August 4, 2022 - editor@thenewjournal.net

സൗദി അറേബ്യ(റിയാദ്): പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് (43) ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ്  മരിച്ചത്. ഈയാഴ്ച നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു.

ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന മുഹമ്മദ് അനസ് ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്.

ഭാര്യ – ഷീജ, മക്കൾ – സൽമാൻ, ഫർഹാൻ, ഇർഫാൻ.

സഹോദരങ്ങൾ – താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ.

Previous articleനോര്‍ക്ക ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്; 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു.
Next articleവിസ്താര എയർ ലൈൻ  “മുബൈ – ജിദ്ദ”  സർവീസ് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here