Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
October 12, 2021 - reji@thenewjournal.net

ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ആരെങ്കിലും വീൽചെയറിൽ പോയിട്ടുണ്ടാകുമോ? അതിർത്തിയിൽ വീൽചെയറിൽ ഇരുന്നു കൊണ്ട് ബൈനോക്കുലറിൽ അപ്പുറം എന്തെന്ന് ആരെങ്കിലും നോക്കിയിട്ടുണ്ടാകുമോ ? അതും ഇന്ത്യ മൊത്തം വീൽചെയറിൽ കറങ്ങിയ ശേഷം. അതും കേരളത്തിൽ നിന്നും യാത്ര തുടങ്ങിയ ആരെങ്കിലും? ഉണ്ടാവില്ല എന്നാണ് ഉത്തരമെങ്കിൽ, നിങ്ങൾക്ക് തെറ്റി.

ഖത്തറിൽ ജോലി ഉള്ള ഒരു തൃശൂരുകാരന്‍ ഇസ്മായീല്‍ ഞങ്ങൾ മേല്പറഞ്ഞതെല്ലാം ചെയ്തു. കേരളത്തിൽ നിന്നും കാർഗിൽ വരെ വീൽചെയരിൽ യാത്ര ചെയ്തു. മിനിഞ്ഞാന് ഇന്ത്യ പാക് അതിർത്തിയിലേക്ക് അടുപ്പിച്ചിട്ടു. അതിൽ ഇരുന്നു ബൈനോക്കുലർ വഴി അതിർത്തിക്കപ്പുറം എന്തെന്ന് നിരീക്ഷിച്ചു.

ഒമ്പതു വര്‍ഷം മുമ്പ് ഖത്തറില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു കാലും തളര്‍ന്ന ഇസ്മായീല്‍ വീല്‍ചെയറില്‍ ഇന്ത്യ സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. നെടുമ്പാശ്ശേരിയില്‍ നിന്നും തുടങ്ങിയ അദ്ദേഹത്തിന്റെ യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍്ത്തിയും സംഘര്‍ഷഭൂമിയും ആയ കാര്‍ഗിലിലാണ്. ഒരേ സമയം ജോലിയും യാത്രയും ഒരുമിച്ചു കൊണ്ടുപോകുകയാണ് ഈ തൃശൂരുകാരന്‍.

ഖത്തറിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ക്വാണ്ടിറ്റി സര്‍വേയറായി ജോലി ചെയ്യുന്ന ഇസ്മായീല്‍ വര്‍ക്ക് ഫ്രം ഹോമിന് ഇടയിലാണ് ഇന്ത്യയില്‍ ഉടനീളം യാത്രയും ചെയ്യുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നും യാത്ര തിരിച്ച ഇസ്്മായീല്‍ അവിടെ നിന്നും ചെന്നൈയും ഹൈദരാബാദും കയറി മലേഗാവ് വഴി ഗ്വാളിയറും ഡല്‍ഹിയും ആഗ്രയുമെല്ലാം പിന്നിട്ടാണ് കാര്‍ഗിലില്‍ എത്തി നില്‍ക്കുന്നത്. വിമാനം, ബസ്, ട്രെയിന്‍, ഓട്ടോ ചിലയിടങ്ങളില്‍ സ്വന്തം വീല്‍ചെയര്‍ ഉരുട്ടിയും ഇസ്മായീല്‍ യാത്ര തുടരുകയാണ്. ഒടുവില്‍ ഇപ്പോള്‍ യാത്ര നടത്തുന്നത് ഡല്‍ഹിയില്‍ നിന്നും ഓ എൽ എക്സ് വഴി വാങ്ങിയ സ്വന്തം കാറിലാണ്. ഡൽഹിയിൽ നിന്നും ഒരു കൂട്ടുകാരനും ഒപ്പം കൂടിയിട്ടുണ്ട്.

ഇന്ത്യ പാക് അതിർത്തിയിലേക്ക് വീൽചെയർ അടുപ്പിച്ചിട്ട് അതിൽ ഇരുന്നു ബൈനോക്കുലർ വഴി അതിർത്തിക്കപ്പുറം എന്തെന്ന് നിരീക്ഷിച്ചു.

സെപ്തംബര്‍ 3 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വിമാനത്തിലായിരുന്നു ഇസ്്മായീല്‍ ചെന്നൈയ്ക്ക് പറന്നത്. അവിടെ ഏതാനും ദിവസം വീൽചെയറിൽ കറങ്ങിയ ശേഷം നേരെ ബസില്‍ ആന്ധ്രയിലെ ഹൈദരാബാദിലേക്ക്. അവിടെ ഒരു ബന്ധുവിന്റെ വീട്ടില്‍ തങ്ങി നാലു ദിവസത്തോളം നഗരം വീൽചെയറിൽ കണ്ടു. പിന്നീട് ട്രെയിനില്‍ മഹാരാഷ്ട്രയിലെ മലേഗാവിലേക്ക്. അവിടെ നിന്നും ട്രെയിനില്‍ ആഗ്രയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആഗ്രയില്‍ എത്തും മുമ്പ് ഗ്വാളിയാര്‍ മോഹിപ്പിച്ചപ്പോള്‍ അവിടെ ഇറങ്ങി. പിന്നീട് ആഗ്രയിലേക്ക് പോയി. വെള്ളിയാഴ്ച ആയതിനാല്‍ താജ്മഹല്‍ കാണാന്‍ വേണ്ടി രണ്ടു ദിവസം തങ്ങി. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചപ്പോഴാണ് സ്വന്തമായി ഒരു വാഹനത്തെക്കുറിച്ച് ചിന്തിച്ചത്.

സ്ഥലം കാണാനുള്ള ടാക്‌സി പിടുത്തം കയ്യില്‍ ഒതുങ്ങില്ല എന്നായപ്പോള്‍ ചിന്തിച്ചത് റെന്റ് എ കാറിനെ കുറിച്ചായിരുന്നു. എന്നാല്‍ അതും വലിയ തുകയാണെന്ന് കണ്ടതോടെ ഒഎല്‍എക്‌സില്‍ തപ്പി. വല്യ കുഴപ്പമില്ലാത്ത ഒരു ഇന്‍ഡിക്ക കണ്ടു. 75,000 വില. ഓണറെ കണ്ട് അപ്പോള്‍ തന്നെ കാറു വാങ്ങി. ഇതിനിടയില്‍ കൂട്ടുകാരന്‍ ഇല്യാസ് മൂസയും ഡല്‍ഹിയില്‍ എത്തി. പിന്നീട് വാഹനത്തിന്റെ സാരഥ്യം ഇല്യാസ് ഏറ്റെടുത്തതോടെ പിന്നീടുള്ള യാത്ര ഇരുവരും ചേര്‍ന്നായി.ടിഎന്‍ജെ യോട് ഇസ്മായീല്‍ ആദ്യ ദിവസം സംസാരിക്കുമ്പോള്‍ ഇവര്‍ കാര്‍ഗിലിന് 39 കി.മീ. അടുത്തായിരുന്നു.

അതിർത്തിയിൽ ഇസ്മയിലിന്റെ കാർ കേടായപ്പോൾ നന്നാക്കി കൊടുക്കുന്ന ഇന്ത്യൻ പട്ടാളക്കാർ.

ഷിംലയിലെ മനോഹരമായ കൊടുമുടി കാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി അടുത്തെത്തി. യാത്ര വിവരങ്ങള്‍ ചോദിച്ചു യാത്ര മംഗളങ്ങള്‍ നേര്‍ന്നു. ‘ദൈവം എന്നെ വീല്‍ചെയറില്‍ ആക്കിയത് ഇരിക്കാനല്ല, ഉയരങ്ങളിലേക്ക് പറക്കാനാണ്’ അതാണ് ഇസ്മയിലിന്റെ വാക്യം. നമ്മള്‍ സഞ്ചരിക്കുന്നത് ശരീരം കൊണ്ടാണോ, മനസ്സ് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ തൃശ്ശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നികാരനായ ഇസ്മായില്‍ പറയും മനസ്സ് കൊണ്ടാണെന്ന്.

സിയാച്ചിനിലെ ഇന്ത്യൻ പട്ടാളക്കാർ ഇസ്മായിലിന് സമ്മാനിച്ച തൊപ്പി.

ഖത്തറില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരു ലേബര്‍ ക്യാമ്പിലെ ഗേറ്റ് അടയ്ക്കുമ്പോള്‍ ക്ലാമ്പ് ഒടിഞ്ഞ് ഗേറ്റ് ദേഹത്തേക്ക് വീണായിരുന്നു ഇസ്മായീലിന്റെ അരയ്ക്ക് കീഴേയ്ക്ക് തളര്‍ന്നു പോയത്. 2011 ല്‍ ഖത്തറില്‍ തൊഴില്‍ തേടിയെത്തിയ ഇസ്മായീലിന് 2012 ലായിരുന്നു അപകടം സംഭവിച്ചത്. പിന്നീട് ആറുമാസം ഖത്തറിലെ ആശുപത്രിയില്‍ ചികിത്സ നടത്തി. പിന്നീട് നാട്ടില്‍ ആറു മാസം ഫിസിയോ തെറാപ്പിയും. വീണ്ടും ഖത്തറിലേക്ക് മടങ്ങി. മൂന്ന് മാസത്തോളം തൊഴില്‍ അന്വേഷണം നടത്തി. എല്ലായിടത്തും പ്രശ്‌നം കമ്പനി ഭിന്നശേഷി സൗഹൃദമല്ല എന്നതായിരുന്നു. ആറാമത്തെ ശ്രമത്തിൽ ഇസ്മയീലിന് ജോലി ശരിയായി.

ഇതിനിടയിലായിരുന്നു കോവിഡ് വന്നത്. കോവിഡിന്റെ തുടക്കത്തില്‍ 2020 ഫെബ്രുവരിയില്‍ ഇസ്മായീലിന് ഒരു സര്‍ജറി വേണമായിരുന്നു. ഫ്‌ളൈറ്റ് സര്‍വീസും മറ്റും നിര്‍ത്തി. പിന്നീട് ഉമ്മയോടൊപ്പം ഇസ്മായീല്‍ ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മേയ് മാസത്തിൽ നാട്ടിലേക്ക് മടങ്ങി. ഖത്തറിലേക്ക് തിരികെ പോകാന്‍ തടസ്സം നേരിട്ടതോടെ കമ്പനിയില്‍ വര്‍ക്ക് ഫ്രം ഹോം അനുവാദം നേടി. യാത്ര പോകണമെങ്കില്‍ വീണ്ടും ലീവ് ചോദിക്കണം എന്ന സാഹചര്യത്തിലാണ് ഇസ്മായീല്‍ ‘വര്‍ക്ക് ഫ്രം ഹോമിനെ വര്‍ക്ക് ഫ്രം ഇന്ത്യ’ യാക്കി മാറ്റിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇസ്മായീലിന് വരുന്ന ജനുവരിയ്ക്ക് മുമ്പായി ഖത്തറിലെത്തണം. അതുകൊണ്ടു തന്നെ യാത്ര ചെയ്തു മതിവരാത്ത ഇസ്മായീല്‍ ഡിസംബറില്‍ മടക്കയാത്ര തുടങ്ങിയേക്കും. ഇതുവരെ കാറടക്കം ഒരു ലക്ഷം രൂപയേ സഞ്ചാരത്തിനായുള്ളൂ. ‘ഇന്ത്യ ഒട്ടും ഭിന്നശേഷി സൗഹൃദ’ രാജ്യമല്ലെന്നാണ് ഇസ്മായീല്‍ പറയുന്നത്. സന്ദര്‍ശിച്ച ഇടങ്ങളില്‍ താജ്മഹല്‍ മാത്രമായിരുന്നു വീല്‍ചെയര്‍ ഫ്രണ്ട്‌ലി അയിരുന്നത്. ഇക്കാര്യത്തില്‍ ഒരു റേറ്റിംഗ് വന്നാല്‍ 40 ല്‍ താഴെ മാര്‍ക്കേ നല്‍കൂ എന്നും ഇസ്്മായീല്‍ പറയുന്നു. മിക്കയിടത്തും യുണിറ്റി ഡിസാബിലിറ്റി കാര്‍ഡ് ഉള്ളതിനാല്‍ മിക്കയിടത്തും തനിക്ക് ടോള്‍ഫ്രീ ആയിരുന്നു എന്നും ഇസ്മായീല്‍ പറയുന്നു.

എട്ടു വര്‍ഷമായി വീല്‍ ചെയറില്‍ ആണ് യാത്രകളും,സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും. അതേസമയം ഇസ്മായീലിന് യാത്ര പുതിയ കാര്യമല്ല. 2019 ല്‍ നടന്ന ലോക യൂത്ത് ഒളിംപിക്സിനു വളണ്ടിയറായി ഖത്തറില്‍ നിന്നും സ്വിറ്റ്സര്‍ലന്റില്‍ പോയിട്ടുണ്ട്. ഖത്തറില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്, വേള്‍ഡ് അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് തുടങ്ങിയ ഖത്തറില്‍ നടന്ന പ്രധാന കായിക മത്സരങ്ങളില്‍ എല്ലാം വോളണ്ടീയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഖത്തറിലെ പ്രധാനപ്പെട്ട കായിക താരങ്ങളുമായി വളരെ അടുത്ത വ്യക്തി ബന്ധം ഉള്ള ഇസ്മായില്‍ ഖത്തര്‍ ഒളിംമ്പിക്ക് കമ്മിറ്റി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ഡയബറ്റിക് സെന്റര്‍, ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി, ഖത്തര്‍ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ എന്നിവയിലെല്ലാം വോളണ്ടീയര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷമായി ഖത്തര്‍ റെഡ് ക്രെസെന്റ് വോളണ്ടീയര്‍ ആയ ഇസ്മായിലിനു 2018 ലെ മികച്ച ഖത്തര്‍ റെഡ് ക്രെസെന്റ് വോളണ്ടീയര്‍ അവാര്‍ഡ് കൂടി ലഭിച്ചു . 2017 ല്‍ ഖത്തറില്‍ നടന്ന ഹാന്‍ഡ് ബോള്‍, ടേബിള്‍ ടെന്നീസ്, മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു രണ്ടാം സ്ഥാനം നേടിയതും തളരാത്ത പോരാട്ട വീര്യത്തിന്റെ വിജയമാണ്. ഖത്തറില്‍ നടന്ന ഉരീദു മാരത്തോണ്‍, ദോഹ ബാങ്ക് ഗ്രീന്‍ റണ്‍ എന്നിവയിലും തന്റെ വീല്‍ ചെയറില്‍ ഇരുന്ന് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്, ഖത്തറിലെ വിവിധ കലാ സാംസ്‌ക്കാരിക സംഘടനകളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്, ഖത്തര്‍ മഞ്ഞപ്പട, ഖത്തര്‍ മല്ലു വോളണ്ടീയര്‍സ് അസ്സോസിയേഷന്‍ എന്നിവയിലും സജീവ അംഗമാണ് ഇസ്മായില്‍.

ഖത്തര്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യം കമ്പനിയിലെ ക്വാണ്ടിറ്റി സര്‍വെയര്‍ ആയി ജോലി ചെയ്യുന്ന ഇസ്മായില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഭിന്ന ശേഷിക്കാരായവര്‍ക്ക് വേണ്ടിയുള്ള സംഘടനകളുടെ സജീവ പ്രവര്‍ത്തകനും സഹകാരിയുമാണ്.

Previous articleSPECIAL STORY: പ്രളയവും കോവിഡും ലോക്ഡൗണും തള്ളിയിട്ടത് കഴുത്തോളം കടത്തിൽ…
Next articleസൗദിയില്‍ പള്ളി കാര്യ വകുപ്പില്‍ 200 സ്ത്രീകള്‍ക്ക് ഉയര്‍ന്ന തസ്തികയിൽ നിയമനം

LEAVE A REPLY

Please enter your comment!
Please enter your name here