December 6, 2021 - subeditor1@thenewjournal.net

കോഴിക്കോട്: പതിവ് പോലെ അടുത്ത ലോകകപ്പിലും ഇന്ത്യാക്കാര്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും പോര്‍ച്ചുഗലിനും സ്‌പെയിനും ഒക്കെ വേണ്ടി ആര്‍പ്പുവിളിക്കാനാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് വിധി. എന്നാല്‍ ഖത്തര്‍ലോകപ്പിലും കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകും.

ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറില്‍ നടക്കുന്ന അറബി പായ്ക്കപ്പലുകളുടെ പ്രദര്‍ശനത്തിന് ബേപ്പൂരില്‍ നിര്‍മ്മിച്ച 11 ാം നൂറ്റാണ്ടിലെ പരമ്പരാഗത ഉരുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. അടുത്തമാസം കേരളത്തില്‍ നിന്നും ഉരു ഖത്തറിലേക്ക് തിരിക്കും.

പരമ്പരാഗതമായി ഉറൂസ് നിര്‍മ്മാണത്തിന് പേരുകേട്ട ചാലിയം ആസ്ഥാനമായുള്ള ഹാജി പി.ഐ അഹമ്മദ് കോയ കമ്പനി നിര്‍മ്മിക്കുന്ന 27 അടി നീളമുള്ള തടിയും കയറും ഉപയോഗിക്കപ്പെട്ടിട്ടുള്ള പുരാതനകാലത്ത് മെസോപ്പൊട്ടോമിയയുമായി വ്യാപാരം നടത്താന്‍ ഉപയോഗിച്ച ഉരു ഉരു ഖത്തറിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന അറബി പായ്ക്കപ്പലുകളുടെ പ്രദര്‍ശനത്തിന് ഉണ്ടാകും. പുരാതന കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ട പരമ്പരാഗത വ്യാപാര നൗക ഏഴടി വിശാലമാണ്. ആറടി ഉയരവുമുണ്ട്.

പഴയ കാലത്തേതിന് സമാനമായി 11 ാം നൂറ്റാണ്ടിലും 12 ാം നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന പോലെ ഇരുമ്പാണികള്‍ ഉള്‍പ്പെടെയുള്ള ലോഹങ്ങളൊന്നും ഉപയോഗിക്കാതെ തടിയാണികളും കയറും ചകിരിച്ചോറുമെല്ലാം ചേര്‍ത്താണ് നിര്‍മ്മാണം. നാലു വിദഗ്ദ്ധരായ തടിപ്പണിക്കാരും വിദഗ്ദ്ധരായ മരപ്പണിക്കാരും നൗക നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. 2,500 തുന്നലുകളും 5000 ദ്വാരങ്ങളും തന്നെ ഒരു മാസത്തെ പണിയാണെന്ന് അണിയറക്കാര്‍ പറയുന്നു.

11 ാം നൂറ്റാണ്ടിലെ ഈ പകര്‍പ്പ് അടുത്ത മാസം ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ ഖത്തറിലെത്തിക്കും. ലോകത്തുടനീളം തന്നെ ഏറ്റവും വലിയ കൈപ്പണികളില്‍ ഒന്നായി കരുതപ്പെടുന്ന ഉരു പണ്ടുകാലത്ത് അറബികള്‍ കേരളവുമായുള്ള സുഗന്ധദ്രവ്യ വ്യാപാരത്തിന് ഉപയോഗിച്ചിരുന്നതാണ്.

അതുകൊണ്ടു തന്നെയാണ് ഖത്തര്‍ തങ്ങളുടെ ചരിത്രത്തിന്റെ ഭാഗമായ പ്രദര്‍ശനത്തില്‍ ഉരു കൊണ്ടുവരാന്‍ കാരണമായതും. ബേപ്പൂരിലെ ഖലാസികളാണ് കയറും റാട്ടുമെല്ലാം സംഘടിപ്പിച്ചത്. 130 അടി നീളമുള്ള ഉരു പട്ടരുമഠത്തില്‍ നിന്നുമാണ് ദോഹയിലേക്ക് തുഴച്ചില്‍ ആരംഭിക്കുക.

Previous articleപദ്ധതി അംബേദ്ക്കറുടെ 9 ലക്ഷം പുസ്തകങ്ങള്‍ ; അടിച്ചത് 33,000 കോപ്പി, കേസെടുത്ത് ബോംബെ ഹൈക്കോടതി
Next articleമാളുകളിലെയും മറ്റും പ്രവേശനത്തിന് കുവൈത്തിലും ബൂസ്റ്റര്‍ഡോസ് നിര്‍ബ്ബന്ധമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here