കണ്ണൂര്‍ ജില്ലയിലെ കണ്ണപ്പുറം ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വീട്ടില്‍ വന്ന പത്രത്തിലെ അസാധാരണമായ ഒരു വാര്‍ത്ത കൂലിപ്പണിക്കാരനായിരുന്ന മനീഷിന്റെ ശ്രദ്ധയില്‍ പെട്ടത്. കാലില്ലാത്ത ഒരാള്‍ എവറസ്റ്റ് കീഴടക്കിയതിന്റെ വാര്‍ത്തയായിരുന്നു അത്. 26 കാരന് സ്വന്തം ശരീരത്തിലേക്ക് നോക്കി. ബലിഷ്ഠമായ ആരോഗ്യമുള്ള കൈകളും കാലുകളും. കെട്ടിട നിര്‍മ്മാണ മേഖലയിലെ ദിവസേനെയുള്ള കഠിനമായ ജോലികള്‍ ശരീരത്തെ കടഞ്ഞെടുത്തിട്ടുണ്ട്. കാല് ഇല്ലാത്തയാള്‍ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കാമെങ്കില്‍ പിന്നെ താനെന്തിനു ജീവിതം പാഴാക്കുന്നു? ഒരു വാര്‍ത്ത മനീഷിന്റെ ലക്ഷ്യങ്ങള്‍ മാറ്റിവരച്ചു.
നമ്മുടെ നാട്ടില്‍ അത്ര ശ്രദ്ധ നേടിയിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്ന ഏറ്റവും കടുപ്പമേറിയ കായിക വിനോദങ്ങളില്‍ ഒന്നായ മൗണ്ടനീറിംഗിലെ കേരളത്തിലെ തന്നെ തലതൊട്ടപ്പനെന്ന് വേണമെങ്കില്‍ ഈ കണ്ണൂരുകാരനെ വിശേഷിപ്പിക്കാം.
14 വര്‍ഷമായി ഇന്ത്യയിലെ പ്രൊഫഷണലായ പര്‍വതാരോഹകരുടെ നേതൃനിരയിലുണ്ട് മനീഷ്. മൗണ്ടനീറിംഗിന്റെ സാഹസീകത വരിച്ചിട്ടുള്ള മനീഷിന് മുന്നില്‍ ഇന്ത്യയിലെ 20 ലധികം ഗിരിശൃംഖരങ്ങളാണ് തലകുനിച്ചത്. ഹിമാലയന്‍ ഗര്‍വാള്‍ മേഖലയിലെ പര്‍വതനിരകളും കാഞ്ചന്ജംഗയും ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലുമെല്ലാം ഈ മലയാളി യുവാവിന്റെ ഷൂസ് പതിഞ്ഞിട്ടുണ്ട്.
‘ഈ യാത്ര അത്ര എളുപ്പമുള്ള കാര്യമല്ല.” അദ്ദേഹം പറയുന്നു. കൂലിപ്പണിയെടുത്തും മറ്റ് ജോലികള്‍ ചെയ്തും ജിവിച്ച കാലത്ത് മനസ്സ് തൂങ്ങിക്കയറി ഒരു സ്വപ്നത്തെ കീഴടക്കാന്‍ മനീഷ് ആദ്യം ഭാണ്ഡം മുറുക്കിയത് ഡല്‍ഹിയിലേക്കായിരുന്നു. അവിടെ കേറ്ററിംഗും വിമാനത്താളവത്തിലെ ജോലികളുമടക്കം പണത്തിന് വേണ്ടി പലതരം മേഖലകള്‍ ചെയ്തു. പര്‍വ്വതാരോഹണം മനസ്സിനെ കീഴടക്കാന്‍ തുടങ്ങിയതോടെ ഇക്കാര്യത്തില്‍ പരിശീലനം നല്കുന്ന ഹിമാചല്‍ പ്രദേശിലെയും അരുണാചല്‍ പ്രദേശിലെയും ഡാര്ജലിംഗിലെയും ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇന്സ്റ്റിറ്റിയുട്ടുകളിലേക്ക് വിട്ടു.
2006 ല്‍ മണാലിയിലുള്ള ഹിമാലയത്തിന്റെ പ്രസിദ്ധമായ ബമ്മാ റേഞ്ചിലെ ഫ്രണ്ട്ഷിപ്പ് ഗിരിനിര കീഴടക്കിയതായിരുന്നു ആദ്യ സംരംഭം. പിന്നീട് ഹിമാചല്‍ പ്രദേശിലെ മുണ്കിലയിലേക്ക് പോയി. മൗണ്ട് ഫ്രേ പീക്ക്, മൗണ്ട് റുഡുഗൈറ, മൗണ്ട് ഗംഗോത്രി, മൗണ്ട് ഷിവലിംഗ്, മൗണ്ട് ജാവോണ്ലി, മൗണ്ട് ഖോറച്ചാ കു്ണ്ട്, മൗണ്ട് നന്ദാ ദേവി ഈസ്റ്റ, മൗണ്ട് റിയോ കാംഗ്രി, മൗണ്ട് മുള്കില 4, മൗണ്ട് കാസ്കേറ്റേറ്റ്, മൗണ്ട് കേദാ ഡോം, മൗണ്ട് കോലോഹോയി, മൗണ്ട് ടുള്ളിയാന് എന്നിവയെല്ലാം കീഴടക്കി. 2019 ല്‍ ഏറ്റവും കഠിനമായ പാറക്കെട്ടുകളുള്ള മൗണ്ട് ത്രിശൂല്‍ കീഴടക്കിയിരുന്നു.
അതിസാഹസീക ശ്രമത്തിനിടയില്‍ മൂണ്കിലയില് ഒരിക്കല്‍ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടു. മലകയറ്റത്തിനിടയില്‍ പര്യവേഷണ ടീമിന് പിന്നിലായിപോയി. ഒപ്പമെത്താന്‍ എടുത്ത എളുപ്പവഴി വിനയായി. ഈ ഗിരിശൃംഖത്തില്‍ വന്‍ അപകടത്തിന് സാധ്യതയുള്ള പൊടിമഞ്ഞ് നിറഞ്ഞ് കാഴ്ചകള്‍ മറയ്ക്കപ്പെട്ട കൂറ്റന്‍ വിടവുകള്‍ ഉണ്ടായിരുന്നു. ”അതുകൊണ്ടു തന്നെ ടീമിനൊപ്പം ചേരാന്‍ ചരിഞ്ഞ പ്രതലത്തിലൂടെ കയറാന്‍ നോക്കി. ഈ സമയത്ത് ഒരു വലിയ കല്ല് മഞ്ഞിനൊപ്പം പതിയെ തെന്നി താഴേയ്ക്ക് വന്നു.” അദ്ദേഹം പറഞ്ഞു.
വീണാല്‍ 2000 അടിയെങ്കിലും താഴേയ്ക്ക് പതിക്കും. മുകളില്‍ ഒരു ചെറിയ ഹിമപാതം രൂപപ്പെടുന്നു. കല്ലുകള്‍ കൂട്ടിയുരസുന്നതിന്റെ ശബ്ദം പോലും കേള്‍ക്കാനാകുമായിരുന്നു. ”ഐസ് മഴു മാത്രമേ കയ്യിലുള്ളൂ. ഒരു നിമിഷം നിശ്ചലമായ അവസ്ഥ. ഈ സമയത്ത് അദ്ദേഹം സഹായത്തിനായി അലറി വിളിച്ചു. പിന്നാലെ വന്നുകൊണ്ടിരുന്ന തങ്ങളുടെ സംഘാംഗം മാറിപ്പോയ വിവരം മുമ്പേ പോയ ടീമിന് മനസ്സായിരുന്നില്ല.
മറ്റു ഭാഷകള്‍ വശമില്ലാത്തതിനാല്‍ തനി മലയാളത്തില്‍ ഉച്ചത്തില്‍ നിലവിളിക്കാനേ കഴിയുമായിരുന്നുള്ളൂ. ഭാഗ്യം കൊണ്ട് ഒരു മണിക്കൂറിന് ശേഷം സ്വന്തം ടീം തന്നെ വന്ന് രക്ഷിച്ചു മഹേഷ് പറഞ്ഞു.
എവറെസ്റ്റ് പര്യവേഷകരുടെ ക്യാമ്പിൽ അടുത്തിടെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി കാരണം ഇത് മാറ്റി മാറ്റി വെയ്ക്കേണ്ടി വന്നു.
കശ്മീര്‍ മുതല്‍ സിക്കിം വരെ 20 എക്സ്പെഡീഷന്‍സ് മനീഷ് ചെയ്തിട്ടുണ്ട്. ഈസ്റ്റണ്‍ കാരക്കോണം റേഞ്ചില്‍ തന്നെ രണ്ടു തവണ പോയിട്ടുണ്ട്. ഏറ്റവും ഉയരം കൂടിയ സൈനിക ക്യാമ്പുകളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ സിയാച്ചിനില്‍ 2012 ല്‍ മനീഷ് കയറിയിരുന്നു. ഉയര്‍ന്നതും മഞ്ഞു മൂടിയതുമായ ഈ മേഖലയിലെ ഏറ്റവും വടക്കേ പോയിന്റിലാണ് ഇന്ത്യന്‍ സൈന്യം നില്‍ക്കുന്നത്. പര്‍വതാരോഹകരായി ലോകത്ത് തന്നെ വെറും 32 പേര് മാത്രമേ ഇവിടെ കയറിയിട്ടുള്ളൂ. അവരില്‍ ഒരാളാണ് മനീഷ്.
ഹിമാലത്തിലെ കാരക്കേണം, ഹിമാലയ, ഗഡുവാള്‍ ഹിമാലയം തുടങ്ങി അനേകം റേഞ്ചുകളിലെ അനുഭവം മനീഷിനുണ്ട്, ഉത്തരാഖണ്ഡില്‍ ശിവകാശിയും ഗംഗോത്രിയുമെല്ലാം വരുന്ന ഗഡുവാള്‍ റേഞ്ചിലും കാഞ്ചന് ജംഗയുടെ ഭാഗമായ സിക്കിം റേഞ്ചുകളിലുമെല്ലാം എല്ലാ സീസണിലൂം പോയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗ്, പശ്ചിമബംഗാള്‍ ഡാര്‍ജലിംഗിലെ ഹിമാലയന്‍ മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജമ്മു കശ്മീരിലെ പഹല്‍ഗാം ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗ് ആന്റ് വിന്റര്‍ സ്പോര്‍ട്സ്, അരുണാചല്‍ പ്രദേശിലെ ഡിറാംഗിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗ് എന്നിങ്ങനെ പര്‍വതാരോഹണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലു ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പഠിച്ചിട്ടുള്ളയാളാണ് മനീഷ്.
രണ്ടുവര്‍ഷം മുമ്പ് കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു വെല്‍ഡിംഗ് യൂണിറ്റ് ആരംഭിച്ചു. സര്‍ക്കാരിന്റെ സ്കില്‍ ഡവലപ്മെന്റ് വക്ക് ഷോപ്പ് ഏറ്റെടുത്തിരിക്കുകയാണ്. നാട്ടില്‍ ഇരുമ്പും സ്റ്റീലുമെല്ലാം വെല്‍ഡ് ചെയ്യുമ്പോഴും ഹൃദയം ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികള്‍ക്ക് വേണ്ടി പെരുമ്പറ കൊട്ടുകയാണ്. മൗണ്ടനീറിംഗ് മേഖലയില്‍ കേരളത്തിന് ഒരു എക്സ്പഡീഷന് ടീമിനെ ഇല്ലാത്തത് വലിയ മനീഷിനെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ മുമ്പ് ചെയ്ത കാര്യമെല്ലാം പരാജയപ്പെട്ടിട്ടുണ്ട്.