January 5, 2022 - subeditor1@thenewjournal.net

എയര്‍ ബബ്ള്‍ കരാര്‍ പ്രകാര ഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും. റിയാദ്-കോഴിക്കോട് സെക്ടറില്‍ സൗദിയുടെ ഫൈളാനാസാണ് സര്‍വീസ് നടത്തുക. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലായ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വീസുകള്‍.

സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസും, ഇന്ത്യയുടെ ഇന്‍ഡിഗോ എയറും യാത്ര ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോയും സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുലര്‍ച്ചെ 2.15ന് ജിദ്ദില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കുന്ന വിമാനം രാവിലെ 10.40ന് കോഴിക്കോട്ട് എത്തും. രാത്രി 9.30നാണ് കോഴിക്കോട് നിന്ന് വിമാനം ജിദ്ദയിലേക്ക് പുറപ്പെടുക. ടിക്കറ്റ് നിരക്കിനനുസരിച്ച് 25 കിലോ മുതല്‍ ബാഗേജും ഏഴ് കിലോ മുതല്‍ ഹാന്റ്ബാഗുമാണ് ഓരോ യാത്രക്കാരനും അനുവദിക്കുക. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ലിറ്ററിന്റെ സംസം ബോട്ടിലും സൗജന്യമായി കൊണ്ടുപോകാം.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കമാകുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദില്‍ നിന്നും രാവിലെ 7.30ന് കരിപ്പൂരിലെത്തുന്ന ഫ്‌ളൈനാസ് വിമാനം 8.30ന് റിയാദിലേക്ക് തിരിച്ച് പറക്കും. റിയാദില്‍ നിന്ന് ജിദ്ദ, ദമ്മാം, മദീന, ജിസാന്‍, അബഹ, അല്‍ഹസ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഫ്‌ളൈനാസിന്റെ കണക്ഷന്‍ വിമാനങ്ങളും ലഭ്യമാണ്.

ജനുവരി ആറിന് ഫ്‌ളൈ നാസ് ബുക്കിംഗ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.40ന് ദമ്മാമില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം രാവിലെ 7.35ന് കോഴിക്കോടിറങ്ങും. ജിദ്ദ കോഴിക്കോട് സെക്ടറില്‍ 806 റിയാല്‍ മുതലും, ദമ്മാം-കോഴിക്കോട് സെക്ടറില്‍ 636 റിയാല്‍ മുതലുമാണ് ഇന്‍ഡിഗോയുടെ വണ്‍വേ ടിക്കറ്റ് നിരക്ക്.

Previous articleകഴിഞ്ഞയാഴ്ച ചെന്നൈയില്‍ പെയ്ത കനത്തമഴ എന്തുകൊണ്ട് പ്രവചിക്കാന്‍ കഴിയാതെ പോയി?
Next articleഒമാനില്‍ കനത്തമഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ ; സുരക്ഷാ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here