October 29, 2021 - editor@thenewjournal.net

ജിദ്ദ: അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ ജിദ്ദ ഷറഫിയയില്‍ നിബ്രാസ് അല്‍ സഹ ഡെന്റല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒക്ടോബര്‍ 23 ശനിയാഴ്ച നടന്ന പരിപാടിയില്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍, മന്‍സൂര്‍ അല്‍ മുതൈരി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

ചടങ്ങില്‍ ബോര്‍ഡ് അംഗം സയീദ് അല്‍ സുല്ലമി, വൈസ് പ്രസിഡന്റുമാരായ ഡോ. അഫ്‌സര്‍ (ഓപ്പറേഷന്‍സ്), ജാബിര്‍ വലിയകത്ത് (ഫിനാന്‍സ്), എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അഹമ്മദ് ആലുങ്ങല്‍, ട്രഷറി ഡയറക്ടര്‍ അബ്ദുള്ള അല്‍ ജിഫ്രി, സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടര്‍ ഡാനിഷ് അഹമ്മദ് തുടങ്ങിയവര്‍ പെങ്കെടുത്തു.

‘മനുഷ്യന്റെ വിവിധ അവയവങ്ങള്‍ ഒന്നോ അല്ലെങ്കില്‍ ഒരു ജോഡിയോ എന്ന നിലയിലാണ് സംവിധാനിച്ചിരിക്കുന്നത്. എന്നാല്‍ പല്ലുകള്‍ 32 ആണ്; അഥവാ 16 ജോഡികള്‍. അതിനാല്‍ മറ്റ് അവയവങ്ങളെക്കാള്‍ 16 മടങ്ങ് കൂടുതല്‍ പരിചരണം ആവശ്യമാണ്. അത് കൊണ്ടാണ് എല്ലാ പ്രായത്തിലുമുള്ളവരുടെ ദന്ത പരിചരണത്തിനായി പ്രത്യേക സൗകര്യം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയത്. ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത്ത് അഹ്‌മദ് പറഞ്ഞു.

ഷറഫിയ സിത്തീന്‍ സ്ട്രീറ്റിന് കുറുകെയുള്ള മേല്‍പ്പാലത്തിന് സമീപം ആരംഭിച്ച സെന്ററില്‍ ഓര്‍ത്തോഡോണ്ടിക്‌സ്, പെഡോഡോണ്ടിക്‌സ്, എന്‍ഡോഡോണ്ടിക്‌സ്, പ്രോസ്‌തോഡോണ്ടിക്‌സ്, പീരിയോഡോണ്ടിക്‌സ്, ഓറല്‍ & മാക്‌സില്ലോഫേഷ്യല്‍ സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലായി 8 ഓളം ഒ.പികള്‍ പ്രവര്‍ത്തിക്കും. പനോരമിക് എക്‌സ്-റേ അടക്കമുള്ള ആധുനിക പരിശോധനാ സംവിധാങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സ്പെഷ്യലിറ്റി ക്ലിനിക്കുകള്‍ സൗദി അറേബ്യയിലുടനീളം വ്യാപിപ്പിക്കുന്നതിനായുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അബീര്‍ ഗ്രൂപ്പെന്നും അതിന്റെ തുടക്കം ജിദ്ദയുടെ ഹൃദയഭാഗമായ ഷറഫിയയില്‍ നിന്നായതില്‍ സന്തോഷമുണ്ടെന്നും മേധാവികള്‍ അറിയിച്ചു.

Previous articleകുവൈത്ത് കടല്‍ത്തീരത്തുനിന്ന് കക്ക പെറുക്കിയാല്‍ 60,000 രൂപ പിഴ
Next articleമയക്കുമരുന്ന് കേസില്‍ എന്‍സിബി ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് പഴുതുകളിട്ട്

LEAVE A REPLY

Please enter your comment!
Please enter your name here