November 6, 2021 - subeditor1@thenewjournal.net

കോവിഡിനെതിരേയുള്ള പോരാട്ടം ശക്തമാക്കിയിരിക്കുന്ന സൗദി അറേബ്യയില്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കി ആറു മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് വിതരണവും തുടങ്ങി.

സമൂഹത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കുന്നതിന്റെയും ഗുണമാണ് ഇതെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഇതുവരെ രണ്ടേമുക്കാല്‍ ലക്ഷത്തോളം ബൂസ്റ്റര്‍ ഡോസും വിതരണം ചെയ്തതായിട്ടും പറഞ്ഞു. എഴുപത് ശതമാനം ആളുകളും കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു.

ഇത് വരെ 24.28 മില്യണ്‍ ആദ്യ ഡോസും, 21.7 മില്യണ്‍ രണ്ടാം ഡോസുമാണ് രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്. അഞ്ച് വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന്‍ ലഭ്യമാണ്. വാക്‌സിനേഷന്‍ കൂടിയതോടെ കേസുകളുടെ കാര്യത്തിലും മരണങ്ങളുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.

Previous articleഅനധികൃത മാര്‍ഗ്ഗങ്ങള്‍, മാനദണ്ഡം ലംഘിക്കല്‍ ; കുവൈറ്റില്‍ 30,000 വിദേശികള്‍ക്ക് ലൈസന്‍സ് പോയി
Next article2020 ല്‍ സൗദി അറേബ്യയിലെ തൊഴില്‍രംഗം വിട്ടത് 1,29,000 പ്രവാസികള്‍

LEAVE A REPLY

Please enter your comment!
Please enter your name here