കഴിഞ്ഞ 16 വര്‍ഷമായി നയരൂപീകരണ വക്താക്കളും സാമ്പത്തീക വിദഗ്ദ്ധരും രാഷ്ട്രീയ കമന്റേറ്റര്‍മാരും രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച പദ്ധതിയാണ് 2005 ല്‍ പാസ്സാക്കപ്പെട്ട മഹാത്മാഗാന്ധി റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി ആക്ട് (എംജിഎന്‍ആര്‍ഇജിഎ).
”പാവപ്പെട്ടവന്റെ വരുമാനത്തെ മാറ്റിക്കളയുന്ന കാര്യക്ഷമത ഇല്ലാത്ത ഉപകരണം” എന്നായിരുന്നു ചില സാമ്പത്തീക വിദഗ്ദ്ധര്‍ പോലും വിമര്‍ശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലെയുളള രാഷ്ട്രീയക്കാര്‍ ”കോണ്‍ഗ്രസ് പരാജയത്തിന്റെ സ്മാരകം” എന്നും തൊഴിലുറപ്പ് എന്ന് കൂടി അറിയപ്പെടുന്ന പദ്ധതിയെ വിശേഷിപ്പിച്ചു. വിമര്‍ശനങ്ങള്‍ ഒരു വശത്തേക്ക് മാറ്റി വെച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പരിപാടികളില്‍ തൊഴിലുറപ്പിന് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ക്കായി പ്രാദേശിക വികസന മന്ത്രാലയത്തിന്റെ 2020 – 21 ലെ എല്ലാ ബഡജറ്ററി എസ്റ്റിമേറ്റിന്റെ 51 ശതമാനവും 2021 – 22 ലെ ബഡ്ജറ്ററി എസ്റ്റിമേറ്റിന്റെ 56 ശതമാനവും ചെലവഴിച്ചിരുന്നു.
റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാവര്ക്കും വര്‍ഷം 100 ദിവസം കൃത്യമായും തൊഴില്‍ നല്‍കുക എന്നതാണ് പദ്ധതി. പദ്ധതി ഒരു മിനിമം കൂലി തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്ത ജോലിക്കാര്‍ക്കു പോലും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ കൂലിക്ക് തൊഴില്‍ ചെയ്യുന്ന ദരിദ്ര വിഭാഗങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പ്രത്യേക തൊഴില്‍കാര്‍ഡും നല്കപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും റജിസ്റ്റര്‍ ചെയ്ത് തൊഴില്‍ ചെയ്യാനാകും. ഈ രീതിയില്‍ ഏറ്റവും താഴ്ന്ന നിലവാരത്തില്‍
നിലവില്‍ വന്ന ശേഷം പത്തു വര്‍ഷത്തിനിടയില്‍ കാര്യമായ പ്രതികരണം വരാതിരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ 2016 – 17 ല്‍ 24 ലക്ഷം തൊഴില്‍ കാര്‍ഡുകള്‍ കുറവ് വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തീകാഘാതത്തിന് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയ്ക്കും തൊഴില്‍കാര്‍ഡ് എടുക്കാനുമായി വലിയ തള്ളിക്കയറ്റം തന്നെയുണ്ടായി. 2017-18 ല്‍ തൊഴില്‍കാര്‍ഡ് എടുത്തവരുടെ എണ്ണം 18 ലക്ഷമായിട്ടാണ് ഉയര്‍ന്നത്.
നോട്ടുനിരോധനം സൂഷ്മ, ചെറുകിട, മദ്ധ്യവര്‍ത്തി വ്യവസായങ്ങളെ സാരമായി ബാധിച്ചപ്പോള്‍ അതേ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡ് എടുത്തവരുടെ എണ്ണം കൂടി എന്നത് തന്നെ സാമ്പത്തീക തകര്‍ച്ചയുടെ ലക്ഷണമായി കണക്കാക്കണം. പിന്നാലെ 2020-21 ല്‍ കോവിഡ് മഹാമാരി കൂടി വന്നതോടെ പുതിയ തൊഴില്‍കാര്‍ഡിന്റെ കാര്യം പുതിയ റെക്കോഡിലേക്ക് ഉയര്‍ന്നു. തൊഴില്‍ക്കാര്‍ഡ് എടുത്തവരുടെ എണ്ണം 1.75 കോടി ആയി ഉയര്‍ന്നത്. കൂടിയതാകട്ടെ 1.4 കോടി തൊഴില്‍കാര്‍ഡും.
2020 – 21 കാലമെത്തിയപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കാര്‍ഡ് വാങ്ങിയവരുടെ എണ്ണം 13.2 കോടി ആയി.
സാമ്പത്തീക തകര്‍ച്ച വന്നതോടെ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ തൊഴില്‍ തേടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.
അടുത്ത കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ഡേറ്റ 18 നും 30 നും ഇടയിലുള്ള യുവാക്കള്‍ പദ്ധതിയ്ക്ക് കീഴില്‍ തൊഴില്‍ തേടുന്നു എന്ന അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടി കാണിക്കുന്നുണ്ട്.
2015 – 16 നും 2018 -19 നും 2020 – 21 നും ഇടയില്‍ തൊഴിലുറപ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് കാട്ടുന്നുണ്ട്. 2019 – 20 കാലത്തിനിടയില്‍ തൊഴിലുറപ്പിന് റജിസ്റ്റര്‍ ചെയ്ത എല്ലാ പ്രായത്തിലുമുള്ളവരുടെ എണ്ണം 20 ശതമാനം ആയിരുന്നു.
അത് 2020 – 21 കാലത്ത് 37 ശതമാനമായിട്ടാണ് ഉയര്‍ന്നത്. 2020 – 21 ല്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നുപോയ സാഹചര്യത്തില്‍ തൊഴിലുറപ്പിന്റെ താഴ്ന്ന കൂലിയില്‍ ജോലി ചെയ്യാന്‍ യുവ തൊഴിലാളികള്‍ പോലും തയ്യാറായി.
മഹാമാരി യുവാക്കളുടെ തൊഴില്‍ രംഗത്തെ ദോഷമായി ബാധിക്കുമെന്ന് നേരത്തേ പുറത്തുവന്ന സിഇഡിഎ അവലോകനത്തെയും ഇപിഎഫ്ഒ ഡേറ്റകളെയും ശരി വെയ്ക്കുന്നതായിരുന്നു ട്രെന്റ്.
സാമ്പത്തീക ഞെരുക്കം സ്ഥാപനങ്ങളെ തകര്‍ക്കുകയും പ്രതിസന്ധി ഉള്‍നാടന്‍ പ്രദേശങ്ങളിലെ ദരിദ്രരുടെ ആവശ്യങ്ങളെ നേരിടാന്‍ കഴിയാത്തവിധം താറുമാറാക്കുകയും ചെയ്തിരിക്കെ ഇന്ത്യയുടെ ക്ഷേമ പരിപാടികളില്‍ തൊഴിലുറപ്പ് വലിയ പ്രാധാന്യമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഓരോ വീട്ടുകാരനും 100 ദിവസം തൊഴില്‍ ഉറപ്പാക്കുന്നു എന്നതാണ് തൊഴിലുറപ്പിന്റെ ആകര്‍ഷണീയത. എന്നാല്‍ 2020 – 21 ല്‍ റജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകളില്‍ ശരാശരി 22 തൊഴില്‍ദിനങ്ങളാണ് കുടുംബങ്ങള്‍ക്ക് കിട്ടിയത്. റജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് തൊഴില്‍ കിട്ടിയതാകട്ടെ 12 ദിവസവും. 4.1 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് 2020 – 21 ല്‍ 100 ദിവസവും തൊഴില്‍ കിട്ടിയത്.
മഹാമാരി കാലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതാണ് തൊഴിലുറപ്പ് തൊഴില്‍കാര്‍ഡുകള്‍ എടുക്കുന്നവരുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമായത്. എന്നാല്‍ ഇവര്‍ക്കെല്ലാം കിട്ടിയ ശരാശരി തൊഴില്‍ദിനത്തിന്റെ എണ്ണം കാണിക്കുന്നതാകട്ടെ ഈ പദ്ധതി സഹായമാകുന്ന കാര്യത്തില്‍ പരാജയപ്പെട്ടു എന്നുമാണ്.
2020 – 21 ല്‍ കുടിയേറ്റം റിവേഴ്സ് ഗീയര്‍ ഇട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ തൊഴിലുറപ്പിന് കിട്ടിയ ശരാശരി തൊഴില്‍ ദിനം 18 ദിവസവും 13 ദിവസവുമൊക്കെയായിരുന്നു. ഇവിടെ ശരാശരി ദിവസക്കൂലി 201 രൂപയാണ. ബീഹാറില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് കിട്ടിയത് 11 ദിവസവും എട്ടു ദിവസവുമായിരുന്നു. ഇവിടെ കൂലി 194 രൂപയുമായിരുന്നു.
പുതിയ സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യുന്ന കാര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി പരാജയപ്പെടുന്നു എന്നാണ് ഇതെല്ലാം കാട്ടിത്തരുന്നത്. നഗര ഇന്ത്യയുടെ പരിപാടിയിലും സമാന തൊഴില്‍ പരിപാടികള്‍ ആവശ്യക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നില്ലെന്നതാണ്് രേഖകള്‍ സൂചിപ്പിക്കുന്നത്. അനുയോജ്യമായ തൊഴില്‍ നല്കാനാകാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പരാജയം നേരിടുമ്പോഴും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ എണ്ണം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി വന്‍ പരാജയമാകുകയാണ്.