണ് വസ്തുത.

കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുകയും അനുമതി നല്‍കുകയും വിവിധ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ പരിപാടികള്‍ തുടങ്ങുകയും ചെയ്തിട്ടും എല്ലാ രാജ്യങ്ങള്‍ക്കും ഇതുവരെ വാക്‌സിനേഷന്‍ കിട്ടിയിട്ടില്ല.

സമ്പന്നരാജ്യങ്ങള്‍ക്ക് മാത്രമല്ല ദരിദ്ര രാജ്യങ്ങളിലും വ്യാപമായി ഒരുപോലെ വാക്‌സിനേഷന്‍ വിജയിച്ചാല്‍ മാത്രമേ കോവിഡിന് എതിരേയുള്ള പോരാട്ടം ഫലപ്രദമാകൂ എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. മരണനിരക്ക് കുറയ്ക്കാനും ദരിദ്ര രാജ്യങ്ങളില്‍ അസുഖം ഗുരുതരമാകാതിരിക്കാനും ജനസംഖ്യയെ സംരക്ഷിക്കാനും വാക്‌സിനേഷന്‍ ദരിദ്ര രാജ്യങ്ങളിലും ആവശ്യമുണ്ട്.

വൈറസ് പടരല്‍ കൂടാതിരിക്കാനും അവയെ നിശബ്ദമാക്കാനും ഓരോരുത്തര്‍ക്കും വാക്‌സിനേഷന്‍ നടന്ന രാജ്യങ്ങളില്‍ പോലും കൂടുതല്‍ അപകടരമാകാതിരിക്കാനും ഇത് ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബി.1.1.529 എന്ന് വേര്‍തിരിച്ചിരിക്കുന്ന കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും ഹോങ്കോംഗിലുമാണ് കണ്ടത്തിയത്. വളരെ കുറച്ച് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ഇത് അതിവേഗം പടര്‍ന്നു പിടിക്കുകയാണ്.

പരിവര്‍ത്തനം സംഭവിക്കുന്നതിന്റെ എണ്ണം കൂടുന്നത്, പ്രതിരോധശേഷിയെ ബാധിക്കുന്നത്, വാക്‌സിനും ചികിത്സയും ഫലപ്രദമാകാതെ പോകുന്നത് എന്നിവയെല്ലാം ബി.1.1.529 വകഭേദം എത്രമാത്രം അപകടകാരിയാണെന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.

സമ്പന്ന രാജ്യങ്ങള്‍ കോവിഡിനെതിരേ രണ്ടു വാക്‌സിനുകള്‍ ഫലപ്രദമായി വിനിയോഗിക്കുകയും ബൂസ്റ്റര്‍ ഡോസിനായി കാത്തിരിക്കുകയും ചെയ്യുമ്പോള്‍ ആഫ്രിക്കന്‍ മേഖലയിലെ മിക്കരാജ്യങ്ങളും ആദ്യ ഡോസ് പോലും കിട്ടാത്ത അവസ്ഥയിലാണ്. വാക്‌സിനേഷനിലെ ഈ വിവേചനം കോവിഡിനെതിരേയുള്ള പോരാട്ടം ഫലപ്രദമാകില്ലെന്നാണ് വിലയിരുത്തല്‍.

Previous articleപുതിയ മൊബൈല്‍ ആപ്പുമായി ബഹ്‌റിനിലെ ഇന്ത്യന്‍ എംബസി
Next articleവിദേശത്ത് നിന്നും വരുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന്‍ ; ഗള്‍ഫില്‍ നിന്നുള്ളവര്‍ക്ക് ബാധകമല്ല

LEAVE A REPLY

Please enter your comment!
Please enter your name here