ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരി ലക്ഷക്കണക്കിന് ഇന്ത്യാക്കാരെയാണ് വഴിയാധാരമാക്കിയത്. പക്ഷേ കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉടനീളം സംഭവിച്ച കടുത്ത ലോക്ഡൗണിന് ശേഷം രാജ്യത്തെ വരുമാനത്തില്‍ ഉണ്ടായിരുന്ന അസമത്വം കുറഞ്ഞു. ഇക്കാര്യത്തില്‍ നടന്ന ഒരു പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സമ്പന്നര്‍ കൂടുതല്‍ ദരിദ്രരായെന്നും കടുത്ത ലോക്ഡൗണിന് ശേഷം രാജ്യത്തെ വരുമാന അസമത്വം കുറിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
രണ്ടു തരത്തിലാണ് അസമത്വം ഇന്ത്യയില്‍ ഇടിവുണ്ടായത്. ആദ്യത്തേത് ദരിദ്രരേക്കാള്‍ വലിയരീതിയില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വരുമാനക്കുറവ് സംഭവിച്ചു എന്നതാണ്. രണ്ടാമത്തേത് പാര്ശ്വവല്ക്കരിക്കപ്പെട്ടവരില് മാത്രം കണ്ടു വരുന്ന ഉപഭോഗത്തില്‍ വന്ന അസമത്വത്തിലെ ഇടിവാണ്.
സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി, 2015 മുതല്‍ 2021 വരെയുള്ള 1.97 ലക്ഷം വീട്ടുകാരില്‍ നിന്നും അവരുടെ സാമ്പത്തീകം സംബന്ധിച്ച മാസവിവരത്തിന്റെ അടിസ്ഥാനത്തിലുളള സാംപിള്‍ എടുത്ത് നടത്തിയ കണ്‍സംപ്ഷന്‍ പിരമിഡ് ഹൗസ്ഹോള്‍ഡ് സര്‍വേ അനുസരിച്ചായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്. ലോക്ഡൗണിലും അത് എടുത്തുമാറ്റിയശേഷം വന്ന മാസങ്ങളിലും വരുമാനത്തിലെ അസമത്വം സാരമായി കൂടിയെന്നാണ് പഠനം പറയുന്നത്.
2022 ലെ ആഗോള അസമത്വ റിപ്പോര്‍ട്ട് അനുസരിച്ച് താഴേയ്ക്കിടയിലെ വരുമാനക്കാരായ 50 ശതമാനത്തിന്റെ വരുമാന ശരാശരിയുടെ 96 മടങ്ങ് കൂടുതലാണ് 10 ശതമാനത്തോളം വരുന്ന ഇന്ത്യയിലെ ഉയര്‍ന്നവരുമാനക്കാരുടെ വരുമാന ശരാശരിയെന്നാണ് പറയുന്നത്. 2021 ല്‍ ഓകസ്ഫാം ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ ഒരു ശതമാനം സമ്പന്നരാണ് രാജ്യത്തിന്റെ 77 ശതമാനം ധനവും കയ്യാളുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ഇന്ത്യയില്‍ അസമത്വം ഇല്ലാതാകാന്‍ തുടങ്ങുന്നതിന്റെ ഒരു ട്രെന്റ് 2018 മുതല്‍ തുടങ്ങുകയും അത് ലോക്ഡൗണ്‍ കാലത്ത് തടസ്സപ്പെട്ടു പോകുകയും വീണ്ടും പുനരാരംഭിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എങ്ങിനെയാണ് ഈ വിടവ് കുറഞ്ഞത് ?
സമ്പന്നരുടേയും ദരിദ്രരുടേയും വരുമാന ശരാശരിയുടെ വിടവാണ് വരുമാനത്തിലെ അസമത്വം. സമ്പന്നരുടെ വരുമാനത്തില്‍ വന്ന കുറവും ദരിദ്രരുടെ വരുമാനത്തില്‍ വന്ന ഉയര്‍ച്ചയിലുമാണ് ഈ അസമത്വം കിടക്കുന്നത്. ഇതിന്റെ പ്രധാന സവിശേഷത മഹാമാരി കാലത്ത് ഉയര്‍ന്ന വരുമാനക്കാരായ വീട്ടുകാരുടെ വരുമാനത്തില്‍ വന്ന കുറവാണ്. നഗരമേഖലയില്‍ കഴിയുന്നവരുടെ വരുമാനത്തിലെ ഇടിവ് മഹാമാരിയ്ക്ക് മുമ്പ് 40 ശതമാനമായിരുന്നത് ലോക്ഡൗണ്‍ കാലത്ത് 70 ശതമാനമായി. ദിവസം 1.9 ഡോളര്‍ ആണ് ലോകബാങ്കിന്റെ കണക്കു പ്രകാരം ദാരിദ്ര്യം.
ലോക്ഡൗണിന് ശേഷം ദാരിദ്ര്യം കുറയുകയും വരുമാനവും ഉപഭോഗവും കൂടുകയും ചെയ്തു. പക്ഷേ ഇത് വീണ്ടും മഹാമാരിയ്ക്ക് മുമ്പത്തെ അവസ്ഥയിലാക്കാന്‍ പറ്റിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഈ സമയം സമ്പന്നരുടെ ആദായം കുറഞ്ഞ് നഗരത്തിലും ഉള്‍നാടന്‍ പ്രദേശത്തും ദാരിദ്ര്യം കൂടുകയും വരുമാനത്തിലെ അസമത്വം കുറയുകയും ചെയ്തു. ഇതുപോലെ ലോക്ഡൗണ്‍ കാലത്ത് ഉപഭോഗ അസമത്വം കുറയുകയും വരുമാന അസമത്വം അതേ വേഗം കൈവരിക്കുകയും ചെയ്തില്ല.
മഹാമാരിയ്ക്ക് മുമ്പ് വരുമാനത്തില്‍ 10 ശതമാനം കുറവ് വന്നപ്പോള്‍ ഉപഭോഗവും ചെലവും കുറഞ്ഞത് 0.98 ശതമാനം ആയിരുന്നു. വരുമാനത്തില്‍ 100 രൂപ കുറഞ്ഞപ്പോള്‍ മഹാമാരിക്കാലത്ത് ഒരാള്‍ക്ക് 9.8 ശതമാനം ചെലവും കുറയ്ക്കേണ്ടി വന്നു. കോവിഡ കാലത്ത് വരുമാനം 10 ശതമാനം കുറഞ്ഞപ്പോള്‍ ഉപഭോഗം കുറഞ്ഞത് 0.869 ശതമാനം ആയിരുന്നു. അതായത് ഓരോ 100 രൂപ കുറയുമ്പേള് ഉപഭോഗത്തില്‍ ഒരാള്‍ക്ക് 8.6 ശതമാനം കുറയ്ക്കേണ്ടി വന്നു എന്നതാണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്തുകൊണ്ടാണ് സമ്പന്നരുടെ വരുമാനത്തില്‍ ഇടിവുണ്ടായത്?
പഠനം അനുസരിച്ച് സേവന, മൂലധനങ്ങളില്‍ നിന്നുള്ള വരുമാനമാണ് ഇന്ത്യയിലെ സമ്പന്നരുടെ പ്രധാന വരുമാന സ്രോതസ്. ഇതില്‍ പലിശ, ഓഹരികള്‍, സമ്പത്തില്‍ നിന്നുള്ള അടിസ്ഥാന വരുമാനം എന്നിവയെല്ലാം വരുന്നു. ഇതിനെയെല്ലാം മഹാമാരിക്കാലം ദോഷകരമായി ബാധിച്ചു. എന്നാല്‍ ഇക്കാര്യമൊന്നും ദരിദ്രരുടെ വരുമാനത്തെ സാരമായി ബാധിച്ചില്ല. അതുപോലെ തൊഴിലാളികളുടെ ഡിമാന്റിനെയും മഹാമാരി വല്ലാതെ ബാധിച്ചു. സേവനമേഖലയില്‍ നിന്നുള്ള വരുമാനത്തിനാണ് ഇത് ഇടിവുണ്ടാക്കിയത്. ഇത് മഹാമാരിക്കാലത്തെ ഉപഭോഗം കുറച്ചതും വരുമാനത്തെ ബാധിച്ചു. തൊഴിലാളികളുടെ ഡിമാന്റിലെ കുറവ് പാവപ്പെട്ടവരെക്കാള്‍ കൂടുതല്‍ ബാധിച്ചതും സമ്പന്നരെയായിരുന്നെന്ന് പഠനം പറയുന്നു..
ദരിദ്രരെ ബാധിച്ചത് തൊഴിലവസരങ്ങളുടെ കുറവായിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടെങ്കിലും ലോക്ഡൗണിന് ശേഷമുളള സാമ്പത്തീക പാദത്തില്‍ ഉണ്ടായ പോലെ എല്ലാ സാമ്പത്തീക പാദത്തിലും വേണ്ട വിധം നേരെയായതുമില്ലെന്ന് പഠനം വ്യക്തമാക്കുന്നു.