November 4, 2021 - editor@thenewjournal.net

സൗദിയിലുള്ളവരുടെ ഇഖാമ ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിലായി. സൗദിയില്‍ ഓരോ വര്‍ഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് നിലവിലെ രീതിയ്ക്ക് പകരം വര്‍ക്ക് പെര്‍മിറ്റും ലെവിയും മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ ഒമ്പത് മാസത്തേക്കോ തവണകളായി അടയ്ക്കാം.

തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള അനുമതി പത്രമടക്കം വിവിധ സേവനങ്ങളും അബ്ഷീറില്‍ പുതുതായി സജ്ജീകരിച്ചു.

ഒരു വര്‍ഷത്തേക്ക് പ്രതിമാസം 800 റിയാല്‍ എന്ന തോതില്‍ 9600 റിയാല്‍ ഓരോ തൊഴിലാളിക്കും കമ്പനി അടക്കണം. ഗഡുക്കളായി മാറുന്നത് വന്‍ തോതില്‍ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഗുണമാകും.

തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനുള്ള സമ്മതപത്രവും ഉണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്പോര്‍ട്ട് ചേര്‍ക്കലും അപ്ഡേറ്റ് ചെയ്യലും പുതിയ സേവനത്തിലുണ്ട്.

ഇലക്ട്രോണിക്സ് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് സ്‌കൂളുകളിലേക്കുള്ള രജിസ്ട്രേഷന്‍ എന്നിവക്കും ലിങ്ക് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വിവരങ്ങളും, ഹജ്ജ് ഉംറ പെര്‍മിറ്റുകളുടെ വിവരങ്ങളും ഇനി അബ്ഷീറില്‍ ലഭ്യമാകും.

Previous articleകോവിഡ് സുരക്ഷ മുന്‍ നിര്‍ത്തി മാനദണ്ഡങ്ങള്‍; ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നു
Next articleഎണ്ണ നികുതി വിവാദം; എന്തുകൊണ്ട് കേരളത്തിന്റെ ധനസ്ഥിതി പരിതാപകരം എന്ന് ബാലഗോപാല്‍ പറയുന്നു ?

LEAVE A REPLY

Please enter your comment!
Please enter your name here