ഇന്ത്യയില്‍ ബലാത്സംഗത്തിന് വധശിക്ഷ നല്‍കാനുള്ള വനിതാ പ്രവര്‍ത്തകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഡല്‍ഹി കൂട്ട ബലാത്സംഗ കേസും തെലുങ്കാനയില്‍ മൃഗഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോഴും ഈ ആവശ്യം ശക്തമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം അനേകം സ്ത്രീകള്‍ ബലാത്സംഗത്തിനും അക്രമത്തിനും ഇരയാകുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിനുള്ളില്‍ വരെ ഈ ആവശ്യം ഉന്നയിക്കപ്പെട്ടു.
ബലാത്സംഗ പ്രതികളെ പൊതുജനത്തിന് ശിക്ഷിക്കാന്‍ വിട്ടുകൊടുക്കണമെന്നായിരുന്നു ഒരു രാജ്യസഭാ എംപി വാദിച്ചത്. തെലുങ്കാനയിലെ സംഭവത്തില്‍ പ്രതികളെ പിടികൂടി വധശിക്ഷയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ വനിതാകമ്മീഷന് അദ്ധ്യക്ഷ നിരാഹാര സത്യാഗ്രഹം പോലും നടത്തി. വനിതാപ്രവര്‍ത്തകരുടെയും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമത്തെ എതിര്‍ക്കുന്നവരും ഉന്നയിക്കുന്ന ബലാത്സംഗത്തിന് വധശിക്ഷ എന്നത് ഇന്ത്യയില്‍ ഫലപ്രദമാകില്ല എന്നത് ചൂണ്ടിക്കാണിക്കുന്ന അനേകം കാരണങ്ങളുണ്ട്.
വധശിക്ഷ ബലാത്സംം തടയുമെന്നതിന് ഒരു തെളിവുമില്ല
ലോകത്തുടനീളമായി അനേകം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. വധശിക്ഷ ഇതിനെ പ്രതിരോധിക്കുമെന്നതിന് ഒരു തെളിവുമില്ല. ഇക്കാര്യത്തില്‍ വിദഗദ്ധര്‍ക്ക് പോലും സമ്മിശ്ര പ്രതികരണമാണ്. ഇന്ത്യ പോലെയുള്ള രാജ്യത്ത്് ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിക്കുന്നത് കുറവാണ്. വിചാരണ പ്രതിയെക്കാളും ഇരകള്‍ക്ക് പ്രയാസകരമാകുന്ന സാഹചര്യത്തില്‍ ഇരകള്‍ തന്നെ കേസുകള്‍ പിന്‍വലിക്കാറാണ് പതിവ്.
അതേസമയം ഇത്തരം ശിക്ഷകള്‍ ചില വിവാദമായ സംഭവത്തില്‍ ചെയ്യുന്നത് മറ്റുള്ളവരുടെ തീരുമാനത്തെ ബാധിക്കുമായിരുന്നു. ഇന്ത്യയിലെ മിക്ക കേസുകളും കോടതിയില്‍ എത്തുമ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ ഒന്നുമല്ലാതായി പോയിട്ടുണ്ട്.
2012 ലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ ജസ്റ്റീസ് ജെ.എസ്. വര്‍മ്മ കമ്മിറ്റി പോലും ബലാത്സംഗകേസില്‍ വധശിക്ഷ നല്‍കുന്നത് കൊണ്ടു മാത്രം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്കാന് കഴിയുന്ന കാര്യമല്ലെന്ന് വിലയിരുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടിംഗ് കുറയുന്നു
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016 ല്‍ ഉണ്ടായ 94.6 ശതമാനം കേസുകളില്‍ മിക്കതിലും ഇരകളും പ്രതികളും തമ്മില്‍ അറിയുന്നവരാണ്. ബന്ധുമിത്രാദികളും മറ്റും ഇരകളും പ്രതിയുമാകുന്ന വിവാദങ്ങളില്‍ കേസുകള്‍ പിന്‍വലിച്ച് പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമം നടക്കും. അതുകൊണ്ടു തന്നെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം വളരെ കുറവാണ്.
അമ്മാവന് പ്രതിയായ ഒരു ബലാത്സംഗ കേസില്‍ വധശിക്ഷയ്്ക്ക് സാഹചര്യം ഉണ്ടായാല്‍ ഇര ലൈംഗിക കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. അല്ലെങ്കില്‍ വിഷയം കുടുംബത്തില്‍ തന്നെ പരിഹരിക്കാന്‍ ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദം കുടുംബത്തില്‍ നിന്നു തന്നെ ഇരയ്ക്ക് മേല്‍ ഉണ്ടാകുകയും ചെയ്യും.
അക്രമം കൂടാനും കൊലപാതകം വരെ ഉണ്ടാകാനുമുള്ള സാധ്യത
ബലാത്സംഗ കുറ്റത്തിന് വധശിക്ഷ നല്‍കുന്നത് എതിര്ഫലവും ഉളവാക്കിയേക്കാനുള്ള സാധ്യത വിദഗ്ദ്ധര്‍ തള്ളിക്കളയുന്നില്ല. വധശിക്ഷ ഉറപ്പാകുന്ന കേസില്‍ ബലാത്സംഗ സംഭവങ്ങള്‍ പ്രതിരോധിക്കുന്നതിന് പകരം ഇരയെ കൊലപ്പെടുത്തുന്നത് പോലെയുള്ള കാര്യങ്ങളിലേക്ക് വരെ കാര്യങ്ങള്‍ ഇല്ലാതാകാം. വധശിക്ഷ ഉറപ്പാണെന്ന് വന്നാല്‍ ഇരയെയോ ഇക്കാര്യത്തിലുള്ള പരാതിക്കാരനെയോ കുറ്റവാളി തിരിച്ചറിയാനുള്ള സാധ്യതയും അവരെ നിശബ്ദമാക്കാനുള്ള ശ്രമവും നടന്നേക്കാം.
ന്യായാധിപന്മാര്ക്ക് ഇടയില്‍ പോലും ഇക്കാര്യത്തില്‍ ഐക്യമില്ല
എല്ലാ ബലാത്സംഗ കേസുകളിലും പ്രതി ശിക്ഷിക്കപ്പെടണമെന്ന് ഒരുറപ്പുമില്ല. ഒരു കോടതി വധശിക്ഷ വിധിച്ചാല്‍ തന്നെ അതിന്റെ ഉയര്‍ന്ന കോടതിയില്‍ കേസുമായി അപ്പീലിന് പോയി പ്രതി തന്നെ ശിക്ഷയില്‍ ഇളവ് വാങ്ങുകയോ കുറ്റവുമുക്തനാക്കപ്പെട്ട് പുറത്തു വരികയോ ചെയ്യുന്ന സംഭവങ്ങള്‍ വളരെ കൂടുതലാണ്.
2000 നും 2015 നും ഇടയിലുള്ള 16 വര്‍ഷം വിചാരണക്കോടതി ശിക്ഷിച്ച 30 ശതമാനം കേസുകളില്‍ വധശിക്ഷയെല്ലാം മേല്‍ക്കോടതിയില്‍ എത്തിയപ്പോള്‍ അവസാനിച്ചത് കുറ്റവാളിയെ വെറുതേ വിടുന്നതിലേക്കാണ്. വിചാരണക്കോടതിയില്‍ വധശിക്ഷ കിട്ടിയ പ്രതികള്‍ മേല്‍ക്കോടതിയില്‍ അപ്പീലുമായി പോയി. 65 ശതമാനം കേസുകള്‍ ശിക്ഷ ലഘൂകരിക്കപ്പെട്ടു. അതുപോലെ തന്നെ കേസ് ശരിയായതോണോ കൊടുക്കുന്ന ശിക്ഷ കൃത്യം കുറ്റവാളിക്ക്് തന്നെയാണോ എന്ന കാര്യത്തിലും അനിശ്ചിതത്വം സംഭവിക്കാറുണ്ട്.
ഗുരുതരമായ ക്രിമിനല്‍ നിയമങ്ങള്‍ എപ്പോഴും ദുര്‍ബലര്‍ക്ക് നേരെ
ക്രിമിനല്‍ നീതിന്യായ സംവിധാനങ്ങള്‍ സമൂഹത്തെ വ്യത്യസ്തമായ രീതിയില്‍ പ്രതിഫലിപ്പിക്കുന്നു എന്നതിന്റെയും അനേകം റിപ്പോര്‍ട്ടുകളുണ്ട്. വന്‍ തുക മുടക്കി മികച്ച അഭിഭാഷകരെ കോടതിയില്‍ നിര്‍ത്താന്‍ കഴിയാതെ പോകുന്നതും ഉന്നതകോടതികളിലേക്ക് അപ്പീലിന് പോകാന്‍ കഴിയാത്തതുമായ സാഹചര്യം ദുര്‍ബ്ബലരായ സമൂഹത്തിനിടയില്‍ ഉണ്ടാകാറുണ്ട്.
ഈ വര്‍ഷം ഇക്കാര്യത്തില്‍ നടന്ന ഒരു പഠനം ഇന്ത്യന്‍ ജയിലുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെടുന്ന വിഭാഗത്തില്‍ പെടുന്നവരാണ് കൂടുതല്‍ കിടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിചാരണ നടക്കുന്ന ഓരോ മൂന്നിലൊന്നു കേസുകളിലും പട്ടികജാതിയിലോ പട്ടിക വര്ഗ്ഗത്തിലോ പെടുന്നവര്‍ ഉണ്ട്. ഇന്ത്യയില്‍ വധശിക്ഷ കാത്തു ജയിലില്‍ കിടക്കുന്നവരില്‍ നാലില്‍ മൂന്നും കീഴാള ജാതിയില്‍ പെടുന്നവരോ മത ന്യൂനപക്ഷങ്ങളോ ആണെന്ന് കണ്ടെത്തിയ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.
2018 ഫെബ്രുവരിയില്‍ മദ്്ധ്യപ്രദേശ് ബാലപീഡനത്തിന് വധശിക്ഷ അനുവദിക്കുന്ന നിയമം കൊണ്ടുവന്നിരുന്നു. ഈ വിഭാഗത്തിലെ ഭൂരിഭാഗം കേസുകളിലും പ്രതികള്‍ ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും വന്നവരായിരുന്നു. ഇവര്‍ക്ക് സംസ്ഥാനം തന്നെ നിയമസഹായം ചെയ്തു കൊടുക്കുന്നതും പതിവായി.
അതേസമയം ഇത്തരം നരാധമന്മാരില് നിന്നും സമൂഹത്തെ പിന്തുണയ്ക്കേണ്ട ചുമതല അധികാരികള്‍ക്ക് ഇല്ലേ എന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ഇത്തരം വാദക്കാരാണ് ഇത്തരത്തിലുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കണമെന്ന അഭിപ്രായത്തില്‍ എത്തി നില്‍ക്കുന്നത്. എന്തുകൊണ്ടാണ് അനീതിയ്ക്ക് എതിരേ അനുയോജ്യമായ ക്രിമിനല്‍ ജസ്റ്റീസ് സംവിധാനം സൃഷ്ടിക്കാത്തതെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ബലാത്സംഗവും മരണവും ഒരുപോലെയല്ല
ബലാത്സംഗം ഒരിക്കലും കൊലപാതക കുറ്റത്തിന് തുല്യമല്ലാത്ത സാഹചര്യത്തില്‍ ബലാത്സംഗ കുറ്റവാളികളെ മരണത്തിന് തുല്യമായി വിധിക്കുന്നതെന്തിനാണെന്ന തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ സ്ത്രീകളെയും അവളുടെ സ്ത്രീത്വത്തെയും സമൂഹം ബഹുമാനിക്കണം എന്നായിരുന്നു വനിതാ പ്രവര്‍ത്തകരുടെ വാദം.
സ്ത്രീപീഡകര്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ ന്യായീകരിക്കാന്‍ സ്ത്രീകളുടെ കുട്ടായ്മ 2018 ല്‍ പുറത്തുവിട്ട ഒരു പ്രസ്താവന പറയുന്നത് ഇപ്രകാരമാണ്. ” ബലാത്സംഗം മരണത്തെക്കാള്‍ മോശമായ വിധിയാണ്. ഒരു സ്ത്രീയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും ഹീനമായ കാര്യമാണ് ബലാത്സംഗം.
മതപരമായ കാര്യം വെച്ചു പറഞ്ഞാല്‍ ഒരു സ്ത്രീയുടെ ബഹുമാനം ഇതോടെ നഷ്ടമാകുകയും സമൂഹത്തില്‍ അവളുടെ സ്ഥാനം നഷ്ടമാകുകയും ചെയ്യുന്നു. പാട്രിയാക്കിയില് ബലാത്സംഗം അക്രമത്തിനുള്ള ഒരു ഉപകരണം കൂടിയാണ്. ഇത് ഒട്ടും സദാചാരപരമോ സ്വഭാവമഹിമയോ, പെരുമാറ്റമോ അല്ല. ഇത്തരം പതിവുകളെ ഗൗരവത്തില്‍ വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. ”