November 26, 2021 - editor@thenewjournal.net

ലോകത്തുടനീളം മിനിമം കൂലി എന്ന രീതിയില്‍ തൊഴിലാളികള്‍ക്ക് പലയിടത്തും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന കൂലി ജീവിക്കാന്‍ പോലും ഉതകുന്നതല്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഐടിയുസി നടത്തിയ ആഗോള സര്‍വേയില്‍ 76 ശതമാനം പേരും വാങ്ങുന്നത് ഈ രീതിയിലാണ്.

വികസ്വര രാജ്യങ്ങളില്‍ 300 ദശലക്ഷം പേരാണ് 1.90 ഡോളറിന് പ്രതിദിനം ജോലി ചെയ്യുന്നതെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന കണ്ടെത്തുന്നു. 430 ദശലക്ഷം പേര്‍ പ്രതിദിനം നേടുന്നത് 1.90 ഡോളറിനും 3.10 ഡോളറിനും ഇടയിലാണ്.

മിനിമം ശമ്പളത്തിനേക്കാര്‍ കുറവാണ് 266 ദശലക്ഷം പേര്‍ വാങ്ങുന്നത്. മുതലാളിയുടെ വഴക്കത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ നിയമപരമായി ഒരു തൊഴില്‍ ഉറപ്പൂം കിട്ടാത്തവരും ആണ്.

ഈ ദശകത്തിലെ സാമ്പത്തീക വളര്‍ച്ച അനുസരിച്ച് ഉല്‍പ്പാദനക്ഷമതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള ശമ്പളവര്‍ദ്ധനവ് സ്തംഭനാവസ്ഥയില്‍ ആണ്. ഇത് വ്യാപകമായി അസമത്വത്തെ വിശാലമാക്കുകയാണ് ചെയ്തിരിക്കുന്നത്. സാമ്പത്തീകമായി ഉണ്ടാകുന്ന നിരാശ ലോകത്തെ പകുതിയിലധികം ജനസംഖ്യയ്ക്ക് സാമൂഹ്യ സുരക്ഷയുടെ അഭാവം സൃഷ്ടിക്കുന്നതായും 22 ശതമാനത്തിന് അന്താരാഷ്ട്ര തൊഴിലാളി സംഘടന പറയുന്ന നിലവാരത്തിന് സംരക്ഷണം കിട്ടാത്തവരുമാണ്.

അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ നിബന്ധനയില്‍ പറയുന്ന തുക മിനിമം ശമ്പളം കൂട്ടുന്നതിലൂടെ തൊഴിലാളിയ്ക്ക് മതിയായ വരുമാനം ഉണ്ടാകുകയും അത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന കാര്യമായതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കേണ്ടതുണ്ട്. ജോലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വരുമാന സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത്തരം കാര്യങ്ങള്‍ പരമപ്രധാനമാണ് താനും ഇത് ഒരു നിക്ഷേപവുമാണ്.

കൂലി കൂട്ടുന്നത് ഇവരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നതും അസമത്വത്തെ ഇല്ലാതാക്കുകയും നിത്യോപയോഗത്തിനുള്ള പ്രാദേശിക ചരക്കു സേവനത്തിന്റെ ആവശ്യതയ്ക്ക് അനുസൃതമായി ഉയരാന്‍ വരുമാനത്തെ സഹായിക്കുന്നതുമാണ്. ഇതിനൊപ്പം ഉല്‍പ്പാദന സാമ്പത്തീക പ്രവര്‍ത്തനത്തെ സഹായിക്കുകയും വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ജിഡിപിയുടെ ഒരു ശതമാനം സാമൂഹ്യസുരക്ഷയില്‍ എങ്ങിനെയാണ് തൊഴിലവസരവും, നികുതിയും, വരുമാനവും ഇരട്ടിയാക്കുന്നത് എങ്ങിനെയാണെന്നും ആഭ്യന്തരോല്‍പ്പാദനം ഇരട്ടിയാക്കുന്നതെന്നും ഐടിയുസി ഗവേഷണം വ്യക്തമാക്കുന്നു.

പാവപ്പെട്ട ജോലിക്കാരുടെയും കുടുംബങ്ങളുടെയും ജീവിതച്ചെലവുകള്‍ നടക്കാനും സാമൂഹ്യ പങ്കാളിത്തത്തില്‍ ജീവിച്ച് പരസ്പരം വികസിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ മിനിമം കൂലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നും സര്‍വേ പറയുന്നു. ഇതിനായി സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്റെ ശാക്തീകരണവും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ അടക്കം എല്ലാ തരത്തിലുമുള്ള ജോലിക്കാര്‍ ഉള്‍പ്പെടുന്ന രീതിയിലും ആയിരിക്കണം സംവിധാനങ്ങള്‍.

ഇത് തൊഴില്‍ നശിപ്പിക്കുകയല്ല. പകരം ഒരു പുതിയ സാമൂഹ്യ കരാറിന്റെ അടിസ്ഥാനത്തിലുള്ള സഹായം രൂപപ്പെടുത്തും. തൊഴിലും, മാന്യമായ ജോലിയും സൃഷ്ടിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയുടെ മികച്ച രീതിയിലുള്ള ഒരു തിരിച്ചുവരവിനെയാകും കുറിക്കുക.

Previous articleബലാത്സംഗത്തിന് തൂക്കുമരമോ ? ഇന്ത്യയില്‍ വധശിക്ഷ ഫലപ്രദമാകില്ല എന്നതിന് ഏഴ് കാരണങ്ങള്‍
Next articleപ്രവാസികള്‍ക്ക് പ്രതീക്ഷ : വ്യോമഗതാഗതം ഡിസംബര്‍ പകുതിയോടെ

LEAVE A REPLY

Please enter your comment!
Please enter your name here