അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്റിന്റെ പ്രഥമ പരിഗണന ചരണ്‍ജിത് സിംഗ് ചാനിയ്ക്ക്. പഞ്ചാബിലെ ദളിത് ബെല്‍റ്റ് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം.
32 ശതമാനവുമായി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ദളിത് ജനസംഖ്യയുള്ള സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളായിരുന്ന ദളിത്വോട്ടുകള്‍ ഇപ്പോള്‍ ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണ്. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകളുടെ ഒരു വലിയ പങ്കും പോയത് ആംആദ്മി പാര്‍ട്ടിയിലേക്കായിരുന്നു. എന്നാല്‍ ഇത്തവണ ദളിത് വോട്ടുകള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി സഖ്യമുള്ള ആംആദ്മിപാര്ട്ടിയിലും ശിരോമണി അകാലിദളിലുമായി വിഭിജിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു പങ്ക് ബിജെപിയിലേക്കും പോകുമെന്ന് കരുതുന്നു.
2004 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിഎസ്പിയ്ക്ക് പഞ്ചാബില്‍ കിട്ടിയ ദളിത് വോട്ടുകള്‍ 7.67 ശതമാനം മാത്രമായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ ഇത് 1.9 ശതമാനമായും 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.5 ശതമാനവും 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് 3.52 ശതമാനവുമായി കുറഞ്ഞു.
ഭിന്നിപ്പിക്കപ്പെട്ടിട്ടുള്ള ദളിത് വോട്ടുകളെ ഏകീകരിക്കുക എന്നത് വിഷമകരമായ കാര്യമാണ്. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി ഒരു ദളിത് മുഖ്യമന്ത്രിയെ നല്കുന്ന ചരിത്രപരമായ ഒരു നീക്കത്തിലൂടെ 117 സീറ്റ് അസംബ്ളിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മുഖ്യമന്ത്രി സ്ഥാനം ദളിതര്‍ക്ക് നല്‍കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ പ്രതിരോധിക്കുക കൂടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് വിവാദ കാര്‍ഷിക നിയമത്തില്‍ ഇടഞ്ഞു നില്ക്കുന്ന കര്‍ഷകരുടെ പ്രതിഷേധം ബാധിക്കുമോയെന്ന ആശങ്ക ബിജെപിയ്ക്കുണ്ട്.
അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ദളിതര്‍ക്കായി നീക്കി വെയ്ക്കുമെന്ന് ശിരോമണി അകാലിദളും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ വാഗ്ദാനം മാത്രം നല്‍കും. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യവുമായി മുമ്പോട്ട് പോകും. ഇത് യാഥാര്‍ത്ഥ്യമായാല്‍ പഞ്ചാബില്‍ മാത്രമല്ല, രാജ്യം മുഴുവനുമുള്ള ദളിതരുമായുണ്ടായിരുന്ന പഴയ ബന്ധം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാഹചര്യമുണ്ടാകുമെന്ന് പഞ്ചാബിലെ ദളിത് വിഷയത്തില്‍ ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വകലാശാലയിലെ വിദഗ്ദ്ധന് പ്രൊഫസര്‍ റോങ്കിറാം പറയുന്നു.
ദളിത് ജാട്ട് സിഖ് തുലനാവസ്ഥ
ദളിത് വോട്ടുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുമ്പോള്‍ ബിജെപി ചിന്തിക്കുന്നത് കര്‍ഷകസമരത്തില്‍ പ്രധാന പങ്കുവഹിച്ച സവര്‍ണ ജാട്ട് സിഖുകാരെകുറിച്ചാണ്. ഭൂമിയില്ലാത്ത തൊഴിലാളികള്‍ മാത്രമാണ് ദളിതുകള്‍ അതുകൊണ്ട് തന്നെ ബിജെപിയുടെ തന്ത്രം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. നവ്ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസിന്റെ സംസ്ഥാന തലവന്‍ ആയിരിക്കെ. ചാനിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ജാതി സമവാക്യത്തിന്റെ തുലനാവസ്ഥ എന്നത് കൂടി കോണ്‍ഗ്രസിനുണ്ട്.
പഞ്ചാബില്‍ സിഖുകാര്‍ക്ക് 60 ശതമാനം വോട്ടുകളുണ്ട്. സാംസ്ക്കാരികമായും സാമ്പത്തീകമായും സാമൂഹ്യമായും പരമ്പരാഗതമായി പഞ്ചാബ് രാഷ്ട്രീയത്തില്‍ മേല്‍ക്കൈയ്യുള്ള ജാട്ടുകള്‍ ഇതില്‍ മൂന്നിലൊന്നോളം വരും. ചാനിയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കുന്നതിലൂടെ ചില പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൂടി കോണ്‍ഗ്രസിനു വന്നുചേരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ”യുപിയിലോ മറ്റ് സംസ്ഥാനങ്ങളിലോ സാധാരണ വിജയിക്കാറുള്ള ജാതി അടിസ്ഥാനമാക്കിയ കണക്കുകള്‍ പഞ്ചാബില്‍ നടക്കില്ല. സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളെ അനുനയിപ്പിച്ച് വലിയിലാക്കുക എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ സങ്കീര്‍ണ്ണമായ കാര്യമാണെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
അതേസമയം ദളിത് മുഖ്യമന്ത്രിയെ വെയ്ക്കുന്നതിനാല്‍ കോണ്‍ഗ്രസിന് ഉള്ള് ജാട്ട് വോട്ടുകള്‍ കൂടി നഷ്ടമാകാനാണ് സാധ്യതയെന്ന് ജാട്ട് സിഖ് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹിന്ദുക്കളെ അവഗണിക്കുന്നത് ദളിതുകള്‍ ഉള്‍പ്പെടുന്ന വോട്ടുബാങ്ക് നഷ്ടമാക്കാന്‍ ഇടയാക്കുമെന്നും സംസ്ഥാനത്തെ വോട്ടുകളിലെ 38 ശതമാനവും ഹിന്ദു വോട്ടുകളാണെന്നും ഇവര്‍ പറയുന്നുണ്ട്.
പഞ്ചാബില്‍ വിഘടിച്ചു നില്ക്കുന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് ചാനി ഒരു സമവാക്യം കൂടിയാണ്.
സുഖ്ജീന്ദര്‍ സിംഗ് രന്ധ്വയെ ഉപമുഖ്യമന്ത്രിയാക്കി. അതേസമയം അമരീന്ദര്‍ സിംഗ് രാജിവെച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണു വെച്ചിരുന്ന സുനില്‍ ജാഖറിനെ സമ്പൂര്‍ണ്ണമായി അവഗണിച്ചു. ചാനിയെ മുഖ്യമന്ത്രിയാകാന്‍ ചരടുവലിച്ചതോടെ ഈ നേതാക്കളും പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ സിദ്ധുവുമായി പുതിയ പ്രശ്നം തുടങ്ങിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് വെറും അഞ്ചു മാസം മാത്രം ബാക്കി നില്‍ക്കേ സീറ്റിന് വേണ്ടിയുള്ള ചരടുവലികള്‍ ഇപ്പോഴേ കോണ്‍ഗ്രസില്‍ തുടങ്ങിയിട്ടുണ്ട്.
പട്ടിക അന്തിമ ഘടത്തിലേക്ക് എത്തുമ്പോള്‍ കലാപം വരെ പ്രതീക്ഷിക്കാം. എന്നാല്‍ സീറ്റ് തര്‍ക്കത്തില്‍ മറ്റുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടിയേക്കാമെങ്കിലും. ദളിത് മുഖ്യമന്ത്രി എന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാനിടയില്ലെന്ന് പാട്യാലയിലെ പഞ്ചാബ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസര്‍ ജിതേന്ദര്‍ സിംഗ് പറയുന്നു.
അവസാനം കോണ്‍ഗ്രസും ദളിത് കാര്‍ഡ് ഇറക്കിയെങ്കിലും യുപിയിലും മറ്റും സംഭവിച്ചത് പോലെ ദളിതരുടെ അവകാശവാദത്തോടുള്ള പ്രതികരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും ഇദ്ദേഹം പറയുന്നു.
പഞ്ചാബില്‍ ദളിതര്‍ വലിയ ജനസമൂഹമായതിനാല് എല്ലാ പാര്‍ട്ടികളും ഇവരെ മോഹിപ്പിക്കാന്‍ ശ്രമിക്കും. ആന്തരീകമായ പ്രതിസന്ധിയുടെ തിരമാലകള്‍ക്ക് മുകളില്‍ നിന്നു കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയിട്ടുള്ളതെന്നാണ് പലരുടേയും വിലയിരുത്തല്‍.