റിയാദ്: സൗദിയിലെ റെയില്‍വേ മേഖലയില്‍ നാട്ടുകാര്‍ക്ക് വേണ്ടി തൊഴിലവസരം അഞ്ചു മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് സൗദി. 20,000 ല്‍ നിന്നും തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്നും ഹെരാമെയ്ന് ഹൈസ്പീഡ റെയില്‍വേയില്‍ സൗദി വനിതാ ഡ്രൈവര്‍മാരെയും നിയോഗിക്കുമെന്നും പൊതുഗതാഗത വകുപ്പ് വ്യക്തമാക്കി.
ഗതാഗതമേഖലയില്‍ ദേശീയ നയത്തിന്റെ പ്രധാന കാര്യങ്ങളിലൊന്ന് റെയില്‍വേ മേഖലയിലെ തൊഴില്‍ രംഗത്തെ വനിതാശാക്തീകരണമാണെന്നും പൊതുഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഖാലിദ് സുല്‍ത്താന്‍ പറഞ്ഞു. ഹെരാമെയ്ന് ഹൈ സ്പീഡ ട്രെയിനില്‍ ഡ്രൈവര്‍ ജോലിക്കായി എടുക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പരിശീലന പരിപാടിയ്ക്കുള്ള റജിസ്ട്രേഷനായി സൗദി റെയില്‍വേ പോളി ടെക്നിക് വാതില്‍ തുറന്നിരിക്കുകയാണെന്നും പറഞ്ഞു.
പരിശീലന പരിപാടിയില്‍ സൗദിയിലെ യുവതികള്‍ക്ക് ഭാവിയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത് ഉള്‍പ്പെടെ റെയില്‍വേ മേഖലയില്‍ അത്യാവശ്യ പരിശീലനവും നല്‍കും. ഇതിനായി ഒരു വര്‍ഷത്തെ പരിശീലന പരിപാടിയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിക്കുന്നതിന് ജനുവരി 2 ന് പോര്‍ട്ടല്‍ തന്നെ തുടറന്നിട്ടുള്ള സൗദി റെയില്‍വേ പോളിടെക്നിക് 13 വരെ റെജിസട്രേഷന സമയവും നല്‍കിയിരിക്കുകയാണ്. ജനുവരി 15 ന് പരിശീലന പരിപാടികള്‍ തുടങ്ങും.
മക്ക- മദീന അല്‍ഹറമൈന്‍ ട്രെയിനുകളാകും വനിതകള്‍ ഓടിക്കുക. രണ്ട് നഗരങ്ങളിലേക്കും തീര്‍ഥാടകരെ കൊണ്ടു പോകുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ ട്രെയിനുകള്‍ ഉപയോഗിക്കുന്നത്. ഈ റെയിവേയിലാണ് ലോക്കോ പൈലറ്റുകളായി സൗദി സ്ത്രീകളെ നിയമിക്കുക.. അല്‍ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ഡ്രൈവേഴ്സ് പ്രോഗ്രാമിലാണ് വനിതകള്‍ക്ക് ആവശ്യമായ പരിശീലനം നല്ക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികള്‍ ആണ് നല്ക്കുന്നത്.
ട്രെയിന്‍ ഓടിക്കുന്നതിനുള്ള പരിശീലന പരിപാടി ഫെബ്രുവരി 15ന് ആയിരിക്കും ആരംഭിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനം നടക്കുന്നത് ജിദ്ദയില്‍ വെച്ചായിരിക്കും. നേരത്തേ സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതിന് ശേഷം ആണ് സ്വദേശി വനിതകള്‍ക്ക് ട്രെയിന്‍ ഓടിക്കാന്‍ അവസരം യുഎഇ നല്‍കിയിരിക്കുന്നത്. സൗദിയില്‍ റേസിംഗും ഫ്ളൈയിംഗും എല്ലാം സ്ത്രീകള്‍ക്ക് വഴങ്ങുമെങ്കിലും റെയില്‍ മേഖലയില്‍ കൈ വെച്ചിരുന്നില്ല.