Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
August 17, 2021 - reji@thenewjournal.net

മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം ഉണ്ടായത്.. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയ്ക്ക്(26) ഗുരുതരമായി പരിക്കേറ്റു.

നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്കിടിച്ച് മയിലും ചത്തു. അതേസമയം കേരളത്തില്‍ മയിലുകളെ കാണപ്പെടുന്ന കാര്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാര്യമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. മയിലുകള്‍ സാധാരണ വരണ്ട സ്ഥലങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണ്. പക്ഷേ കേരളമാകട്ടെ ഈര്‍പ്പമുള്ള സംസ്ഥാനവും. കേരളം പതിയെ വരണ്ട പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സൂചന ഈ അപകടം നല്‍കുന്നുണ്ട്.

”കേരളത്തില്‍ മയിലുകളെ ധാരാളമായി കാണുന്നത് തന്നെ ഏറെ ഗൗരവമുള്ള കാര്യമാണ്. അതായത് മയിലുകളുടെ ജൈവ വിന്യാസത്തിന് അനുസൃതമായി ഒരു വരണ്ട പ്രദേശമായി നമ്മുടെ സംസ്ഥാനം മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.” കേരളാ അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയിലെ കോളേജ് ഓഫ് ഫോറസ്റ്ററി വിഭാഗത്തിലെ വൈല്‍ഡ്‌ലൈഫ് പ്രൊഫസര്‍ പി ഒ നമീര്‍ പറയുന്നു.

തൃശൂര്‍ മയിലുകളുടെ ജീവസന്ധാരണത്തിന് അനുയോജ്യമാണെന്നാണ്

കേരള സംസ്ഥാനത്തിന്റെ 19 ശതമാനം പ്രദേശങ്ങള്‍ മദ്ധ്യകേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളും വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡും മയിലുകളുടെ ജീവസന്ധാരണത്തിന് ഏറെ അനുയോജ്യമാണെന്നാണ് ഈ രംഗത്ത് പഠനം നടത്തിയ പി ഒ നമീറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ സാഞ്‌ജോ ജോസും ചേര്‍ന്ന് കണ്ടെത്തിയത്. ഈ മേഖയില്‍ മയിലുകളുടെ എണ്ണം കുടിയതായും ഭാവയിലെ കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് ഈ ജീവികളുടെ നില 2050 ഓടെ 41-55 ശതമാനത്തിലേക്ക് ഉയരുമെന്നും പഠനം പറയുന്നു.

സമനിരപ്പും താഴ്ന്നതുമായ പ്രദേശങ്ങളായ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും ഇൗ സ്ഥിതി വ്യാപിച്ചേക്കാമെന്നും നമീര്‍ പറഞ്ഞു. ” അതായത് 2050 ഓടെ കേരളം ചൂടന്‍ പ്രദേശമായി മാറിയേക്കാമെന്ന് അര്‍ത്ഥം.” നമീര്‍ പറയുന്നു. ഭൗമോപരിതലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പക്ഷി ജീവികള്‍ കാലാവസ്ഥയില്‍ ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നുണ്ട്്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൃത്യമായ സൂചന നല്‍കുന്നവരാണ് പക്ഷികള്‍. കാലാവസ്ഥ വ്യതിയാനം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നവര്‍ എന്ന നിലയില്‍ ചില പക്ഷിജാതികളുടെ പ്രജനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലാവസ്ഥാ ഗവേഷണത്തില്‍ പ്രാധാന്യത്തോടെ കാണാറുണ്ട്.

കേരളത്തിലെ കാലാവസ്ഥയില്‍ പശ്ചിമഘട്ടത്തിന്റെ സാന്നിദ്ധ്യം കാര്യമായ സ്വാധീനം ചെലുത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും ജൈവവൈവിദ്ധ്യമുള്ള മേഖല കൂടിയാണ് ഇത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് തന്നെ മഴ നല്‍കുന്നതില്‍ ഇത് പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത കാലത്തായി വേനല്‍മാസങ്ങളില്‍ കഠിനമായ വരള്‍ച്ച കേരളം നേരിടുന്നുണ്ട്. ദക്ഷിണ കേരളത്തില്‍ വാര്‍ഷീകാനുപാതത്തില്‍ മഴ കുറഞ്ഞു വരുന്നതായി അനേകം പഠനങ്ങളാണ് വ്യക്തമാക്കുന്നത്. അതേസമയം വടക്കന്‍ മേഖലയില്‍ സമാന രീതി കാണപ്പെടുന്നുമില്ല. 1980 കളുമായി താരതമ്യം ചെയ്യുമ്പോള്‍ 2040-2049 ദശത്തില്‍ കേരളത്തിലെ മണ്‍സൂണ്‍ സീസണുകളില്‍ പോലും പ്രതല താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

2050 ലേക്ക് വടക്കന്‍ കേരളത്തിലേക്കുള്ള ജല നിര്‍ഗ്ഗമനം ഇനിയും താഴുമെന്നാണ് പ്രിഷീസ് പ്രാദേശിക കാലാവസ്ഥാ മോഡല്‍ സൂചിപ്പിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി പറഞ്ഞാല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നതോടെ ഉണ്ടാകുന്ന ഹൃസ്വകാല വരള്‍ച്ച മയിലുകളുടെ ചേക്കേറല്‍ ഈ മേഖലകളില്‍ കൂടാന്‍ കാരണമാകും.

വാര്‍ഷികാനുപാതത്തില്‍ കേരളത്തില്‍ മൊത്തം പെയ്യുന്നതിനേക്കാള്‍ കുറവു മഴയാണ് കനത്ത വേനല്‍ അനുഭവിക്കുന്ന പാലക്കാടിന് കിട്ടുന്നത്. മഴ കുറയുന്ന സ്ഥിതിയാണ് കേരളത്തിലെ മിക്കയിടങ്ങളും ഇപ്പോള്‍ നേരിടുന്നത്. താഴ്ന്ന പ്രദേശമായ ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മണ്‍സൂണ്‍ മഴയ്ക്ക് ശേഷം വരുന്ന മഴക്കുറവ് മൂലം ഇവിടെ അധിവാസം കുറയാനും കാരണമാകുന്നു.

നിലവിലെ സാഹചര്യത്തില്‍ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടക്കി പോലെയുള്ള ഉയരം കുടിയ ജില്ലകളിലെ കാലാവസ്ഥ മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണ്. ഉയരുന്ന പകല്‍ചൂടും സാഹചര്യങ്ങളെ പിന്തുണയ്ക്കുന്നു.

ഉയര്‍ന്ന നിലയിലും താഴ്ന്ന നിലയിലും ശരാശരിയിലും പലയിടത്തും താപനില ആനുപാതികമായി കൂടുന്നതായിട്ടാണ് പനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും താപനില ഉയരുന്നത് മാത്രമല്ല മയിലുകളുടെ ചേക്കേറലിന് കാരണമാകുന്നതെന്നും നമീര്‍ പറയുന്നു. ചില മേഖലകളില്‍ വേനലിനൊപ്പം വരുന്ന വേനല്‍മഴ കുടിയാലും മയിലുകളുടെ ചേക്കേറലുകള്‍ സംഭവിക്കാറുണ്ടാകില്ല.

”ഇപ്രകാരം മണ്‍സൂണിന് ശേഷം സംഭവിക്കുന്ന നീരൊഴുക്കിലെ മാറ്റവും ഇങ്ങിനെയുണ്ടാകുന്ന താപനിലയിലെ മാറ്റവും മയിലുകളുടെ പ്രജനന കാര്യത്തില്‍ പ്രധാന സ്വഭാവ സവിശേഷതയായി മാറുന്നുണ്ട്. ഈര്‍പ്പ കാലാവസ്ഥ മാറുന്നതിനൊപ്പം താപനില ഉയരുകയും ചെയ്യുന്ന രണ്ടുസാഹചര്യങ്ങള്‍ ഒരുപോലെ വരുന്നതാണ് പ്രധാന കാരണം.” അതായത് നനവ് കാലവസ്ഥയില്‍ നിന്നുകൊണ്ടു തന്നെ കേളത്തിലെ കാലാവസ്ഥാ വ്യതിയാനം ഈര്‍പ്പത്തില്‍ നിന്നും വരള്‍ച്ചയിലേക്ക് മാറുന്നതായി നമീര്‍ വ്യക്തമാക്കുന്നു.

1933 ല്‍ ഇന്ത്യയിലെ പക്ഷിനിരീക്ഷകന്‍ സലിം അലി ദക്ഷിണകേരളത്തിലും മദ്ധ്യകേരളത്തിലുമായി കൊച്ചി, തിരുവിതാംകൂര്‍ പ്രവിശ്യകളില്‍ ഓര്‍ണിത്തോളി സര്‍വേ നടത്തുകയുണ്ടായി. സര്‍വേ നടത്തിയ 19 സൈറ്റുകളിലും മയിലിന്റെ സാന്നിദ്ധ്യം പേരിന് പോലും അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ 75 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ കാലടികള്‍ പിന്തുടര്‍ന്ന് അതേ പാതയില്‍ ഒരു കൂട്ടം പക്ഷി നിരീക്ഷകരും സര്‍വേ നടത്തി. 19 ല്‍ 10 ഇടങ്ങളിലും മയിലുകളുടെ സാന്നിദ്ധ്യം ഇവര്‍ കണ്ടെത്തിയെന്നുള്ളതായിരുന്നു ഏറ്റവും വിസ്മയമായത്. കേരളത്തിലെ വരണ്ട പ്രദേശങ്ങളായ മദ്ധ്യ വടക്കന്‍ ഭാഗങ്ങളിലാണ് ഇവര്‍ മയിലുകളെ കണ്ടെത്തിയത്.

മറ്റു മേഖലകളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടം കൂടുതല്‍ ചൂടേറിയതും വരണ്ടതുമായ പ്രദേശമായിരുന്നു. ഇത് സൂചിപ്പിക്കുന്നത് മദ്ധ്യ വടക്കന്‍ കേരളത്തില്‍ നിലവില്‍ കാണപ്പെടുന്നതിന് സമാനമായ ചേക്കേറലുകള്‍ ഭാവിയില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ്.

അതേസമയം ഏറെ ശ്രദ്ധേയമായ കാര്യം കേരളത്തിലെ നെല്‍കൃഷിയെ മയിലുകള്‍ നശിപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഒരു ഹെക്ടറില്‍ 16,615.45 രൂപയുടെ നഷ്ടം മയിലുകള്‍ ഉണ്ടാക്കുന്നു എന്നാണ് കണക്ക്. അതുകൊണ്ടു തന്നെ മയിലുകള്‍ കാണപ്പെടുന്നത് അത്രു ശുഭോദാര്‍ക്കമായ കാര്യമായി കണക്കാക്കാനുമാകില്ല.

Previous articleകാശിത്തുമ്പയ്ക്ക് വി.എസിന്റെയും ശൈലജയുടേയും പേരുകള്‍; കണ്ടെത്തലുകളില്‍ സൃഷ്ടിക്കുന്നത് തെറ്റായ പ്രവണതകള്‍
Next articleഅഫ്‌ഗാനിൽ കുടുങ്ങിയ 40 മലയാളികൾ ഉടൻ ഇന്ത്യയിലെത്തും: നോർക്ക സി ഇ ഓ

LEAVE A REPLY

Please enter your comment!
Please enter your name here