Abhayan is The New Journal's Cheif Sub Editor. He is a senior journalsit with more than 15 years of experience in editing news stories and writing long form stories.
December 4, 2021 - psabhayan@gmail.com

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 63 വിദേശരാജ്യങ്ങളിലായി അപകടത്തില്‍ മരണപ്പെട്ടത് 2384 ഇന്ത്യക്കാര്‍. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് സൗദി അറേബ്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റേതാണ് കണക്കുകള്‍. വിദേശത്ത് അപകടത്തില്‍ മരണപ്പെട്ടവരുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഇന്ത്യന്‍ മിഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 468 പെന്‍ഡിംഗ് കേസുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു.

സൗദി അറേബ്യയില്‍ അപകടത്തില്‍ മരണമടഞ്ഞത് 683 പേരാണ്. യുഎഇ യില്‍ 370 പേരും നേപ്പാളില്‍ 227 പേരും മരണമടഞ്ഞു. കുവൈറ്റില്‍ 195, ഫിലിപ്പീന്‍സില്‍ 153, ഒമാനില്‍ 94, മലേഷ്യയില്‍ 76, ഖത്തറില്‍ 60 സിംഗപ്പൂരില്‍ 55 എന്നിങ്ങനെയാണ് കണക്കുകള്‍. വിദേശകാര്യ മന്ത്രാലയമാണ് മറുപടി നല്‍കിയത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വിദേശത്ത് ജോലി ചെയ്യുന്ന എത്ര പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ടെന്നും വര്‍ഷം തിരിച്ചും രാജ്യം തിരിച്ചുമുള്ള ചോദ്യത്തിനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

രാജ്യം തിരിച്ച് ഇ്ങ്ങിനെ മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാതെ പെന്‍ഡിംഗായ എത്ര കേസുകള്‍ ഉണ്ടെന്നും ഇത്തരം കേസുകള്‍ പരിഹരിക്കാന്‍ കമ്മറ്റിയെയോ മറ്റും രൂപീകരിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ വിവരം നല്‍കാമോ എന്നും ചോദ്യം ഉയര്‍ന്നിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ സിപിവി ഡിവിഷനാണ് വിദേശ ഇന്ത്യാക്കാരുടെ അപകടമരണ കേസുകളില്‍ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിദേശത്ത് ഇന്ത്യാക്കാരുടെ സുരക്ഷയും ക്ഷേമവും തന്നെയാണ് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍ക്കുന്നതെന്നും കേന്ദ്രം പറയുന്നു. വിദേശത്തെ ഇന്ത്യാക്കാരുടെ അപകടമരണങ്ങള്‍ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിദേശകാര്യ മന്ത്രാലയത്തിന്റെ സിപിവി ഡിവിഷനാണ് ബന്ധപ്പെട്ട സംവിധാനങ്ങളെയെല്ലാം സംയോജിപ്പിച്ച് ചെയ്യുന്നത്.

മെഡിക്കല്‍ റിപ്പോര്‍ട്ടോ ചികിത്സിച്ച ആശുപത്രിയില്‍ നിന്നുള്ള മരണസര്‍ട്ടിഫിക്കറ്റ്, അപകടത്തിലോ അസ്വാഭാവികമോ ആയ മരണം സംഭവിച്ച കേസുകളില്‍ ഇംഗ്‌ളീഷിലും മറ്റും പരിഭാഷപ്പെടുത്തിയ പോലീസ് റിപ്പോര്‍ട്ടും ആവശ്യമാണ്. ഏറ്റവും അടുത്ത ബന്ധുവിന്റെ അനുമതിപത്രം, വിദേശരാജ്യത്തെ ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള അനുമതി, കസ്റ്റംസ് ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ ക്ലീയറന്‍സ്, ഇന്ത്യന്‍ കസ്റ്റംസ് അധികൃതരുടെ ക്ലീയറന്‍സ് എന്നിവയും ആവശ്യമാണ്.

മരണം സംഭവിച്ചവരുടെ നഷ്ടപരിഹാര കേസുകളില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കും മതിയായ രേഖകളും നടപടിക്രമങ്ങളും പാലിച്ച് കേസ് ഫയല്‍ ചെയ്യാനാകും. വാഹനാപകടമോ കൊലപാതകമോ ആയ കേസില്‍ പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരം കാര്യത്തില്‍ വിദേശരാജ്യത്തെ കോടതിയില്‍ കേസ് നടപടിയുണ്ടെങ്കില്‍ അതിന്റെ കൂടി രേഖകള്‍ വേണ്ടി വരും.

ഇന്ത്യയിലെ ഏതു സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട അതോറിറ്റിയാണെങ്കില്‍ അതില്‍ നിന്നുള്ള നിയമപരമായ സര്‍ട്ടിഫിക്കറ്റ്. മരണപ്പെട്ടയാളുടെ നിയമപരമായ കാര്യത്തിന് വേണ്ടി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തി ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നുള്ള അധികാാരപത്രം തുടങ്ങിയ കാര്യങ്ങളും വേണ്ടി വരും. വിദേശത്ത് ഇന്ത്യാക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയുന്നതിനായി കേന്ദ്രം അനേകം നടപടികളും എടുത്തിട്ടുണ്ട്.

ഒന്നാമത് പോകുന്നയാള്‍ക്ക് അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിശീലനം (പിഡിഒടി) നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ വഴിയുള്ള അറിയിപ്പും നല്‍കുന്നുണ്ട്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും കുടിയേറ്റക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രവാസി സഹായതാ കേന്ദ്ര എന്ന ഇ – പോര്‍ട്ടലൂം നല്‍കിയിട്ടുണ്ട്. പരാതികള്‍ അതാതു പ്രൊട്ടക്ടര്‍മാര്‍ പരിഹരിക്കാന്‍ കഴിയുന്ന രീതിയിലാണ് നല്‍കിയിട്ടുള്ളത്.

ഇക്കാര്യത്തില്‍ വിദേശത്തുള്ള ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ ഏതു തരം പ്രശ്‌നങ്ങള്‍ക്കും പരിഹരിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ പ്രദാനം ചെയ്യാനും മാര്‍ഗ്ഗനിര്‍ദേശം നല്‍കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവിധഭാഷാ ഹെല്‍പ്പ്‌ലൈന്‍ ന്യൂഡല്‍ഹിയിലെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം നല്‍കുന്നു. ന്യൂഡല്‍ഹിക്ക് പുറമേ യുഎഇ യില്‍ ദുബായ്, റിയാദ് സൗദി അറേബ്യയിലെ ജദ്ദ, മലേഷ്യയിലെ ക്വാലലമ്പൂര്‍ എന്നിവിടങ്ങളിലും കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ലക്‌നൗ, ഡല്‍ഹി എന്നിവിടങ്ങളില്‍ ക്ഷത്രിയ പ്രവാസി സഹായതാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമേ മന്ത്രാലയത്തിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴിയും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനാകും. വിദേശ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടത് വേണ്ടപ്പോള്‍ ചെയ്യാന്‍ ഇന്ത്യന്‍ സമൂഹ ക്ഷേമ ഫണ്ടായിരിക്കും ഉപയോഗപ്പെടുത്തുക.

ഇന്ത്യാക്കാര്‍ വന്‍തോതില്‍ ജോലി ചെയ്യുന്ന ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാളി മാനവശേഷി സഹകരണ കാരാറുകളിലൂം ഇന്ത്യ ഒപ്പു വെച്ചിട്ടുണ്ട്. സംയുക്ത യോഗങ്ങളില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുനരവലോകനം നടത്തുകയും ചര്‍ച്ച നടത്തുകയുമെല്ലാം ചെയ്യുന്നുണ്ട്.

Previous article‘അവര്‍ നല്ലവരും സൗഹാര്‍ദ്ദമുള്ളവരും എല്ലാവരേയും സ്വീകരിക്കുന്നവരും’ ; ദുബായ് പ്രവാസികള്‍ക്ക് മികച്ച നഗരം
Next articleഗള്‍ഫില്‍ അദ്ധ്യാപക ജോലികളില്‍ നൂറു കണക്കിന് ഒഴിവുകള്‍ ; യുഎഇ യില്‍ മാത്രം 600 തൊഴിലവസരം

LEAVE A REPLY

Please enter your comment!
Please enter your name here