Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
October 14, 2021 - reji@thenewjournal.net

2020 ഏപില്‍ 1 മുതല്‍ 2021 ഓഗസ്റ്റ് 31 വരെ സംസ്ഥാനത്ത് 11,142 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഈ കണക്ക് പ്രകാരം ദിവസം ശരാശരി 20 ന് മുകളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് വേണം കണക്കാക്കാന്‍.

കോവിഡ് മൂലവും അതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെയും തുടര്‍ന്ന് 34 പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് നിയമസഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 2018 ല്‍ സംസ്ഥാനത്ത് 8320 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2019 ല്‍ 8585 പേരും 2020 ല്‍ 8480 പേരുമാണ് ജീവനൊടുക്കിയത്.

നിയമസഭയില്‍ മുസ്‌ളീം ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എ യുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

2020ലെ ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടവും വേതന നഷ്ടവും കാരണം കേരളത്തിലെ തൊഴിലാളികള്‍ക്ക് ഓരോ ദിവസവും 350 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കേരള പ്ലാനിങ് ബോര്‍ഡ് 2020 അവസാനം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2021ലെ 39 ദിവസത്തെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിലെ തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം 13,650 കോടി രൂപയാണെന്ന് കണക്കാക്കാം. മൊത്ത മൂല്യവര്‍ധിത മേഖലയില്‍ 39 ദിവസത്തെ ലോക്ക്ഡൗണ്‍ വരുത്തിയത് 28,080 കോടിയുടെ ഇടിവാണ്. ഇതെല്ലാം ചേര്‍ത്താല്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ 39 ദിവസം നീണ്ടു നിന്ന ലോക്ക്ഡൗണ്‍ കൊണ്ട് ഉണ്ടായ നഷ്ടം 40,950 കോടി രൂപയാണ്.

2020ലെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിന്റെ ടൂറിസം മേഖലയില്‍ 20,000 കോടിയുടേയും മത്സ്യബന്ധന മേഖലയില്‍ 1,371.3 കോടിയുടേയും ഗതാഗത മേഖലയില്‍ 9,600 കോടിയുടേയും നഷ്ടമുണ്ടായെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020ലെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിനുണ്ടായ മൊത്ത റവന്യൂ നഷ്ടം 80,000 കോടി രൂപയിലധികം വരുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വമ്പന്‍ സാമ്പത്തിക തിരിച്ചടിയാണെങ്കിലും സര്‍ക്കാരിന് അതിന്റെ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ചെലവുകളില്‍ ഇളവുവന്നിരുന്നില്ല.

2021 ലെ കണക്ക് പ്രകാരം കേരളത്തില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നത് 1.27 കോടി ആള്‍ക്കാര്‍ ആണ്. അതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5.2 ലക്ഷം ആണ്. പ്ലാനിംഗ് ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ ലോക്ഡൗണ്‍ കാരണം തൊഴില്‍ പ്രതിസന്ധി ഉണ്ടായത് 73 ലക്ഷം പേര്‍ക്കാണ്. അവരില്‍ സര്‍ക്കാര്‍ ജീവനക്കാരായ 5.2 ലക്ഷത്തില്‍ ആരുമില്ല. 50 ശതമാനമെന്ന നിയന്ത്രണം വന്നപ്പോള്‍ ഓഫീസുകളില്‍ പോകാതെ ശമ്പളം വാങ്ങിയ ഉദ്യോഗസ്ഥര്‍പോലുമുണ്ടായിരുന്നെന്നത് അതിശയോക്തിയല്ല. അതിനിടെയാണ് നാല് മാസം മുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിലൂടെ 4850 കോടി രൂപയുടെ അധിക ബാധ്യതയും സംസ്ഥാന ഖജനാവിന് വന്നുചേര്‍ന്നു. അവസാനം ഓണക്കാലത്ത് ബോണസും ഉത്സവകാല അലവന്‍സുകളും ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 311 കോടി രൂപകൂടി ചെലവഴിച്ചു.

അതേസമയം സാധാരണക്കാരന് തൊഴില്‍ നഷ്ടം മാത്രമല്ല കൈയിലുണ്ടായിരുന്ന പണം പോലും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പുതിയതായി കൊണ്ടുവന്ന സംസ്ഥാന പകര്‍ച്ചവ്യാധി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2021 ഇല്‍ മൂന്ന് മാസത്തിനിടെ ജനങ്ങളില്‍നിന്ന് പോലീസ് പിഴയായി ഈടാക്കിയത് 125 കോടി രൂപയായിരുന്നു. രണ്ടാം ലോക്ക്ഡൗണ്ട് പ്രഖ്യാപിച്ച മെയ് എട്ട് മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

രണ്ടാം കോവിഡ് തരംഗത്തില്‍ പ്രതിസന്ധിയിലായി പോയ മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ രക്ഷിക്കാന്‍ ഈ വര്‍ഷം ജൂണില്‍ കേരളാ സര്‍ക്കാര്‍ 1416 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ജൂലൈയ്ക്കും ഡിസംബറിനും ഇടയില്‍ ഈ സഹായം കിട്ടിയേക്കുമെന്നായിരുന്നു വ്യവസായ മന്ത്രി പി രാജീവ് ലോക ചെറുകിട വ്യവസായ ദിനത്തില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബ്ബിനാറില്‍ പറഞ്ഞത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് വായ്പയില്‍ പലിശയിളവ് നല്‍കാന്‍ ബഡ്ജറ്റില്‍ 139 കോടി രൂപ വകയിരുത്തിയിരുന്നതായും പറഞ്ഞിരുന്നു.

‘വ്യവസായ ഭദ്രത’ എന്ന പദ്ധതിയ്ക്ക് കീഴില്‍ ബാങ്കു വായ്പയില്‍ ഇളവ് 2021 ഡിസംബര്‍ 31 വരെ നീട്ടുകയും ചെയ്തു. എല്ലാ ചെറുകിട വ്യവസായങ്ങള്‍ക്കും ബാങ്ക് ലോണിന്റെ 50 ശതമാനം പലിശയും വര്‍ഷം 1,20,000 വരെ താങ്ങും നല്‍കി. 400 കോടിയുടെ പാക്കേജിന്റെ ഗുണം 5000 സംരംഭകര്‍ക്കാണ് തുണയായത്. സംരംഭക പിന്തുണ പദ്ധതിക്ക് കീഴില്‍ സാമ്പത്തീക സഹായം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. ആവശ്യമുള്ള യൂണിറ്റുകള്‍ക്ക് ഇളവ് 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും പറഞ്ഞു.

പിന്നാക്ക ജില്ലകളിലെ വ്യവസായത്തിനായിരുന്നു മുന്‍ഗണന നല്‍കിയത്. അത് 30 ലക്ഷത്തില്‍ നിന്നും 40 ലക്ഷത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. വനിതകള്‍, യുവാക്കള്‍, പട്ടികജാതിക്കാര്‍, പ്രവാസികള്‍ എന്നിവരില്‍ നിന്നുള്ള സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ 445 കോടി സഹായ പദ്ധതിയില്‍ 25 ശതമാനം നല്‍കി. റബ്ബര്‍കൃഷി, ഭക്ഷ്യ സംസ്‌ക്കരണം, വസ്ത്ര നിര്‍മ്മാണം, പരമ്പരാഗതമല്ലാത്ത ഊര്‍്േജ്ജാത്പാദനം, ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉപകരണ നിര്‍മ്മാണം, പ്ളാസ്റ്റിക് വേസ്റ്റ റീ സൈക്ലിംഗ്, ജൈവ കീടനാശിനി യൂണി്റ്റ് എന്നിവകള്‍ക്കായിരുന്നു 45 ശതമാനം ഇളവ് നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന കിട്ടിയിരുന്നത്. എന്നിരുന്നാലും സഹായം 40 ലക്ഷത്തിന് മുകളില്‍ പോകുകയും ചെയ്യരുത്.

ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട, എന്നി്ങ്ങനെ വ്യവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകള്‍ക്കായിരുന്നു 45 ശതമാനം നല്‍കേണ്ടിയിരുന്നത്. അതുപോലെ നാനോ ഇന്‍ഡസ്ട്രീയല്‍ യൂണിറ്റുകള്‍ക്ക് 60 കോടിയും സര്‍ക്കാര്‍ സാമ്പത്തീക സഹായം പ്രഖ്യാപിച്ചിരുന്നു. 600 യൂണിറ്റുകള്‍ക്കായിരുന്നു ഇതിന്റെ ഗുണം കിട്ടേണ്ടിയിരുന്നത്.

നാനോ യൂണിറ്റുകള്‍ക്കുള്ള വായ്പയുടെ പലിശയിളവ് 5 ലക്ഷത്തില്‍ നിന്നും സേവന മേഖലയെക്കൂടി ഉള്‍പ്പെടുത്തി 10 ലക്ഷമായി ഉയത്തുകയും ചെയ്തിരുന്നു. കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനി(കെഎസ്ഐഡിസി) ല്‍ നിന്നും 179 കോടി വായ്പ എടുക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. തിരിച്ചടവ് തെറ്റിച്ച അനേകര്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ആയിരുന്നതിനാല്‍ അതിനെ കിട്ടാക്കടമായി റെക്കോഡ് ചെയ്തിരുന്നില്ല. കെഎസ്ഐഡിസി മോറട്ടോറിയം ഈ മാസം വരെ നീട്ടുകയും മൂന്ന് മാസത്തെ പലിശ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ 66 ലക്ഷം രൂപയുടെ ബാദ്ധ്യത ഇപ്പോള്‍ സര്‍ക്കാരിന്റെ തോളിലാണ്.

കെഎസ്ഐഡിസി യുടെ പിഴയുടെ വാര്‍ഷിക ശതമാന നിരക്ക് ഒരു വര്‍ഷത്തേക്ക് നടപ്പു സാമ്പത്തീക വര്‍ഷത്തില്‍ എഴുതിത്തള്ളിയിരുന്നു. ഇത് 100 കോടിയോളം വരും. 150 ചെറുകിട വ്യവസായ സംരംഭകരുടെ പലിശയുടെ 5 ശതമാനം വരും. സമ്മര്‍ദ്ദം നേരിടുന്ന വസ്തുവകകളെക്കുറിച്ച് റേറ്റിംഗ് ഏജന്‍സിയായ സിആര്‍സിഐഎല്‍ കണക്കാക്കിയിട്ടുണ്ട്. നോണ്‍ പെര്‍ഫോമിംഗ് സമ്പത്തും പുനക്രമീകരിച്ച വായ്പകളും മാര്‍ച്ച് 2022 വരുമ്പോള്‍ 11 ശതമാനത്തില്‍ എത്തും. 2021 മാര്‍ച്ചില്‍ ഇത് 9 ശതമാനമായിരുന്നു.

ബാങ്കുകള്‍ പ്രതിസന്ധിയില്‍
സാമ്പത്തീക തിരിച്ചുവരവിന്റെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ കടക്കാരായ കുടില്‍, മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം തിരിച്ചടവ് മുടക്കിയവരാണ്. മോറട്ടോറിയം അവസാനിക്കുമ്പോള്‍ ഇതിന്റെ എണ്ണം ഉയരുകയാണെന്ന് ബാ്ങ്കുകള്‍ പറയുന്നു. ആദ്യ തരംഗം വന്നപ്പോള്‍ റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് തെറ്റിക്കുന്നവര്‍ കൂടുന്നതിനാല്‍ 2022 സാമ്പത്തീക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇതിന് കഴിയില്ല. പൊതു സ്വകാര്യ ബാങ്കുകളില്‍ എംഎസ്എംഇ, ചില്ലറ രംഗത്ത് നോണ്‍ പെര്‍ഫോമിംഗ് അസറ്റ് കൂടുകയാണ്.

സിഎആര്‍ഇ റേറ്റിംഗ് റിവ്യൂ പ്രകാരം 2022 സാമ്പത്തീക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പൊതു സ്വകാര്യ ബാങ്കുളിലെ ചില്ലറ, ചെറുകിട വ്യവസായ ലോണ്‍ ബുക്കുകളില്‍ നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റിന്റെ നില 2021 ജൂണില്‍ 7.28 ആയി ഉയര്‍ന്നു. 2020 ജൂണിനെ അപേക്ഷിച്ച് ആറ് ശതമാനമാണ് കൂടിയത്. സ്വകാര്യ ബാങ്കുകളില്‍ കിട്ടാക്കടം ജൂണില്‍ 3.32 ശതമാനമാനമായി. ഒരു വര്‍ഷം മുമ്പ് ഇത് 2.01 ശതമാനമായിരുന്നു. അവസാന നാലു മാസം സ്വര്‍ണ്ണലേലം കൂടിയത് തന്നെ താഴ്ന്ന വരുമാനക്കാരില്‍ കടം കൂടിയതിന്റെ സൂചനയായിരുന്നു.

Previous article59,000 പ്രവാസികള്‍ കുവൈറ്റ് വിട്ടു ; വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയത് 666,000 പേര്‍
Next articleകോവിഡ് കഴിഞ്ഞില്ലേ…? കുടിയേറ്റ തൊഴിലാളികളോട് അല്‍പ്പം കൂടി കരുണയാകാം

LEAVE A REPLY

Please enter your comment!
Please enter your name here