Abhayan is The New Journal's Cheif Sub Editor. He is a senior journalsit with more than 15 years of experience in editing news stories and writing long form stories.
December 5, 2021 - psabhayan@gmail.com

പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജയിലുകളില്‍ കിടക്കുന്നത് 3493 ഇന്ത്യന്‍ പ്രവാസി തൊഴിലാളികളെന്ന് കേന്ദ്രസര്‍ക്കാര്‍. അപകടം, കൊലപാതകം, വണ്ടിച്ചെക്ക് കേസ്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ലൈംഗിക കുറ്റകൃത്യങ്ങള്‍, കൊള്ളയടിക്കല്‍, അനധികൃതമായുള്ള വാസം, സാമ്പത്തീക കൃറ്റകൃത്യങ്ങള്‍, മദ്യപിച്ചുള്ള ഡ്രൈവിംഗ്, കയ്യേറ്റം, കൈക്കൂലി. തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി അനേകം കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവരെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റേതാണ് മറുപടി. പടിഞ്ഞാറന്‍ ഏഷ്യയിലെ 18 രാജ്യങ്ങളില്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യാക്കാരുടെ എണ്ണമെത്ര എന്നായിരുന്നു ചോദ്യം. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് 19,200 പരാതികള്‍ ഇന്ത്യന്‍ മിഷന് കിട്ടിയിട്ടിയുണ്ടെന്നും മറുപടിയില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാര്‍ ജയിലില്‍ കിടക്കുന്നത് യുഎഇ യിലാണ്. 1533 പേരാണ് ഇവിടെ കിടക്കുന്നത്. രണ്ടാമതുള്ള സൗദി അറേബ്യയില്‍ 1084 പേരും കിടക്കുന്നു. ഖത്തറില്‍ 497 പേര്‍ കിടക്കുമ്പോള്‍ കുവൈറ്റില്‍ 210 പേരും ജയിലില്‍ കഴിയുന്നു. ബഹ്‌റിനില്‍ 99 പേരും ഒമാനില്‍ 46 പേരും കിടക്കുന്നുണ്ട്. ജോര്‍ദ്ദാനില്‍ 14 പേര്‍, ഇറാഖില്‍ അഞ്ചുപേര്‍, ലെബനനില്‍ നാലു പേര്‍, യെമനില്‍ ഒരാള്‍ എന്നിങ്ങനെയാണ് കിടക്കുന്നത്.

വിഷമതകള്‍ അനുഭവിക്കുന്ന ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ മിഷന്‍ നടത്തിയിട്ടുണ്ടെന്നും ഇതില്‍ പാര്‍പ്പിക്കലും വിമാനടിക്കറ്റ് നല്‍കി ഇന്ത്യയിലേക്ക് അയയ്ക്കലും അത്യാഹിത വൈദ്യ, ഇന്ത്യന്‍ സമൂഹ്യ ക്ഷേമ ഫണ്ടില്‍ നിന്നും നിയമപരമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്.

ജയിലില്‍ കിടക്കുന്ന ഇന്ത്യാക്കാരെ മിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പതിവായി ജയിലില്‍ സന്ദര്‍ശിക്കുകയും ജയില്‍ മോചിതരാക്കാനുള്ള പ്രയത്‌നങ്ങള്‍ നടത്തുകയും ഇതിനായി ആതിഥേയ രാജ്യങ്ങളിലെ സര്‍ക്കാര്‍ അധികൃതരെ സമീപിക്കുകയും ചെയ്യുന്നുണ്ട്.

മോചിതരായവരെ തിരികെ സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാനുള്ള സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഓരോ വിദേശ ഇന്ത്യാക്കാര്‍ക്കും അവരുടെ ആവശ്യങ്ങളെ നേരിടാന്‍ ഓപ്പണ്‍ ഹൗസുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈനുമുണ്ട്.

പ്രാദേശിക നിയമങ്ങളെക്കുറിച്ച് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മനസ്സിലാക്കാന്‍ പ്രചരണ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താറുണ്ട്. ജെദ്ദ, റിയാദ്, ദുബായ്, തുടങ്ങിയ ഇടങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് നിയമപരമായും മനശ്ശാസ്ത്ര പരമായ കൗണ്‍സിലിംഗുകള്‍ക്കും സഹായകരമാകുന്നതിനായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.

Previous articleകേന്ദ്രസര്‍ക്കാരിന്റെ ഇഷാം പോര്‍ട്ടലില്‍ കേരളത്തില്‍ നിന്നും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 23.2 ലക്ഷം പേര്‍
Next articleആറു വര്‍ഷമായി ആശുപത്രിയില്‍ കേറേണ്ടി വന്നിട്ടില്ല ; 14 ഏക്കറില്‍ സമര്‍സിംഗ് ചെയ്യുന്നത് ജൈവകൃഷി

LEAVE A REPLY

Please enter your comment!
Please enter your name here