Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
September 17, 2021 - reji@thenewjournal.net

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ബി ജെ പി ഔദ്യോഗിക ട്വിറ്റെർ ഹാൻഡ്‌ലിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ അമേരിക്കൻ നഗരത്തിൻറെ ചിത്രം.

ഇന്ത്യയെ വികസിപ്പിച്ചു എന്ന് എഴുതി കാണിച്ചതിന് ശേഷം ഇന്ത്യൻ നഗരം എന്ന് അവകാശപ്പെട്ടു കാണിക്കുന്ന ചിത്രത്തിൽ ലോസ് ഏഞ്ചൽസ് നഗരത്തിൻറെ ചിത്രം ആണ് കൊടുത്തിരിരിക്കുന്നത്.

2.42 മിനുട്ടുള്ള വീഡിയോയിൽ ആണ് വ്യാജ അവകാശവാദം.

ഇന്ന് 71ാ൦ പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും മികച്ച ആരോഗ്യവും ഉണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് നിരവധി പ്രമുഖരാണ് തങ്ങളുടെ ആശംസയുമായി എത്തിയിരിക്കുന്നത്. മലയാളി താരങ്ങളായ മോഹൻലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നിരുന്നു.

പൗരാണിക ഇന്ത്യയിലെ വിശ്വാസമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നു സപ്തതിയാണ്. 70 വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലേക്കു കടക്കുമ്പോഴാണ് വേദകാലത്തെ കണക്കില്‍ സപ്തതി. രാഷ്ട്രീയ സ്വയം സേവകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവിന്റെ ഇരുപതാം വാര്‍ഷികവും ഇതേസമയത്താണ് കടന്നുവരുന്നത്.

സെപ്റ്റംബർ 17 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനമാണ്. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. ഇതുകൂടാതെ 14 കോടി സൗജന്യ റേഷൻ കിറ്റും വിതരണം ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നത്. റേഷൻ കിറ്റുകൾക്ക് പുറത്ത് ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്തിരിക്കും

Previous articleതാലിബാന്റെ കാലത്ത് റൂമിയെ വായിക്കുമ്പോൾ
Next articleEXPLAINER: ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവന്നാൽ എത്ര രൂപയ്ക്ക് പെട്രോളും ഡീസലും കേരളത്തിൽ കിട്ടും?

LEAVE A REPLY

Please enter your comment!
Please enter your name here