Rejimon Kuttappan is an independent journalist currently based in India with more than a decade-long experience in reporting migrant stories in the Arab Gulf. He writes for us and also for Reuters, The Caravan, The Hindu, Times of India, Equal Times and many other publications. He has done 2 fellowships with ILO, one with Reuters and one with NFI. He was also a resource person for ILO and Reuters. He is currently a consultant for ILO's India-EU Mobility project. He has authored an anthology titled Rowing Between Rooftops published by Speaking Tiger in English. The same was published by Manorama Books in Malayalam under the title Salute. His upcoming book on undocumented migrants will be published by Penguin in 2021 fall.
September 20, 2021 - reji@thenewjournal.net

ശബരിമല വിമാനത്താവള പദ്ധതിക്ക് സംസ്ഥാനം നൽകിയ റിപ്പോർട്ട് സമഗ്രമല്ല എന്ന് കേന്ദ്ര വകുപ്പ് പറയുമ്പോൾ, സ്ഥലം കാണാതെ ആണ് സംസ്ഥാനം ഏർപ്പെടുത്തിയ ലൂയിസ് ബര്‍ഗര്‍ എന്ന അമേരിക്കൻ കമ്പനി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സംസ്ഥാന സർക്കാരിന് അറിയാമായിരുന്നു എന്ന് ദി ന്യൂ ജേർണലിന്റെ കൈവശം ഉള്ള രേഖകൾ വ്യക്തമാക്കുന്നു.

ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നും സ്ഥലത്തിന് റണ്‍വേയ്ക്ക് ആവശ്യമായ നീളവും വീതിയും ഇല്ലെന്നും ഡി.ജി.സി.എ. കേന്ദ്ര വ്യോമ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ദി ന്യൂ ജേർണലിന്റെ കൈവശം ഈ റിപ്പോർട്ട് ഉണ്ട്.

അതിൽ പറയുന്നത് ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കിയാല്‍ 150 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലേറെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ പാടില്ലെന്ന ചട്ടത്തിന് വിരുദ്ധമാകും. കൊച്ചിയില്‍ നിന്ന് 88 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സ്ഥലം. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്റര്‍ മാത്രം ദൂരം. ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പാടില്ലെന്നതാണ് ചട്ടം. അത് മറികടന്ന് വിമാനത്താവളം നിര്‍മിച്ചാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ എയര്‍ട്രാഫിക് പരിധിയില്‍ വരും. അത് സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും. ഇതൊന്നും പരിഗണിക്കാതെ വിമാനത്താവളത്തിന് അനുമതി നല്‍കിയാല്‍ത്തന്നെ മറ്റ് ചില ഘടകങ്ങള്‍ പ്രതികൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാറ്റിന്റെ ഗതി പരിശോധിച്ചാലും വിമാനത്താവളത്തിന് ഈ സ്ഥലം അനുയോജ്യമല്ലെന്നു മനസിലാവും. നിര്‍ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ശബരിമല. ചെറുവള്ളിയില്‍ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം വരുന്നത് ബാധിക്കും.

പദ്ധതിയെ അനുകൂലിച്ച് കേരളം വിശദമായ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.

എന്നാൽ ഈ റിപ്പോർട്ട് സ്ഥലം കാണാതെ ആണ് ലൂയിസ് ബര്‍ഗര്‍ എന്ന അമേരിക്കൻ കമ്പനി തയ്യാറാക്കിയെതെന്ന് 2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ശബരിമല എയർപോർട്ട് സ്പെഷ്യൽ ഓഫീസർ തുളസിദാസ്‌ പറഞ്ഞിരുന്നു.

ഈ റിപ്പോര്‍ട്ടില്‍ ആണ് വ്യോമമന്ത്രാലയം അഭിപ്രായം ഡി.ജി.സി.എ യുടെ പക്കൽ നിന്നും അഭിപ്രായം തേടിയത്,

ഇതിന് ഡി.ജി.സി.എ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡി.ജി.സി.എ. കാര്യങ്ങള്‍ അക്കമിട്ട് പറയുന്നത്.

കേരളത്തിന്റെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ടവരാരും ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിശ്വസനീയമാണെന്ന് കരുതാനാകുന്നില്ലെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2263 ഏറ്റക്കറുള്ള ചെറുവള്ളി എസ്‌റ്റേറ്റില്‍ ശബരിമല വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയാറാക്കാന്‍ 4.6 കോടി രൂപയ്ക്കാണ് ലൂയിസ് ബര്‍ഗറിന് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. 2017ല്‍ എടുത്ത തീരുമാനത്തെ തുടര്‍ന്ന് 2018ല്‍ ലൂയിസ് ബര്‍ഗര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിമാനത്താവളത്തിനുള്ള ഭൂമി എവിടെയാണെന്നുപോലും നിശ്ചയിക്കുന്നതിനു മുമ്പായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പണം.
വിമാനത്താവള സാധ്യതാ പഠനത്തിന് ചുമതലപ്പെടുത്തിയ ലൂയിസ് ബര്‍ഗറിനെതിരേ നേരത്തെതന്നെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. ഇവര്‍ക്കെതിരേ വിദേശത്തു മാത്രമല്ല ഇന്ത്യയിലും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഗോവയില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി ധനസഹായം (ജൈക) നല്‍കിയ 1031 കോടി രൂപയുടെ ജല, മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാര്‍ ലഭിക്കാന്‍ ലൂയിസ് ബര്‍ഗര്‍ ആറു കോടി രൂപ കോഴ നല്‍കിയെന്നാണ് ഇന്ത്യയിലെ ഒരു കേസ്.

ഈ കേസില്‍ മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലിമാവോയെയും മുന്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനിയര്‍ ആനന്ദ് വാച്ച് സുന്ദറിനെയും ലൂയിസ് ബര്‍ഗറിന്റെ ഇന്ത്യയിലെ മുന്‍ മേധാവി സത്യകം മൊഹന്തിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഗുവാഹത്തിയിലെ മൂന്ന് ജലവിതരണ പദ്ധതികളുടെ 1,452 കോടിയുടെ കരാര്‍ ഉറപ്പാക്കാന്‍ ലൂയിസ് ബര്‍ഗര്‍ കമ്പനി അസം അധികൃതര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആറ് കോടി ഡോളര്‍ നല്‍കിയെന്ന കേസും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

ഗുവാഹത്തി മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിട്ടിയാണ് 2010ല്‍ കരാര്‍ നല്‍കിയത്. 2015 ജൂലൈയില്‍, സര്‍ക്കാര്‍ പദ്ധതികള്‍ നേടാന്‍ നിരവധി രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ലൂയിസ് ബര്‍ഗര്‍ അധികൃതര്‍ യു.എസ് കോടതിയില്‍ കുറ്റസമ്മതം നടത്തുകയും കോടതി 17 ദശലക്ഷം ഡോളര്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കമ്പനിയെ ലോകബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

വിവിധ ജല വികസന പദ്ധതി കരാറുകള്‍ക്കായി 2010ല്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ലൂയിസ് ബര്‍ഗറിന്റെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെയിംസ് മക്ലംഗ് സമ്മതിച്ചിരുന്നു. ആറര കോടി രൂപ ഒരു മന്ത്രിക്ക് കൈക്കൂലി നല്‍കിയെന്നാണ് വെളിപ്പെടുത്തിയത്.

Previous article28 വർഷമായി ഒമാനിൽ കുടുങ്ങിപ്പോയ രാജു തങ്കമ്മ…
Next articleപഞ്ചാബിന് ആദ്യ ദളിത് മുഖ്യമന്ത്രി, ചാനുവിനെ പ്രഖ്യാപിച്ച് ആഭ്യന്തര കലാപത്തിനു വെടി നിര്‍ത്തലുമായി കോണ്‍ഗ്രസ്, ലക്ഷ്യം കൂറ്റന്‍ വോട്ടുബാങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here