October 21, 2021 - subeditor1@thenewjournal.net

കോവിഡിന്റെ പശ്ചാത്തലം ലോകത്തുടനീളമായി ഇന്ത്യയിലെ അനേകം സമൂഹങ്ങളെയും സ്ഥാപനങ്ങളെയും വ്യാപകമായി ബാധിച്ചെങ്കിലും ഏറ്റവും ദുരിതം വിതച്ചത് 453.6 ദശലക്ഷത്തോളം വരുന്ന വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര കുടിയേറ്റക്കാരെ. മഹാമാരിക്കാലത്ത് ഇവരുടെ തിരിച്ചുപോക്കിന്റെ ദുരിതങ്ങള്‍ രാജ്യത്തിന് സാക്ഷ്യം വഹിക്കേണ്ടിയും വന്നിരുന്നു.

ഇവരില്‍ ഭൂരിഭാഗവും പണിയെടുക്കുന്നത് അനൗദ്യോഗിക മേഖലയിലായതിനാല്‍ കോവിഡ് കാലത്ത് തൊഴില്‍മേഖല സ്തംഭനാവസ്ഥ നേരിട്ടപ്പോള്‍ ഇവരുടെ സാമൂഹ്യ സുരക്ഷ നേട്ടങ്ങളും ഇവര്‍ക്ക് ബോധപൂര്‍വ്വമായോ അല്ലാതെയോ നിഷേധിക്കപ്പെട്ടു. മഹാമാരിയില്‍ ഏറ്റവും തിരിച്ചടി കിട്ടിയ മേഖലകളില്‍ ഒന്നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ ജോലി കണ്ടെത്തുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള കെട്ടിട നിര്‍മ്മാണ മേഖല. എന്‍എസ്എസ്ഒ യുടെ കണക്കുകള്‍ പ്രകാരം കെട്ടിട നിര്‍മ്മാണ മേഖലയില്‍ 2016 – 17 ല്‍ ജോലി കണ്ടെത്തിയ ആള്‍ക്കാരുടെ എണ്ണം 74 ദശലക്ഷമാണ്.

2001 ലെ സെന്‍സസ് പ്രകാരം നഗരമേഖലകളിലെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ 35.4 ശതമാനം വരും. ചില്ലറ വ്യപാരമേഖല കഴിഞ്ഞാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ പണിയെടുക്കുന്ന ഇടമാണ് കെട്ടിട നിര്‍മ്മാണ മേഖല. 9.8 ശതമാനമാണ് ഇവിടുത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം. കാര്‍ഷിക മേഖലയ്ക്കാത് ഇതിലൂടെ തിരിച്ചടി കിട്ടിയത്.

കുടിയേറ്റ തൊഴിലാളികളിലെ 26 ശതമാനം കുടുംബങ്ങളും ഏറ്റവും കുറഞ്ഞത് മൂന്ന് പേരെങ്കിലുമുള്ള കുടുംബത്തില്‍ ലിംഗഭേദമെന്യേ ഏറ്റവും കുറഞ്ഞത് സ്ത്രീയും പുരുഷനുമായി രണ്ടു പേരെങ്കിലും കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജന്‍ സഹാ സര്‍വേ പറയുന്നത് 2020 മാര്‍ച്ച് 27 – 29 ലോക് ഡൗണ്‍ തുടങ്ങിയ കാലത്ത് മൂന്ന് മുതല്‍ അഞ്ചു വരെ അംഗങ്ങളുള്ള കുടുംബത്തിന്റെ അത്താണിയായിരുന്നത് 54 ശതമാനം പേരും അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തെ 32 ശതമാനം പേരുമാണ് പോറ്റിയിരുന്നതെന്നാണ്.

കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാനാണ് ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് ആക്ടും ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ടും 1996 ല്‍ കൊണ്ടുവന്നത്.

ഇതാണ് തൊഴിലാളികളെയും തൊഴിലുടമകളേയും സര്‍ക്കാരിനെയും തുല്യമായി പ്രതിനിധീകരിക്കുന്ന ത്രിതല സംവിധാനമായ കെട്ടിട നിര്‍മ്മാണ ജോലിക്കാരുടെ ക്ഷേമ ബോര്‍ഡിനെ സൃഷ്ടിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ റജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതും അവരുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളും സൗകര്യങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നതുമായ സംവിധാനമാണ്.

വൈദ്യസഹായം, പ്രസവാനുകൂല്യങ്ങള്‍, അപകട സഹായം, പെന്‍ഷന്‍, തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, കുടുംബാംഗങ്ങള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് കിട്ടുന്ന സഹായം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, വായ്പകള്‍, മരണാനന്തര സഹായം, ജോലിക്കാരുടെ കുട്ടികള്‍ക്കുള്ള വിവാഹ സഹായം എന്നിവയെല്ലാം ഇതില്‍ പെടുന്നു. കെട്ടിട നിര്‍മ്മാണ മേഖലയിലെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിര്‍ബന്ധിത സെസ് ആയി പിരിച്ചെടുത്താണ് ഇതിനുള്ള മൂലധനം സ്വരൂപിക്കുന്നത്.

ഇക്കാര്യം നടപ്പിലാക്കുന്നതില്‍ ചില പ്രതിസന്ധികളുമുണ്ട്. ജോലിക്കാരുടെ റജിസ്‌ട്രേഷനും സെസ് പിരിച്ചെടുക്കുന്നതുമാണ് അവ. 2017 – 19 ലെ കണക്കുകള്‍ പ്രകാരം കെട്ടിട നിര്‍മ്മാണ മേഖലയില്‍ കണക്കാക്കിയത് 55 ദശലക്ഷം തൊഴിലാളികളാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരമുള്ള നേട്ടങ്ങള്‍ 20 ദശലക്ഷം കെട്ടിട നിര്‍മ്മാണ ജോലിക്കാര്‍ക്ക് കിട്ടുന്നില്ല എന്നാണ് കണക്കാക്കിയത്. ഇതിന് കാരണം റജിസ്‌ട്രേഷനില്‍ വന്ന അപാകതയാണ്.

2017 ല്‍ 52.5 ശതമാനം പേര്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തത്. ആസാം, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ റജസ്‌ട്രേഷന്‍ ദേശീയ ശരാശരിയിലും താഴെയുമായിരുന്നു. ഒരു ശതമാനം സെസ് പിരിച്ചെടുക്കുന്നതും അത് കൃത്യമായി വിതരണം ചെയ്യുന്നതുമായിരുന്നു ഇത് അവതരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്രശ്‌നം. സെസ് പിരിച്ചെടുക്കുന്ന കാര്യത്തില്‍ കൃത്യമായ സംവിധാനവും ഇല്ലെന്നായിരുന്നു ലോക്‌സഭയിലെ 38 ാം സ്റ്റാന്റിംഗ് കമ്മറ്റിയുടെ അസസ്‌മെന്റില്‍ പറഞ്ഞിരുന്നത്. 2019 ല്‍ സെസ് പിരിച്ചെടുത്തതും വിതരണം ചെയ്തതും 39 ശതമാനമായിരുന്നു.

തമിഴ്‌നാട് (11 ശതമാനം), യുപി (10 ശതമാനം) പശ്ചിമ ബംഗാള്‍ (9.8 ശതമാനം), കേരളം (13.9 ശതമാനം), ബീഹാര്‍ (9.5 ശതമാനം), മദ്ധ്യപ്രദേശ് (8.3 ശതമാനം) ആന്ധ്രാപ്രദേശ് (8 ശതമാനം) എന്നിവയായിരുന്നു കെട്ടിട നിര്‍മ്മാണ മേഖലയിലെ അറ്റാദായം കൂട്ടിച്ചേര്‍ത്തവര്‍, ഇത് മൊത്തം സംഭാവനയുടെ 70 ശതമാനം വന്നിരുന്നു. എന്നാല്‍ മൊത്തം സെസ് പിരിച്ചെടുത്ത തുകയുടെ 37 ശതമാനം മാത്രമായിരുന്നു ഇത്.

2019 ല്‍ കേരളം 3.9 ശതമാനവും ബീഹാര്‍ 3.24 ശതമാനവും സെസ് പിരിച്ചെടുത്തു. മറുവശത്ത് കര്‍ണാടകയും മഹാരാഷ്ട്രയും 6.9 ശതമാനവും 5.8 ശതമാനവുമാണ് കെട്ടിട നിര്‍മ്മാണ മേഖലയില്‍ നിന്നും സെസ് പിരിച്ചെടുത്തത്. ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത് മഹാരാഷ്ട്രയാണെങ്കിലും ചെലവഴിച്ചത് 5.4 ശതമാനം മാത്രമായിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ കേരളം 120 ശതമാനം ചെലവഴിച്ചപ്പോള്‍ കര്‍ണാടക ചെലവഴിച്ചത് 89 ശതമാനമായിരുന്നു.

ചത്തീസ്ഗഡ് 84 ശതമാനം, മദ്ധ്യപ്രദേശ് 54 ശതമാനം, രാജസ്ഥാന്‍ 55 ശതമാനം, ഒഡീഷ 77 ശതമാനം, പഞ്ചാബ് 54 ശതമാനം പശ്ചിമബംഗാള്‍ 45 ശതമാനം എന്നിവയാണ് ദേശീയ ശരാശരിയ്ക്ക് മുകളില്‍ ചെലവഴിക്കല്‍ നടത്തിയവര്‍.

Previous article4 ദിവസത്തെ മഴയിൽ 39 പേർ മരിച്ചു: മുഖ്യമന്ത്രി
Next articleഅബുദാബിയില്‍ വാഹനാപകടം ; പരിക്കേറ്റ മലയാളിയ്ക്ക് നഷ്ടപരിഹാരം 24 ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here