ലോകത്താകമാനമുള്ള ഏകദേശം ആറ് ലക്ഷത്തോളം സിറ്റിസണ്‍ സയിന്റിസ്റ്റുകള്‍ ചേര്‍ന്നാണ് ഭൂമിയില്‍ എത്ര പക്ഷികളും പക്ഷി വര്‍ഗങ്ങളും ഉണ്ടെന്ന് വിവരങ്ങള്‍ ശേഖരിച്ചത്.
വംശനാശം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഏകദേശം 5000 കോടി വന്യപക്ഷികളും 9700ല്‍ അധികം വ്യത്യസ്ത പക്ഷി വര്‍ഗങ്ങളും ലോകത്തുണ്ടെന്ന് പുതിയ പഠനം കണ്ടെത്തിയത്.
പ്രൊഫഷണല്‍ സയിന്റിസ്റ്റുകള്ക്കു പുറമേ, സിറ്റിസണ്‍ സയന്‍സ് നല്കിയ വിവരങ്ങളും ചേര്‍ത്താണ് പക്ഷി വര്‍ഗങ്ങളുടെ കണക്കെടുക്കല്‍ ലോകത്ത് ആദ്യമായി ന്യൂ സൗത്ത്വെയ്ല്‍സ് സര്‍വകലാശാല സംഘം നടത്തിയത്.
ഒരു മനുഷ്യന് ആറ് പക്ഷികള്‍ എന്ന കണക്കില്‍ പക്ഷികള്‍ ഭൂലോകത്തില്‍ ഉണ്ട്. പക്ഷേ ഇതില്‍ പലതും അപൂര്‍വമാണ്. നാല് പക്ഷി വര്‍ഗങ്ങള്‍ മാത്രമാണ് സംഖ്യയില്‍ 100 കോടിയില്‍ കൂടുതലുള്ളത്. വീട്ടുതത്തകള്, യൂറോപ്യന്‍ സ്റ്റാര്‍ലിങ്, റിങ് ബില്‍ഡ് ഗള്, ബാണ് സ്വാളോ എന്നിവയാണ് നൂറുകോടിയെന്നു പറയപ്പെടുന്ന ക്ലബിലുള്ള പക്ഷി വര്‍ഗങ്ങള്‍.
വീട്ടുതത്തകള് മനുഷ്യവാസമുള്ള പരിസ്ഥിതിയില്‍ വസിക്കാന്‍ കഴിയുന്നവയും മറ്റുള്ളവ പ്രത്യേക ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നവയുമാണെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ വില്‍ കോണ്വെല് പറയുന്നു.
ഓസ്ട്രേലിയയിലെ റയിന്‍ബോ ലോറിക്കീറ്റ് എണ്ണത്തില്‍ 1.90 കോടിയും സള്‍ഫര്‍ ക്രിസ്റ്റഡ് കൊകറ്റൂ ഒരു കോടിയും ലാഫിങ് കൂകബുറ രണ്ടര ലക്ഷത്തോളവും ഉണ്ട്.
നഗരവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം, കൃഷി
കാലാവസ്ഥാ വ്യതിയാനം ഭൂമിയിലുള്ള സസ്യജാലങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും ജൈവവൈവിധ്യത്തിനുമെല്ലാം ഒരു പ്രധാന ഭീഷണിയാണ്. പക്ഷികള്‍ ഇതില്‍നിന്ന് ഒിവാകുന്നില്ല.
കൃഷിക്കുവേണ്ടി പ്രകൃതിയുടെ സ്വാഭാവികതയില്‍ മാറ്റം വരുത്തുന്നതും നാഗരിക അന്തരീക്ഷവും പക്ഷികള്‍ക്ക് മറ്റൊരു ഭീഷണിയാണെന്ന് കോണ്വെല് ചൂണ്ടിക്കാട്ടുന്നു.
2019/2020ല്‍ ഓസ്ട്രേലിയയില്‍ ഉണ്ടായ ബ്ലാക് സമ്മര്‍ കാട്ടുതീ രാജ്യത്താകമാനം ചാരമാക്കിയത് ഒരുകോടിയിലധികം ഹെക്ടര്‍ ഭൂമിയാണ്. ഇതുതന്നെ വലിയ ആശങ്കയുണ്ടാക്കുന്നു.
സിറ്റിസണ്‍ സയന്‍സിന്റെ നിര്‍ണായക പഠനം
ആറ് ലക്ഷത്തിലധികം സിറ്റിസണ്‍ സയിന്റിസ്റ്റുകളുടെ പക്ഷി നിരീക്ഷണ വിവരങ്ങളാണ് ഗവേഷക സംഘം റിപ്പോര്‍ട്ട് തയാറാക്കാനായി ഉപയോഗിച്ചത്.
ഇത് 2010 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് നടത്തിയത്. കോണ്വെല് ലാബ് ഒഫ് ഓര്മിത്തോളജിയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തിയത്. തങ്ങളുടെ പഠനം പൂര്ത്തിയാക്കാനാകില്ലെന്നായിരുന്നു ഒരു പതിറ്റാണ്ടുമുമ്പ് കോണ്വെല് വിശ്വസിച്ചിരുന്നത്. സിറ്റിസണ്‍ സയിന്റിസ്റ്റുകള്‍ ഇതിലേക്ക് പ്രവേശിക്കുകയും അവര്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ അത് പരിശോധിക്കുകയും എന്തൊക്കെ അനിശ്ചിതത്വങ്ങളുണ്ടെങ്കിലും വലി വിവരശേഖരവും ആഗോള മതിപ്പു കണക്കും ചേര്‍ത്ത് പരിശോധിക്കുകയായിരുന്നു. പ്രൊഫഷണുകളെപ്പോലെ വ്യവസ്ഥിതമായി പ്രവര്‍ത്തിക്കുന്നവരല്ല സിറ്റിസണ്‍ സയിന്റിസ്റ്റുകള്‍ എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. പക്ഷികളുടെ സംഖ്യ വര്‍ധിക്കുന്നോ അതോ കുറയുന്നോ എന്നതാണ് പ്രധാനമെന്നും പ്രകൃതി എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് മനസിലാക്കുകയും ചെയ്തെന്ന് കോണ്വെല് കൂട്ടിച്ചേര്‍ക്കുന്നു.