യു.എ.ഇ ( ഷാർജ) കൊല്ലം സ്വദേശിയായ പ്രവാസി മലയാളി യു.എ.ഇ.യില്‍ നിര്യാതനായി. തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന് നായരുടെ മകന് വിജയന് നായരാണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ – രാധമ്മ. മക്കള്‍ – വൈശാഖ് വി നായര്‍, ശ്രീലക്ഷ്മി. മരുമകന് – ശബരി ഉണ്ണിത്താന്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിജയൻ നായർക്ക് അൻപത്തിയേഴു വയസ്സ് പ്രായമുണ്ടായിരുന്നു.