October 19, 2021 - subeditor1@thenewjournal.net

കേരളത്തിലെ മഴക്കാലം ജൂണ്‍ 1 ന് തുടങ്ങി സെപ്തംബര്‍ 30 ന് അവസാനിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമാണ്. ഇതിനെയാണ് പ്രധാന മഴക്കാലമായി കേരളത്തില്‍ പരിഗണിക്കുന്നതും. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്ഷം പിന്‍വാങ്ങമ്പോള്‍ വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുന്നോടിയായ ഉണ്ടാകുന്ന കാറ്റ് ആന്ധ്രയ്ക്കും തമിഴ്‌നാടിനും മുകളില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷത്തെ കൊണ്ടുവരും.
പക്ഷേ ഈ രണ്ടു കാലവര്‍ഷത്തിനുമിടയില്‍ രണ്ടാഴ്ചത്തെ ഇടവേളയുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ നിന്നും പിന്‍വാങ്ങിയതിന്റെ ഒരു സൂചനയും നല്‍കിയിട്ടില്ല.

അതുപോലെ തന്നെ ഏപ്രില്‍ മെയ് മാസങ്ങളില്‍ കാലവര്‍ഷത്തിന് മുന്നോടിയായും സെപ്തംബര്‍ – ഡിസംബറില്‍ പെയ്യാറുള്ള കാലവര്‍ഷത്തിന് ശേഷവും അറബിക്കടലിന് മുകളില്‍ രണ്ടോ മൂന്നോ ഉഷ്ണ പ്രവാഹത്താലുള്ള ചുഴലിക്കാറ്റുകള്‍ എല്ലാ വര്‍ഷവും കാലവര്‍ഷത്തിന് മുമ്പ് ശരാശരി ഒരെണ്ണം വെച്ചും കാലവര്‍ഷത്തിന് ശേഷം ഒന്നോ രണ്ടോ എന്ന കണക്കിലും അറബിക്കടലില്‍ താപവ്യതിയാനം സംഭവിക്കുന്നത് അനുസരിച്ച് രൂപപ്പെടാറുണ്ട്.

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കാര്യങ്ങള്‍ എല്ലാം മാറി മറിയുകയാണ്. ഒന്നിന് പിന്നാലെ മറ്റൊന്ന് ആയി ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും ഉണ്ടാകുന്നു. ഒപ്പം ഇവ തമ്മിൽ ഉള്ള ഇടവേളയും കുറയുന്നു. അറബിക്കടലില്‍ താപനില കൂടുന്നത് കൊണ്ടാണ് കൂടുതൽ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും ഉണ്ടാകുന്നത്.

അടുത്തിടെ ഒരു പഠനം കണ്ടെത്തിയത് കഴിഞ്ഞ 20 വർഷത്തിനിടെ അറബി കടലിൽ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 52 ശതമാനം വർദ്ധനവ് ഉണ്ടായി എന്നുള്ളത്. അതിതീവ്ര ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട് എന്ന് പഠനം പറയുന്നു.
ചുഴലിക്കാറ്റുകള്‍ ഇന്ത്യയ്ക്ക് പുതിയതല്ലെങ്കിലും അതിന്റെ നില കരുത്താര്‍ജ്ജിക്കുന്നത് അടുത്ത കാലത്താണ്. 2017 ല്‍ വെറും മൂന്ന് ചുഴലിക്കാറ്റുകളാണ് ഇന്ത്യ അഭിമുഖീകരിച്ചതെങ്കിലും 2018 ല്‍ അത് ഏഴും 2019 ല്‍ എട്ടും ആയി ഉയരുകയും 2020 ല്‍ അഞ്ചു ചുഴലിക്കാറ്റും അടിച്ചു. ഇവയെല്ലാം കൂടി തീരദേശത്തെ 500 പേരെയാണ് ഇതുവരെ കൊന്നൊടുക്കിയത്.

അടുത്ത കാലത്ത് ഇന്ത്യന്‍ മഹാസമൂദ്രത്തിലും ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും കൂടിക്കൂടി വരുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ 2020 സെപ്തംബര്‍ 23 ന് ലോക്‌സഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അഞ്ചു ചുഴലിക്കാറ്റുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ടപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എണ്ണം നാലിന് മുകളിലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം മനുഷ്യന്റെ ജീവനും സ്വത്തും നഷ്ടമാക്കി നാലോ അഞ്ചോ മണ്ണിടിച്ചില്‍ സംഭവവും ഉണ്ടായി. 2019 ല്‍ അറബിക്കടലില്‍ രൂപപ്പെട്ടത് അഞ്ചു ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവുമായിരുന്നു. കടലില്‍ നിന്നും അനേകം ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള പ്രവണതയ്ക്കും 2019 സാക്ഷ്യം വഹിച്ചു.

തീവ്രമായ വട്ടം കറങ്ങുന്ന രീതിയിലുള്ള ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് സമുദ്രത്തിലെ ഉഷ്ണപ്രവാഹത്തിന് മുകളിലാണ്. ഇത് ന്യൂനമര്‍ദ്ദത്തിനും ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും കാരണമാകും. വര്‍ഷങ്ങളായി കൊടുങ്കാറ്റും മഴയും ഇന്ത്യയിലെ ജീവനോപാധികള്‍ നഷ്ടമാക്കുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 14 കോടി പേരെയാണ് കൊടുങ്കാറ്റ് ബാധിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന കണക്കുകള്‍. കൊടുങ്കാറ്റുകളും ന്യൂനമദ്ദവും മൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണത്തില്‍ ലോകത്തില്‍ വെച്ചു തന്നെ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. 50 കോടി ആള്‍ക്കാര്‍ മരിച്ച ചൈനയാണ് ഒന്നാമത്. 19 കോടിയുമായി ഫിലീപ്പീന്‍സ് രണ്ടാമതും നില്‍ക്കുന്നു.

1970 മുതല്‍ ഇതുവരെ 170 കൊടുങ്കാറ്റുകളാണ് ഇന്ത്യ നേരിട്ടത്. 574 കൊടുങ്കാറ്റ് നേരിട്ട അമേരിക്കയാണ് ഒന്നാമത്. 330 കാറ്റുകളുമായി ഫിലിപ്പീന്‍സ് രണ്ടാമതും 305 എണ്ണവുമായി ചൈന മൂന്നാമതും നില്‍ക്കുന്നു.

Previous articleഒമാന്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നു ; യാത്രാ ഇളവുകള്‍ ഉണ്ടാകുമ്പോള്‍ സര്‍വീസ് പുനരാരംഭിക്കും
Next articleവികസനവും നിര്‍മ്മാണവും എല്ലാം ഇവിടെ ലോബീയിംഗ് ; പ്രകൃതിസംരക്ഷണത്തിന് മാത്രം ലോബികളില്ല: ജയറാം രമേശ്‌

LEAVE A REPLY

Please enter your comment!
Please enter your name here