ശ്രീനഗര്‍: കശ്മീരില്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളെ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ നൂറു കണക്കിന് പേരാണ് കശ്മീര്‍ താഴ്വാരത്ത് നിന്നും പലായനം ചെയ്യുന്നതെന്ന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കനത്ത സുരക്ഷാ സന്നാഹത്തിനും സൈനികര്‍ തീവ്രവാദികള്‍ക്കായി ശക്തമായ തെരച്ചില്‍ നടക്കുമ്പോഴും ഒക്ടോബര്‍ ആദ്യം തന്നെ അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ 11 പേരെയാണ് തീവ്രാദികള്‍ കൊലപ്പെടുത്തിയത്. കിഴക്കന്‍ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഈ നീക്കം.
ഞായറാഴ്ച കശ്മീരിലെ കുള്‍ഗാം ജില്ലയില്‍ തൊഴിലാളികള്‍ താമസിക്കുന്ന വാടകമുറിയിലേക്ക് തീവ്രവാദികള്‍ തള്ളിക്കയറുകയും വെടി വെയ്ക്കുകയുമായിരുന്നു. രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു.
അടുത്തിടെയായി കശ്മീരില്‍ സ്ഥിതിഗതികള്‍ വളരെ മോശമായി മാറിയിരിക്കുകയാണ്. നാട്ടുകാര്‍ അല്ലാത്തവര്‍, കുടിയേറ്റ തൊഴിലാളികള്‍, ഹിന്ദു – സിഖ് മതക്കാര്‍ എന്നിവരെല്ലാമാണ് ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതോടെ അനേകം അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെയും പണിക്കെത്തുന്നത്. നിലവില്‍ കാര്‍ഷിക മേഖലയിലും കെട്ടിട നിര്‍മ്മാണ മേഖലയിലും വ്യാപകമായി പണിക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കശ്മീര്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്.
എന്നാല്‍ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടാന്‍ തുടങ്ങിയതോടെ കുടിയേറ്റ തൊഴിലാളികള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയാണ്. ഓരോരുത്തരെയായി പോലീസ് പിടിച്ചുകൊണ്ടുപോയി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ്.