October 13, 2021 - subeditor1@thenewjournal.net

ആഭ്യന്തര വ്യോമപാതകളില്‍ പൂര്‍ണമായും വിമാനം പറക്കാന്‍ അനുമതി നല്‍കി വ്യോമ മന്ത്രാലയം. രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ജൂണില്‍ ആഭ്യന്തര വ്യോമഗതാഗതം 50 ശതമാനമായി നിയന്ത്രിച്ചിരുന്നു. പിന്നീട് രോഗബാധയുടെ തീവ്രത കുറയുന്നതിന് അനുസരിച്ച് പതിയെ പതിയെ കൂട്ടിക്കൊണ്ടു വന്നു.

ഇന്ത്യയിലെ ആഘോഷ സീസണ്‍ മുന്‍നിര്‍ത്തി വ്യോമഗതാഗതം ഒക്‌ടോബര്‍ 18 മുതല്‍ പൂര്‍ണ്ണ സജജമാക്കാന്‍ വ്യോമമന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തു. ആഭ്യന്തര സര്‍വീസുകള്‍ കുറച്ചതിനെ വിദേശത്ത് നിന്നും ഇന്ത്യയില്‍ എത്തിയ അനേകരാണ് കുടുങ്ങിപ്പോയത്. കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്തയ്യയിലേക്കുള്ളതും ഇവിടെ നിന്നും പുറത്തേക്കുള്ളതുമായ അനേകം വിമാന സര്‍വീസുകളാണ് നിറുത്തി വെച്ചത്.

ആഭ്യന്തര വ്യോമഗതാഗതം പൂണ്ണമായും തുറന്നിട്ടുണ്ടെങ്കിലും കോവിഡ് വ്യാപിക്കാതിരിക്കാനുള്ള കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കോവിഡ് കണക്കാക്കിയുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ കര്‍ശന നിര്‍ദേശമാണുള്ളത്. വിദേശികള്‍ക്കുള്ള ടൂറിസ്‌റ് വിസയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഘട്ടം ഘട്ടമായുള്ള പുനരാരംഭിക്കലും കഴിഞ്ഞയാഴ്ച ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വഴി വരുന്നവര്‍ക്ക് വിസ ഒക്‌ടോബര്‍ 15 മുതല്‍ കൊടുത്തു തുടങ്ങും. നോണ്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളിവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നവംബര്‍ 15 ന മുതലായിരിക്കും ടൂറിസറ്റ് വിസ കിട്ടുക.

ഷെഡ്യൂള്‍ ചെയ്യപ്പെട്ട വിമാനങ്ങളും ആഭ്യന്തര വിമാനങ്ങളുടെ സീറ്റുകള്‍ വര്‍ദ്ധി്പ്പിച്ചും പതിയെ വ്യോമഗതാഗതം പഴയ രീതിയിലേക്ക് കൊണ്ടുവരാമെന്നാണ് വ്യോമ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Previous articleഖത്തര്‍ ഫോര്‍മുല കാറോട്ട മത്സരത്തിനും വേദിയാകുന്നു
Next articleEXCLUSIVE: നോബൽ സമിതി ജേതാക്കളെ പ്രഖ്യാപിക്കുന്നതിന് മുൻപേ നിക്ലാസിന് അവരെ അറിയാം; കാരണം അദ്ദേഹം ആണ് അവരുടെ ചിത്രങ്ങൾ വരയ്ക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here